Breaking NewsMovie

‘നിങ്ങളുടെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്, ‘മമ്മൂട്ടി’ എന്ന് അദ്ദേഹം പറഞ്ഞു ; സ്വന്തം മകളുമായുള്ള സൂപ്പര്‍താരത്തിന്റെ രസകരമായ നിമിഷം പങ്കുവെച്ച് സംവിധായകന്‍ ബേസില്‍

എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നല്‍കിയതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.  മകളുമായുള്ള മമ്മൂട്ടിയുടെ രസകരമായ നിമിഷവും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂര്‍വ ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകള്‍ അദ്ദേഹത്തിനെ നോക്കി നിഷ്‌കളങ്കമായി, ‘നിങ്ങളുടെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്, ‘മമ്മൂട്ടി’ എന്ന് അദ്ദേഹം പറഞ്ഞു. ആ എളിയ മറുപടി ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ഓര്‍മയായി ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു. സ്വന്തം ക്യാമറയില്‍ അദ്ദേഹം ചിത്രങ്ങള്‍ എടുത്തു. ഹോപ്പിയും മമ്മൂക്കയും ഒരുപാട് സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്ക് അദ്ദേഹം ഈ ലോകത്തിന് ആരാണെന്നുള്ള കാര്യം പോലും മറന്നു. അദ്ദേഹം ഞങ്ങളെ ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ തോന്നിപ്പിച്ചു. മമ്മൂക്ക, ഞങ്ങള്‍ എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നല്‍കിയതിന് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’, ബേസിലിന്റെ വാക്കുകള്‍.

Signature-ad

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ഫ്രെയിമില്‍ കാണാന്‍ കൊതിച്ചിരിക്കുകയാണ് മലയാളികള്‍. ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്.

സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നതും ബ്രേക്ക് എടുക്കുന്നതും. മഹേഷ് നാരായണന്‍ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തും. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

Back to top button
error: