Breaking NewsCrimeIndiaLead NewsMovieNEWSpolitics

എന്റെ കൺമുന്നിൽ വച്ച് മറ്റൊരു സ്ത്രീയുമായി ഹോട്ടൽ മുറിയിൽ കയറി, തിരഞ്ഞെടുപ്പ് വന്നപ്പോൾ അയാൾ എന്നെ ഉപയോ​ഗിച്ചു, പിന്നീട് ഉപേക്ഷിച്ചു, ഭാര്യയെന്ന നിലയില്‍ എനിക്ക് ഇതൊന്നും കണ്ടുനില്‍ക്കാനാകില്ല, ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ

ന്യൂഡൽഹി: ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ ജ്യോതി സിങ്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്ജ്യോതി സിങ് ആരോപണമുന്നയിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജ്യോതി വീഡിയോയില്‍ സംസാരിക്കുന്നത്. പവന്‍ സിങ്ങിന്റെ ലഖ്‌നൗവിലെ വസതിക്ക് മുന്നില്‍ നിന്നാണ് ജ്യോതി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നത്. പവന്‍ സിങ്ങിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജ്യോതി പറയുന്നു. പോലീസുകാരും പവന്‍ സിങ്ങിന്റെ വസതിയിലുണ്ടായിരുന്നു.

ജ്യോതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനാണ് പോലീസുകാരെത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ വിസമ്മതിച്ച ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുകയായിരുന്നു.പവന്‍ സിങ് മറ്റൊരു സ്ത്രീയുമായി ഹോട്ടല്‍ മുറിയിലേക്ക് പോയെന്നാണ് ജ്യോതി ഉന്നയിച്ച ആരോപണം. ‘ഭാര്യയെ പുറത്താക്കാന്‍ പോലീസിനെ വിളിക്കുന്ന ഈ പവന്‍ സിങ്ങാണ് സമൂഹത്തെ സേവിക്കുന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അയാള്‍ എന്നെ വിളിച്ചു. എന്റെ പേര് അയാള്‍ ഉപയോഗിച്ചു. പിന്നീട് അയാള്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി.’ -ജ്യോതി പറഞ്ഞു.’എല്ലാവരും എന്നോട് ചോദിക്കുന്നു ഞാനെന്തിനാണ് എന്റെ വീട്ടിലേക്ക് പോയതെന്ന്.

Signature-ad

എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലിലേക്ക് പോയത് എന്തിനാണെന്ന് പവന്‍ ജിയോട് ആരും ചോദിക്കുന്നില്ല. എന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പോകുന്നത് ഭാര്യയെന്ന നിലയില്‍ എനിക്ക് കണ്ടുനില്‍ക്കാനാകില്ല. അതുകൊണ്ടാണ് ഞാന്‍ പോയത്. ഇത്തരം അനുഭവം നിങ്ങളുടെ സഹോദരിക്കോ മകള്‍ക്കോ ഉണ്ടായാലേ നിങ്ങള്‍ക്കിത് മനസിലാകൂ.’ -ജ്യോതി സിങ് പറഞ്ഞു.

Back to top button
error: