Breaking NewsKeralaLead NewsMovieNEWSNewsthen SpecialSocial MediaTRENDING

ലോകയുടെ വിജയത്തില്‍നിന്ന് ഒന്നുമെടുക്കുന്നില്ല; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകാനുള്ള സ്‌പേസ് ഉണ്ടാക്കിയത് ഞങ്ങള്‍; സിനിമ ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ലെന്നും റിമ കല്ലിങ്കല്‍

കൊച്ചി: മലയാള സിനിമയ്ക്ക് പുത്തന്‍ കുതിപ്പു സമ്മാനിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റത്തെക്കുറിച്ചു പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. റിലീസ് ദിനം മുതല്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആണ്. നീലി എന്ന ചന്ദ്രയായി കല്യാണി നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി തൊടാന്‍ ഇനി ഏതാനും സംഖ്യകള്‍ കൂടി മാത്രമാണ് ബാക്കി. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായിക ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് കല്യാണി നേടിയത്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കല്‍.

‘ലോകയുടെ വിജയത്തില്‍ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാന്‍ ഞങ്ങള്‍ ആ?ഗ്രഹിക്കുന്നില്ല. നിമിഷും(ഛായാ?ഗ്രാഹകന്‍) ഡൊമനികും(സംവിധായകന്‍) എനിക്ക് അറിയാവുന്നവരാണ്. ഇതുപോലുള്ള സംസാരങ്ങള്‍ കാരണമാണ് ഇത്തരം സിനിമകള്‍(സ്ത്രീ കേന്ദ്രീകൃത) ഉണ്ടാകാനും അത് നല്‍കപ്പെടാനും സാധിക്കുന്നൊരു സ്‌പെയ്‌സ് ഉണ്ടായത്. ഞങ്ങള്‍ ഉണ്ടാക്കിയതെന്ന് പറയാന്‍ താല്പര്യമില്ല. അതിനൊരു സ്റ്റേജ് ഞങ്ങളെല്ലാവരും ചേര്‍ന്ന് ഉണ്ടാക്കി എടുത്തു എന്നതാണ്’, എന്ന് റിമ കല്ലിങ്കല്‍ പറയുന്നു.

Signature-ad

‘സിനിമ എന്നത് ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ല. നല്ല സിനിമകള്‍ക്കും മികച്ച ക്രാഫ്റ്റുകള്‍ക്കും വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതാര് അഭിനയിച്ചാലും, പ്രത്യേകിച്ച് മലയാള പ്രേക്ഷകര്‍ അതേറ്റെടുക്കും. സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോള്‍ തന്നെ ഇത്രയും ബജറ്റെ ഉള്ളൂവെന്ന് പറയും. ഇത് ബാധിക്കുന്നത് ക്രാഫ്റ്റിനെയാണ്. കുറച്ച് ബജറ്റേ നമുക്ക് കിട്ടിയുള്ളൂവെന്ന് പ്രേക്ഷകരോട് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അവരെല്ലാ ടിക്കറ്റിനും ഒരേ പൈസ തന്നെയാണ് കൊടുക്കുന്നത്. അവര്‍ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് കിട്ടണം. മലയാളം പ്രേക്ഷകര്‍ ഒരു ബാന്‍ സെറ്റ് ചെയ്തിട്ടുണ്ട്.

അവിടെ വിലപേശല്‍ നടക്കില്ല. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ സ്ത്രീ കേന്ദ്രീകൃത സിനിമയാണെങ്കില്‍ ഇത്രയും ബജറ്റെ ഉള്ളൂ. റിസ്‌ക് എടുക്കാന്‍ പറ്റില്ലെന്ന് പറയും. എന്നാല്‍ 5 സിനിമകള്‍ പരാജയപ്പെട്ടൊരു നടന്റെ സിനിമയ്ക്ക് ആ റിസ്‌ക് അവരെടുക്കും. ജെന്റര്‍ വ്യത്യാസം ഉള്ളത് ഇന്റസ്ട്രിക്ക് ഉള്ളിലാണെന്നാണ് എനിക്ക് മനസിലായത്. അല്ലെങ്കില്‍ പിന്നെ വലിയ സ്റ്റാര്‍ വാല്യൂ ഉള്ള നടന്റെ ഒരു സിനിമയും പൊട്ടരുത്. നല്ല സിനിമകള്‍ ആര് അഭിനയിച്ചാലും വിജയിക്കും. അതിന് വേണ്ട പിന്തുണയും വേണം. അവിടെ ലിം?ഗ വ്യത്യാസമില്ല. സിനിമ എന്നത് പവര്‍ഫുള്‍ ആണ്’, എന്നും റിമ കൂട്ടിച്ചേര്‍ത്തു. ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് ആയിരുന്നു റിമയുടെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: