Movie
-
മമ്മൂട്ടിക്കൊപ്പം 21 നായികമാര്‍; പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്
കളങ്കാവല്‍; കൗതുകം ഉണര്‍ത്തുന്ന ടൈറ്റില്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ 21 നായികമാര്‍ കൂടിയുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നായികമാര്‍. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാര്‍. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ എത്തുന്നത് ആദ്യമാണ്. എന്നാല്‍ ‘വണ്‍’ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകന്‍ നായകനും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകന്‍, മമ്മൂട്ടി എന്ന പോസ്റ്റര്‍ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ സിനിമയുടെ എഴുത്തുകാരനാണ് ജിതിന്‍…
Read More » -
LITMUS 7 ഐടി കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്…. ‘സാഹസം’ സിനിമയിൽ പ്രധാന വേഷത്തിലും വേണുവെത്തുന്നു
പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്. ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. സാഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്. മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമാതാവും സുഹൃത്തുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനമെടുത്തത്. ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ…
Read More » -
‘ആലപ്പുഴ ജിംഖാന’യുടെ വക കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെൻ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളിൽ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം എത്തിയതിന്റെ സൂചയാണ് ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവർത്തിച്ചുവെന്നാണ് അഭിപ്രായങ്ങൾ. സ്‌പോർട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലർത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ്…
Read More » -
ഇത്തവണയെത്തുന്നത് മാർഷ്യൽ ആട്സുമായി, വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രത്തിൽ നായികാ-നായകന്മാരായി കല്യാണി പ്രിയദർശനും നസ്‌ലനും
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More » -
വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കണ്ണപ്പ’ ജൂൺ 27ന് തിയേറ്ററുകളിൽ
വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പുറത്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി എന്നിവർ ചേർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിത്രം ആഴത്തിൽ പതിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുഴുവൻ ടീമിനും ആശംസകൾ നേരുകയുണ്ടായി. വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ…
Read More » -
രംഗണ്ണനും അമ്പാനും ഇപ്പോഴും എവർഗ്രീൻ, എടാ മോനെ..!!” ‘ആവേശ’ത്തിൻറെ ഒന്നാം വാർഷികം
ഒരു വർഷം പിന്നിടുമ്പോഴും ആവേശത്തിൻറെ അലയൊലികൾ അവസാനിക്കുന്നില്ല. നമുക്കിടയിൽ വെള്ളയും വെള്ളയും അണിഞ്ഞ് സ്വർണ്ണത്തിൽ കുളിച്ച് രംഗണ്ണനും അണ്ണൻറെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിംഗ്ടോണായോ കോളർ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ ഒക്കെ ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്ക് എത്തുന്നു. ഒരു വർഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചിൽ മൂഡ് ഇപ്പോഴും എവർഗ്രീനായുണ്ട്. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന കിടിലൻ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. Re-introducing FaFa എന്ന ടാഗ് ലൈനിൽ ഫഹദ് ഫാസിലിൻറെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയിൽ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം…
Read More » -
കള്ളനും പോലീസും കളി വീണ്ടും; ആദ്യ സംരംഭം ഗംഭീരമാക്കി കലൂര്‍ ഡെന്നിസിന്റെ മകന്‍; ഓണ്‍ലൈന്‍ ഗെയിമുകളുടെ വിശാല പശ്ചാത്തലം ഒരുക്കി മമ്മൂട്ടിയുടെ ബസൂക്ക; റിവ്യൂ
അവധിക്കാലമല്ലേ, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന കാലം. കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയും കൂട്ടരും കള്ളനും പോലീസും കളിക്കാന്‍ എത്തിയിരിക്കുന്നു. ബസുക്കയുമായി. വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടി ടീമിന്റെ കളിക്കളം എന്ന സിനിമയില്‍ മുന്‍കൂട്ടി സൂചനകള്‍ നല്‍കി മോഷണം നടത്തി പോലീസിനെ വെട്ടിലാക്കുന്ന കള്ളന്റെ കഥ പറയുന്നുണ്ട്. ഏതാണ്ട് അതേ പാറ്റേണിലാണ് ബസുക്കയും മുന്നോട്ടുപോകുന്നത്. കളിക്കളത്തില്‍ കള്ളന്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം, പക്ഷേ ബസൂക്കയില്‍ കള്ളന്‍ അജ്ഞാതനാണ്. ആ കള്ളനെ തേടിയുള്ള മമ്മൂട്ടിയുടെയും കൂട്ടരുടെയും യാത്രയാണ് ബസൂക്ക.പുതിയ സംവിധായകരോട് മമ്മൂട്ടി എന്നാല്‍ നടന്‍ എന്തുകൊണ്ട് താല്പര്യം കാണിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണു സിനിമ. സ്ഥിരം പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും പുതിയ സംവിധായകര്‍ ആ സിനിമയെ പ്ലെയ്‌സ് ചെയ്യുന്നതിലെ പുതുമ – അതു തന്നെയാണ് ബസൂക്കാ എന്ന സിനിമയിലേക്ക് മമ്മൂട്ടി എന്ന നടനെയും താരത്തെയും ആകര്‍ഷിച്ചിട്ടുണ്ടാവുക. കൊച്ചി നഗരത്തില്‍ നടക്കുന്ന വ്യത്യസ്തമായ മൂന്നു മോഷണങ്ങള്‍. പോലീസ് സംഘത്തിന് മുന്‍കൂട്ടി സൂചനകള്‍ നല്‍കി നടത്തുന്ന…
Read More » -
കഥയിൽ ആകൃഷ്ടയായതായി തബു, വിജയ് സേതുപതി- പുരി ജഗനാഥ് ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പ് നടത്തിയത്. ചിത്രത്തിൻ്റെ കഥയിൽ ആകൃഷ്ടയായ തബു, വളരെ പെട്ടെന്നാണ് ഇതിൻ്റെ ഭാഗമാകാനുള്ള തീരുമാനം എടുത്തത്. ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്, പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. വളരെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ സംവിധായകൻ അവതരിപ്പിക്കുക. ജൂണിൽ ആണ് ചിത്രത്തിൻറെ റെഗുലർ ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,…
Read More » -
അഭിനേതാക്കളില്‍ ട്രാന്‍സ്‌ജെന്‍ഡറും; ‘മരണമാസ് ‘ സൗദിയില്‍ നിരോധിച്ചു, കുവൈറ്റില്‍ എത്തുന്നത് റീ എഡിറ്റ് പതിപ്പ്
ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ് ‘ എന്ന ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി മാറ്റി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ‘കുവൈറ്റില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്‍ഡ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളില്‍ തന്നെ കാണുക..’, എന്നാണ് മരണമാസ്സ് ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം ചിത്രത്തിന് ഇന്ത്യയില്‍ യു/ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ടൊവിനോ പ്രൊഡക്ഷന്‍ , റാഫേല്‍ ഫിലിം പ്രോഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശിവപ്രസാദാണ് സംവിധായകന്‍.…
Read More »
