Movie

  • മമ്മുട്ടിയുടെ‘ഭ്രമയുഗ’ത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ, ‘സിനിമ കുടുംബത്തിനു ചീത്തപ്പേരു വരുത്തു’മെന്ന് പരാതി

        മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഫെബ്രുവരി 15 ന് റിലീസ് ചെയ്യാനിരിക്കെ കുഞ്ചമൺ ഇല്ലം ചിത്രത്തിനെതിരെ  ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണം എന്നാണ് ആവശ്യം. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്തിനു നൽകിയ ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത്  കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍  പ്രകാരം  ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള കഥയാണ് എന്നാണ്. എന്നാൽ‍ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ…

    Read More »
  • ഈ വര്‍ഷവും മമ്മുക്കാ ഇങ്ങെടുത്തു; ‘ഭ്രമയുഗം’ ട്രെയിലര്‍ കണ്ട് കിളിപാറി പ്രേക്ഷകര്‍

    ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ന്‍, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ഇനി അഞ്ച് ദിവസമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിത ഈ അവസരത്തില്‍ ഭ്രമയുഗം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ഞെട്ടിപ്പിക്കുന്ന ട്രെയിലറാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ഈ വര്‍ഷവും മമ്മൂട്ടി എടുത്തുവെന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ പറയുന്നത്. അതേസമയം, മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15ന് തീയറ്ററില്‍ എത്തും. മമ്മൂട്ടിയ്ക്ക് ഒപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെയെല്ലാം ട്രെയിലറില്‍…

    Read More »
  • മമ്മൂട്ടിയുടെ അലര്‍ച്ചകേട്ട് രാഷ്ട്രപതി ഭയന്നു; പുരസ്‌കാരവേദിയിലെ രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍

    മമ്മൂട്ടിയെക്കുറിച്ച് രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍. തിരക്കഥാക്കൃത്തായ എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രസകരമായ സംഭവം ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. ദേശീയ പുരസ്‌കാര വേദിയില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. ”ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും. പിറ്റേന്ന് പുരസ്‌കാര ദാനച്ചടങ്ങില്‍ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ…

    Read More »
  • 12 വെള്ളമുണ്ടുകളുടെ ചെലവല്ല; ഇതാണ് ഭ്രമയുഗത്തിന്റെ ബജറ്റ്

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’ . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രയിലറുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അതിനിടയില്‍ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. അതേസമയം, മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് നിര്‍മാതാവ് അറിയിക്കുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന്…

    Read More »
  • മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഫാസില്‍ സംവിധാനം, രചന മധുമുട്ടം

    മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ഫാസിലും എഴുത്തുകാരന്‍ മധു മുട്ടവും പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മധു മുട്ടം ആയിരിക്കും. ലതാലക്ഷ്മിയുടെ മൂലകഥയെ ആസ്പദമാക്കി മധു മുട്ടമാണ് തിരക്കഥയൊരുക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആരംഭിക്കുമെന്ന് ഫാസിലിനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മാസത്തിനുള്ളില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയാവും.അതേസമയം 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തെത്തിയ ലിവിംഗ് ടുഗെതര്‍ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. 2011 ല്‍ തന്നെ പുറത്തെത്തിയ കാണാക്കൊമ്പത്ത് ആണ് മധു മുട്ടം തിരക്കഥയൊരുക്കിയ അവസാന ചിത്രം. ഫാസില്‍-മധുമുട്ടം കൂട്ടുകെട്ടില്‍ നിരവധി…

    Read More »
  • ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് സുരേഷ് ഗോപിയല്ല മമ്മൂട്ടി! വെളിപ്പെടുത്തലുമായി സംവിധായകന്‍

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു 1997 ല്‍ പുറത്തെത്തിയ ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ ചിത്രത്തിന്റെ രചന ഘട്ടത്തില്‍ സുരേഷ് ഗോപി ആയിരുന്നില്ല നായകന്‍ എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ രചനാഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ ഈ കഥാപാത്രങ്ങളായി മനസില്‍ കണ്ടത് സുരേഷ് ഗോപിയെയും സോമനെയും അല്ലായിരുന്നു. മറിച്ച് മറ്റ് രണ്ട് പേരെ ആയിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആവേണ്ടിയിരുന്നത് തിലകനും. മമ്മൂട്ടി- തിലകന്‍ കോമ്പിനേഷനാണ് ലേലത്തില്‍ വരേണ്ടിയിരുന്നത്. ജോഷി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്- ”ലേലം മമ്മൂട്ടിക്കുവേണ്ടിയാണ് രണ്‍ജി പണിക്കര്‍ എഴുതിയത്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി…

