Breaking NewsMovie

വിസ്മയ മോഹന്‍ലാലിനും വേറൊരു വഴി പോകാനൊക്കുമോ? സൂപ്പര്‍സ്റ്റാറിനും പ്രണവിന് പിന്നാലെ അഭിനയ അരങ്ങേറ്റം: ‘തുടക്ക’ത്തിന് തയ്യാറെടുപ്പ് ; തായ്ലന്‍ഡില്‍ ആക്ഷന്‍ പരിശീലനത്തില്‍

സിംഹത്തിന്റെ മകള്‍ സിംഹം തന്നെ പ്രണവിനും പിതാവ് മോഹന്‍ലാലിനും പിന്നാലെ മകള്‍ വിസ്മയയും സിനിമാ അഭിനയരംഗത്തേക്ക്. ജുഡ് ആന്റണി ജോസഫ് സംവിധായകനാകുന്ന തുടക്കമെന്ന ആക്ഷന്‍മൂവിയിലൂടെയാണ് താരപുത്രിക്ക് അരങ്ങേറ്റം.

തന്റെ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ നസ്രിയ നസീമിന് ഒരു കരിയര്‍ ബൂസ്റ്റ് നല്‍കിയത് പോലെ, ‘2018’ സിനിമയുടെ സംവിധായകന്‍ മോഹന്‍ലാലിന്റെ മകള്‍ക്കൊപ്പം ‘തുടക്കം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് കൈകോര്‍ക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന് മുന്നോടിയായി, കലാകാരിയും എഴുത്തുകാരിയുമായ നടി തായ്ലന്‍ഡിലെ ഒരു ഫിറ്റ്നസ് ക്യാമ്പില്‍ തന്റെ മുവായ് തായ് പരിശീലനം പുനരാരംഭിച്ചു.

Signature-ad

കോച്ച് ടോണി ഓലിനൊപ്പമുള്ള ഏറ്റവും പുതിയ പരിശീലന സെഷനുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട്, വിസ്മയ തന്റെ തീവ്രമായ വര്‍ക്കൗട്ടുകള്‍ ഹൈലൈറ്റ് ചെയ്യുന്നു. ‘എന്റെ പ്രിയപ്പെട്ട പരിശീലന കേന്ദ്രമാണ് തായ്ലന്‍ഡിലെ എകഠഗഛഒ ഫിറ്റ്നസ് ക്യാമ്പ്. തിരിച്ചെത്തി വീണ്ടും പരിശീലനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്റെ കോച്ച് ടോണി ഓലിന് എപ്പോഴും ഒരുപാട് നന്ദി.’ വിസ്മയ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.

ശക്തമായ സ്ട്രൈക്കിംഗിനും ക്ലിഞ്ചിംഗ് ടെക്‌നിക്കുകള്‍ക്കും പേരുകേട്ട പരമ്പരാഗത തായ് ആയോധന കലയായ മുവായ് തായ് വിസ്മയയുടെ ഫിറ്റ്നസ് യാത്രയുടെ ഭാഗമാണ്. സിനിമയ്ക്ക് വേണ്ടി അവള്‍ കഠിനമായ പരിശീലനം പൂര്‍ത്തിയാക്കുകയാണെന്ന വ്യക്തമായ സൂചനയായാണ് നടിയുടെ സാമൂഹ്യമാധ്യമ പേജിലൂടെ ആരാധകര്‍ മനസ്സിലാക്കുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിനുമുമ്പ്, വിസ്മയ ഒരു കവയിത്രി, ചിത്രകാരി, എഴുത്തുകാരി എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ 2020-ല്‍ അവര്‍ ഒരു കവിതാ സമാഹാരം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ, അച്ഛന്‍ സംവിധായകനായ ‘ബറോസ്’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Back to top button
error: