Movie

  • ട്രംപിന്റെ താരിഫ്: ഇന്ത്യന്‍ സിനിമകളുടെ ഓവര്‍സീസ് വരുമാനം 40 ശതമാനംവരെ ഇടിയും; വന്‍ തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കള്‍; ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കു സിനിമ മാറ്റേണ്ടി വരും; കൂടുതല്‍ ബാധിക്കുക ബോളിവുഡ് സിനിമകളെ; യുഎസില്‍ നിന്നുള്ള പുറം കരാര്‍ കുറയുന്നത് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തിരിച്ചടി

    ബംഗളുരു: സിനിമകള്‍ക്കു താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സിനിമകളുടെ വരുമാനത്തെയും ബാധിക്കും. ഇന്ത്യന്‍ സിനിമകളുടെ വിദേശ വരുമാനത്തിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. അമേരിക്കയ്ക്കു പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കു 100 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടക്കുമെന്ന് നിര്‍മതാക്കള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാണങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയില്‍ വ്യവസായം ചെലവുയര്‍ന്നതിനെത്തുടര്‍ന്നു പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍, ട്രംപിന്റെ നികുതി ചുമത്തല്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ‘വിദേശത്തു നിര്‍മിക്കുന്ന’ ചിത്രങ്ങള്‍ എന്ന പ്രയോഗം എങ്ങനെ വിശദീകരിക്കപ്പെടുമെന്നാണ് ആദ്യ ചോദ്യം. അതുവരെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നു നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായ ഐസി 814, ദി കാണ്ഡഹാര്‍ ഹൈജാക്ക് സീരീസുകളുടെ നിര്‍മാതാവായ അനുഭവ് സിന്‍ഹ പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ മേഖല നിലവില 272,000 ആളുകള്‍ക്കാണു ജോലി നല്‍കുന്നത്. 20 ബില്യണ്‍ ഓവര്‍സീസ് ബിസിനസാണു കഴിഞ്ഞവര്‍ഷം നടന്നത്. ഇത് ആകെ ബിസിനസിന്റെ…

    Read More »
  • ”ഓരോ കേസുകള്‍ വരുമ്പോള്‍ കേട്ടിരുന്നു, ജഗതിച്ചേട്ടന്‍ സെറ്റിലിങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല”

    അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടന്‍ ജഗതി ശ്രീകുമാര്‍, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടന്‍. സംസാര ശേഷിയുള്‍പ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജഗതി ശ്രീകുമാര്‍ ഇന്നും. 2012 മാര്‍ച്ച് മാസത്തിലാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവില്‍ വെച്ചായിരുന്നു അപകടം. നടന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് നടനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സായ് കുമാറും ബിന്ദു പണിക്കറും. എല്ലാ കാര്യത്തിലും നല്ല അറിവുള്ള മനുഷ്യനാണ് ജഗതി ശ്രീകുമാറെന്ന് താര ദമ്പതികള്‍ പറയുന്നു. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജഗതിയില്‍ നിന്നും മോശമായ അനുഭവമുണ്ടായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ലെന്നാണ് ബിന്ദു പണിക്കര്‍ നല്‍കിയ മറുപടി. ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. കേട്ടത് ഓരോ കേസുകള്‍ വരുമ്പോള്‍ അതിലുണ്ട് ഇതിലുണ്ട് എന്നാെക്കെയാണ്. നമ്മുടെ കണ്ണിന്റെ മുമ്പില്‍ അങ്ങനെ ആരോടും പെരുമാറുന്നത് കണ്ടിട്ടേയില്ലെന്ന് ബിന്ദു പണിക്കര്‍…

    Read More »
  • പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ ഭാഗ്യം തെളിഞ്ഞു; ഉയര്‍ച്ചയ്‌ക്കൊപ്പം തലക്കനവും വളര്‍ന്നതോടെ ക്ഷീണം; ‘ബേബി ഗേളില്‍’ തിരിച്ചുവരവിനിരിക്കുമ്പോള്‍ വീണ്ടും പുലിവാല് പിടിച്ചു; നിവിനും ലിസ്റ്റിന്‍ സ്റ്റീഫനും ഇടയില്‍ സംഭവിക്കുന്നത്!