    Read More »
  • അനുഭവങ്ങളുടെ ഓളപ്പരപ്പിൽ ‘ഒഴുകി ഒഴുകി ഒഴുകി’ ഒരു സിനിമ

    തിരക്കഥാകൃത്ത് ഡോ. പ്രവീൺ ഇറവങ്കര എഴുതുന്നു ഇന്നലെ രാത്രി തിരുവനന്തപുരം ട്രാവൻകൂർമാളിലെ തണുപ്പിലിരുന്നാണ് ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന സിനിമ കണ്ടത്. കാഴ്ചകൾ പലതരത്തിലാണെല്ലോ. മുൻവിധിയുളളതും ഇല്ലാത്തതും. ആദ്യ വിഭാഗത്തിൽ പെടുന്നതായിരുന്നു ഈ ചിത്രദർശനം. കാരണം അതിന്റെ അരങ്ങിലും അണിയറയിലും ഏറെ പ്രിയപ്പെട്ട ചിലരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ആസ്വാദനത്തെ ചെറുതല്ലാത്തവിധം ഇഷ്ടവും വാത്സല്യവും കടന്നുകയറി ആക്രമിച്ചിട്ടുണ്ടാവും. എങ്കിലും പറയട്ടെ, കണ്ടിരിക്കാവുന്ന,ഇടയ്ക്കിടെ കരളൊന്നു പിടപ്പിക്കുന്ന സിനിമ തന്നെയാണ് ഒഴുകി ഒഴുകി ഒഴുകി ! ആലപ്പുഴക്കാരനായ ഞാൻ ഇന്നുവരെ കാണാത്ത എന്റെ ആലപ്പുഴയുടെ മഹാസൗന്ദര്യം അടിമുടി ആവാഹിച്ചെടുത്ത് അത്ഭുതപ്പെടുത്തി സംവിധായകനും ഛായാഗ്രാഹകനും ! കായൽപ്പരപ്പിലും കണ്ടൽക്കാടുകളിലും കവിതപോലെ രാപ്പകലുകൾ അരിച്ചിറങ്ങി അനാദിനൃത്തം ചെയ്യുന്ന കാഴ്ച തെല്ലസൂയയോടെ നോക്കിയിരുന്നു. ഇന്നലെയോളമെന്തേ ഞാനിതു കണ്ടില്ല ? വട്ടക്കായലിലെ ഓളപ്പരപ്പിൽ അച്ഛനെ നഷ്ടപ്പെട്ട പാക്കരൻ എന്ന 12 വയസുകാരന്റെ ജീവിതമാണ് കഥാപരിസരം. അവന് കരയാതെകരയുന്ന അമ്മയും കലർപ്പില്ലാത്ത കൂട്ടുകാരും കായലും കാമുകിയുമുണ്ട്. അവൻ ഒരു കഥാപാത്രത്തിനപ്പുറം ഒരു സംസ്കാരമായി…

    Read More »
  • ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേരിന് പിന്നില്‍; വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശേരി

    മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.. ഇതിനിടയില്‍ ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇതേക്കുറിച്ച് പറയുന്നത്. ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ലിജോ ഇക്കാര്യം പറഞ്ഞത്. മലൈക്കള്ളന്‍, വഞ്ചിക്കോട്ടൈ വാലിബന്‍ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ സൃഷ്ടിച്ചത്. പേര് അങ്ങനെ ഉണ്ടായതാണോ എന്ന ചോദ്യത്തിന് ലിജോയുടെ പ്രതികരണം ഇങ്ങനെ- ”തീര്‍ച്ഛയായും. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ…

    Read More »
  • ഹിന്ദിയിൽ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശൻ; അക്ഷയ്കുമാർ നായകൻ

    മുംബൈ: കരിയറിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. ഹിന്ദിയിലാണ് ചിത്രം.  2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹംഗാമ 2 ന് ശേഷം പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തുന്ന ആദ്യ ഹിന്ദി ചിത്രവുമാവും ഇത്.അക്ഷയ് കുമാര്‍ ആണ് നായകന്‍. ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍- നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഇരുവരുടെയും ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ഭൂല്‍ ഭുലയ്യയുടെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ അല്ല പുതിയ ചിത്രമെന്നും ഒറിജിനല്‍ ആശയമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

    Read More »
  • ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘തലവൻ’ ടീസർ പ്രകാശനം ചെയ്തു

    ജിസ്ജോയ് സംവിധാനം ചെയ്യുന്ന, മലയാളത്തിലെ ജനപ്രിയ താരങ്ങളായ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ‘തലവൻ’ എന്ന ചിത്രത്തിൻ്റെ ടീസർ ഇന്ന് പ്രകാശനം ചെയ്തു. സംഭവ ബഹുലമായ ഒരു പൊലീസ് കഥ, ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ടീസിറലെ രംഗങ്ങൾ സൂചിപ്പിക്കുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നുണ്ട് ഇതിലെ രംഗങ്ങളിൽ. ജിസ് ജോയിയുടെ മുൻ ചിത്രങ്ങൾ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ‘തലവ’ൻ്റെ അവതരണം. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ,ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം- ശരൺ വേലായുധൻ. എഡിറ്റിംഗ്- സൂരജ് ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…

    Read More »
Back to top button
error: