Movie

  • നസ്രിയയ്ക്ക് ഇതെന്തുപറ്റി? ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി; ‘കടന്നുപോയത് ഇമോഷണലായിട്ടും ജീവിതത്തിലെ വെല്ലുവിളികളായിട്ടും ശ്രമകരമായ അവസ്ഥയിലൂടെ’; കുറിപ്പ് പകച്ചുപോയ കുടുംബത്തിനു വേണ്ടിയെന്നും നസ്രിയ

    വിവാഹത്തിനുശേഷം സിനിമയില്‍നിന്ന് ഏറെക്കുറെ വിട്ടുനിന്ന മലയാളി താരം നസ്രിയ നസീം സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏറെ കാലത്തിന് ശേഷം നസ്രിയ മലയാളത്തില്‍ അഭിനയിച്ച സിനിമയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്. ഈ സിനിമയിലെ പ്രകടനം വിലയിരുത്തി 2024 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ മാറി നില്‍ക്കുകയായിരുന്നു നടി. അതിന് കാരണം ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്നത് കൊണ്ടാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നസ്രിയയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ അവസ്ഥയെ കുറിച്ച് നടി സംസാരിച്ചത്. നസ്രിയയുടെ കുറിപ്പ് എല്ലാവരും നന്നായിരിക്കുകയാണെന്ന് കരുതുകയാണ്. ഈ നിമിഷത്തില്‍ നിങ്ങള്‍ എല്ലാവരുടെയും ചെറിയൊരു ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുകയാണ്. കഴിഞ്ഞ കുറച്ച്കാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും.…

    Read More »
  • നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” മെയ് ഒന്നിന് തീയറ്ററുകളിൽ, കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക വേഫെറർ ഫിലിംസ്

    തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. മെയ് ഒന്നിന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന, ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. ചിത്രത്തിൻ്റെ ട്രെയ്ലർ ഏപ്രിൽ 14 ന് റിലീസ് ചെയ്തിരുന്നു. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത് എന്നും ടീസർ, ട്രെയ്‌ലർ എന്നിവ വ്യക്തമാക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.…

    Read More »
  • ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു പ്രധാന നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്!! ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല- നിലപാട് കൂടുതൽ വ്യക്തമാക്കി നടി വിൻസി അലോഷ്യസ്

    ഒരു സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും തനിക്കുണ്ടായ അനുഭവവും വിൻസി വിവരിക്കുന്നു. താൻ വ്യക്തത വരുത്തുന്നത് തനിക്കെതിരെ പോസ്റ്റുമായെത്തിയതു കൊണ്ടാണെന്നും പറയുന്നു. വിൻസിയുടെ വാക്കുകളിലേക്ക് ‘എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നപ്പോൾ അതിന്റെ താഴെ വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ? ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന…

    Read More »
  • പ്രേക്ഷകർ ഇതുവരെ കാണാത്ത ശക്തമായ പോലീസ് കഥാപാത്രമായി നാനി!! ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത് തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം

    ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക…

    Read More »
  • ഓട്ടോ ഡ്രെെവറായി നിവിൻ പോളിയെത്തുന്നു, താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

    ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

    Read More »
  • എമ്പുരാൻ സിനിമ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി വീണ്ടും!! മുഖ്യമന്ത്രി ജതിൻ രാംദാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശം എന്താണ്? മുഖ്യമന്ത്രിയാണേൽപ്പോലും ബിജെപിയോട് ചേർന്നാൽ കൊല്ലും എന്നല്ലേ?

    മുൻപ് ‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. കഴിഞ്ഞ തവണ ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം ആണെന്ന രീതിയിൽ ശ്രീലേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അതിനെ വിമർശിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്. ‘എമ്പുരാൻ’ സിനിമ ദേശവിരുദ്ധമാണെന്നും ജനപിന്തുണയോടെ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ് സിനിമയെന്നും ശ്രീലേഖ പറയുന്നു. ബിജെപിയിലേക്കു പോയാൽ കേരളത്തിലെ മുഖ്യമന്ത്രിയായാൽ പോലും ഭരിക്കാൻ സമ്മതിക്കില്ലെന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് മാത്രമേ കഴിയൂ എന്നുമുള്ള സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ശ്രീലേഖ പറയുന്നു. അതോടൊപ്പം മുഖ്യമന്ത്രി ബിജെപിയോ, അനുഭാവമുള്ളവനോ ആയാൽ അവരെ കൊല്ലുമെന്നല്ലേ സിനിമയിൽ ജതിൻ രാംദാസFVZ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശമെന്നും ശ്രീലേഖ ചോദിക്കുന്നു. മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ “എന്റെ കഴിഞ്ഞ വീഡിയോയിൽ ‘എമ്പുരാൻ’ എന്ന സിനിമയെകുറിച്ചുള്ള അവലോകനമായിരുന്നു. വൂഡിയോ കണ്ട ചാനലിൽ വളരെയധികം പേർ നല്ല കമന്റുകൾ എഴുതിയിട്ടുണ്ട്. പക്ഷേ…

    Read More »
  • തുടരും- ഒരു ഫാമിലി ഡ്രാമ, എന്നാൽ ഒരു ഫിൽ ഗുഡ് സിനിമയല്ല- തരുൺ മൂർത്തി

    തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും  പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ് തനിക്ക് താല്പര്യമെന്നാണ് തരുൺ മൂർത്തി പറയുന്നത്. ‘തുടരും’ തിയറ്ററുകളിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ സംവിധായകൻ തരുൺ മൂർത്തി ഒരു കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. ആളുകളുടെ പ്രതീക്ഷയുടെ അമിതഭാരമുണ്ടോ? എനിക്കിതുവരെയും അങ്ങനെയൊരു ഭാരം തോന്നുന്നില്ല, ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും, അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയെന്നൊരു തോന്നലുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആയല്ല…

    Read More »
  • ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ മെയ് 16 ന് തീയറ്ററുകളിലേക്ക്

    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 16 ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തും. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. നേരത്തെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വന്നിരുന്നു. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ വേഷമിട്ടിരിക്കുന്നത്. ലോക്കൽ ഡിറ്റക്ടീവ് ആയാണ്…

    Read More »
  • തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്? കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; വിമര്‍ശനം വിഷു ഫോട്ടോഷൂട്ട് വൈറലായതോടെ; പിന്തുണച്ചും നിരവധിപ്പേര്‍

    കൊല്ലം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിച്ച നെക്ലസും കമ്മലും ഹിപ്‌ചെയിനുമാണ് ആക്‌സസറീസ്. ‘ശക്തരായ സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് അല്ല, അവര്‍ക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.’ എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്’ എന്നാണ് മറ്റൊരു കമന്റ്. പെട്ടുപോയാല്‍ സ്വയം…

    Read More »
  • മാത്യു തോമസിൻറെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്. മെയ് 2നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും…

    Read More »
Back to top button
error: