Movie
-
ആദ്യ 3 ദിനംകൊണ്ട് 82 കോടിയും കടന്ന് “ഹിറ്റ് 3”; മെഗാവിജയം തുടർന്ന് നാനി ചിത്രം
തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്നും…
Read More » -
കാണികള്‍ തിയേറ്റര്‍ വിടുന്നോ? ഒന്നിച്ചു കാണാനുള്ള ചെലവുകൂടി; അവധിക്കാലത്തും ആളിടിക്കുന്നില്ല; നാലുമാസത്തിനിടെ ഇറങ്ങിയത് 69 സിനിമകള്‍; അറുപതും പൊട്ടി! വരുമാനം പങ്കിടാന്‍ താരങ്ങള്‍ക്കും വിമുഖത; ഒടിടിക്കു പിന്നാലെ ജനം; സിനിമയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്‍ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന്‍ പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്. ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്‍ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ. ഒടിടി മോഡലിനോട് താത്പര്യമില്ല…
Read More » -
‘ഇടുക്കിയില്‍ നിന്നല്ലേ? അപ്പോള്‍ ‘ഇടുക്കി ഗോള്‍ഡും കിട്ടുമല്ലോ’; കഥ കേള്‍ക്കാന്‍ മൂഡ് വരണേല്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ; അപ്പോള്‍ ഇരിക്കാം! വൈറലായി സംവിധായകന്റെ ചോദ്യം
ചെറുതോണി: സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പ് സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോള്‍ഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്. കുറിപ്പ് ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ) കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…ഞാനും ബിബിന്‍ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യില്‍ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയില്‍ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാന്റെ നമ്പര്‍ തപ്പിയെടുത്ത് ബിബിന്‍ ജോയി അദ്ദേഹവുമായി സൗഹൃദം…
Read More » -
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിരും
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ…
Read More » -
‘ഹൃദയപൂർവ്വം’ ലൊക്കേഷനിൽ ‘തുടരും’ സിനിമയുടെ വിജയാഘോഷം
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ വിജയാഘോഷം ഹൃദയപൂർവ്വം ലൊക്കേഷനിൽ നടത്തി. ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. മോഹൻലാൽ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തുടരും സിനിമയുടെ വിജയാഘോഷം നടത്തിയത്. ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിർമാതാവ് എം. രഞ്ജിത്തും ചടങ്ങിൽ പങ്കെടുത്തു. “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. തുടർന്ന് രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കാളിയായി. മോഹൻലാൽ,…
Read More » -
മലയാളത്തിലെ പ്രമുഖ നടന്‍ വലിയ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്, ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇതു കാണും; ദിലീപിന്റെ ചിത്രത്തിന്റെ ലോഞ്ചിംഗിനിടെ ഒളിയമ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിനിടെയാണ് പേരെടുത്തു പറയാതെയുള്ള ലിസ്റ്റിന്റെ പ്രതികരണം. നടന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. ലിസ്റ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്’. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ്…
Read More » -
തമിഴ് സംവിധായകൻ മിഷ്കിൻ ആദ്യമായി മലയാളത്തിലേക്ക്, എത്തുക ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ
ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. “ഐ ആം ഗെയിം” എന്ന ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്. പിസാസ്, തുപ്പരിവാലൻ, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിൻകുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്കിൻ, പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പർ ഡീലക്സ്, മാവീരൻ, ലിയോ, ഡ്രാഗൺ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർക്കൊപ്പം മിഷ്‌കിനും ഐ ആം ഗെയിമിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » -
ആനക്കൊമ്പ് വേട്ടയുടെ കഥയോ ? ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷന് തുടക്കം
‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങൾക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്‍റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ ‘കാട്ടാളൻ’ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചതായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിരിക്കുന്നത്. ‘ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു’ എന്ന വാചകവുമായാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി കാണിച്ചിരിക്കുന്നത്. വീണ്ടും ചോരക്കളികളുടെ കഥയുമായാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിന്‍റെ വരവ് എന്ന സൂചനയാണോ ഇതെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നൊരു പോസ്റ്റർ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ…
Read More » -
ധനികരില്‍ ഹോളിവുഡിനെയും മറികടന്ന് ഷാരൂഖ്; ആഗോള പട്ടികയില്‍ നാലാമന്‍; ബ്രാഡ്പിറ്റും ജാക്കിച്ചാനുമൊക്കെ പിന്നില്‍; ആകെ ആസ്തി 7300 കോടി!
മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക എസ്‌ക്വയര്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ഹോളിവുഡ് താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഒരു താരമാണ് ഇടം പിടിച്ചിരിക്കുന്നത്. മറ്റാരുമല്ല ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ഈ ആഗോള റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സിനിമയിലെ ബാദ്ഷ ഇടം പിടിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, സംരംഭങ്ങള്‍, അന്താരാഷ്ട്ര ആകര്‍ഷണം എന്നിവയെല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ലിസ്റ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഷാരൂഖ് പിന്നിലാണ് ബ്രാഡ്പിറ്റ് അടക്കം എന്നത് അറിയുമ്പോള്‍ തന്നെ ഈ ലിസ്റ്റില്‍ ഷാരൂഖിന്റെ സ്ഥാനം വ്യക്തമാണ്. 876.5 മില്യണ്‍ ഡോളര്‍ ആസ്തി ( അതായത് 7,300 കോടിയോളം) ഷാരൂഖ് ഖാന്‍ പാശ്ചാത്യ സിനിമയില്‍ അത്ര പ്രശസ്തനല്ലായിരിക്കാം, പക്ഷേ ഇന്ത്യയില്‍ ആദ്ദേഹം സിനിമയിലെ രാജാവാണ് എന്നാണ് ലിസ്റ്റ് പറയുന്നത്. പലപ്പോഴും ഷാരൂഖ്‌ബോളിവുഡിന്റെ മുഖമായി അന്താരാഷ്ട്ര വേദികളില്‍ കണക്കാക്കപ്പെടാറുണ്ട്. 30 വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളെന്ന പദവി ഷാരൂഖിന് സ്വന്തമാണ്.…
Read More »