    ഇടയ്ക്കിടെയുള്ള വിവാദങ്ങള്‍ ഇല്ലാതെ ഇപ്പോള്‍ മലയാള സിനിമ ഇല്ല എന്ന താരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിനിമ നിര്‍മാതാക്കള്‍ക്കിടയില്‍ നടന്മാര്‍ക്കിടയിലൊമൊക്കെ പുതിയ വിവാദങ്ങള്‍ രൂപപ്പെടുകയാണ്. ഒരു കാലത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് സിനിമയിലെ ലഹരിയായിരുന്നു പ്രധാന ചര്‍ച്ച വിഷയം. അതിനിടയിലാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗ്യ നിര്‍മ്മാതാവ് എന്ന് അറിയപ്പെടുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ഉഴവൂരുകാരന്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തെറ്റ് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു നല്ല കച്ചവടക്കാരന്‍ ആണെങ്കിലും ബുദ്ധിപരമായി മികവ് തെളിയിച്ചിട്ടുള്ള നിര്‍മാതാവ് അല്ല.…

    Read More »
  • ബേബി ഗേള്‍ സിനിമയുടെ സെറ്റില്‍ കഞ്ചാവ് പിടിച്ചത് എന്റെ കൈയില്‍നിന്ന് അല്ല, അവിടെ വരുന്നവര്‍ എന്തൊക്കെ കൊണ്ടുവരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല; കൃത്യമായ സമയത്ത് ഷൂട്ടിംഗിനു വന്നില്ലെങ്കില്‍ മറ്റു സിനിമകളുടെയും താളം തെറ്റും; നാളെ എല്ലാവരും സത്യമറിയും: ലിസ്റ്റിന്‍ സ്റ്റീഫന്‍

    നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന സിനിമയായ ബേബി ഗേളിന്റെ സെറ്റിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നു ദുരൂഹമായ വെളിപ്പെടുത്തല്‍ നടത്തിയ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും കൂടുതല്‍ പ്രതികരണങ്ങളുമായി രംഗത്ത്. മൂന്ന് നാല് സിനിമകള്‍ ഒരുമിച്ചു നിര്‍മിക്കുന്ന ആളാണ് താനെന്നും ആ ലൊക്കേഷനുകളില്‍ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുമെന്ന് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും ലിസ്റ്റിന്‍ ചോദിക്കുന്നു. ഈ സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രഫി സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മഹേശ്വറിന്റെ മുറിയില്‍നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. ‘നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്. വലിയ ആളായിക്കഴിഞ്ഞാല്‍, ‘എന്റെ ഫാന്‍സ്’. എന്റെ ഫാന്‍സ് എന്തു ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഞാന്‍…

    Read More »
  • മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

      മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്. മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ,…

    Read More »
  • ‘സാന്ദ്ര തോമസിന് കുശുമ്പും നിരാശയും, നിവിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല, നടന്റെ പേരു പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും’; വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍; ‘മറ്റുള്ളവര്‍ നടന്റെ പേരു പറയുന്നതില്‍ ഒന്നും ചെയ്യാനില്ല’

    കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ വിമര്‍ശനം ഉന്നയിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. നിര്‍മാതാവിന് ഫാന്‍സില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു. സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ലിസ്റ്റിനെതിരെ സാന്ദ്ര തോമസ് മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ…

    Read More »
  • ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും ട്രെയിലറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയൻ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത…

    Read More »
  • ‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’- കമെന്റ്!! ‘നീ ആരെടാ… പല്ലിക്കുമുണ്ടെടാ അന്തസ്’, ചുട്ടമറുപടിയുമായി രേണു സുധി

    അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ വീണ്ടും ബോഡി ഷെയ്മിംഗ്, രേണു പങ്കുവച്ച പുതിയൊരു വീഡിയോയ്ക്ക് അധിക്ഷേപ കമെന്റുകൾ പ്രവഹിക്കുന്നത്. അതേസമയം ഈ കമെന്റുകൾക്കുള്ള ചുട്ട മറുപടിയും രേണു കൊടുക്കുന്നുണ്ട് കമന്റുകളും ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ രേണുവിനെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. ‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. അവരും ഇയാൾക്ക് മറുപടി നൽകുന്നുണ്ട്. ‘എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല’, എന്നായിരുന്നു ഒരു…

    Read More »
  • ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു, വരുന്നത് ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ സിനിമ

    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ – മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി

    Read More »
  • കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

    ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ അബിഷൻ…

    Read More »
Back to top button
error: