Movie
-
‘കുനിയാന്‍ പോലും പേടിച്ചു! ഞാന്‍ കരഞ്ഞഭിനയിച്ച സിനിമ; ഇറങ്ങിപ്പോകാമെന്ന് ചിന്തിച്ചു’
ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും മഞ്ജു പത്രോസിന് കഴിഞ്ഞിട്ടുണ്ട്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷം മഞ്ജു പത്രോസ് ചെയ്തു. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് നടി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. 2015 ലാണ് ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പത്രോസ്. താന്‍ ഇഷ്ടത്തോടെ ചെയ്ത സിനിമയല്ല അതെന്ന് നടി പറയുന്നു. കൗമുദി മൂവീസിനോടാണ് തുറന്ന് പറച്ചില്‍. ആ സിനിമ അത്ര എന്‍ജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാന്‍ വന്ന സമയമാണ്. സിനിമയുടെ കഥ കേള്‍ക്കാന്‍ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാന്‍ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്. കാരണം അത്രയൊന്നും ധൈര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ അത് ചെയ്തേക്കും. കാരണം…
Read More » -
‘ഇന്നസെൻറ്’ടൈറ്റിൽ ലോഞ്ചിൽ നൃത്തച്ചുവടുകളുമായി താരമായി സോഷ്യൽമീഡിയ സെൻസേഷൻ കിലി പോൾ
പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെൻറ് ‘ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ വെച്ച് നടന്നു. സോഷ്യൽമീഡിയ താരം കിലി പോൾ ആയിരുന്നു ടൈറ്റിൽ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രം. ആരാധകർക്കായി കിലിയുടെ വക നൃത്തച്ചുവടുകളുമുണ്ടായിരുന്നു. ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെൻറ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ…
Read More » -
അൽത്താഫും അനാർക്കലിയും ജോമോനും പിന്നെ കിലി പോളും! ഫൺ റൈഡിനൊരുങ്ങി ‘ഇന്നസെൻറ്’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിർ, സോഷ്യൽ മീഡിയയിലെ വൈറൽ ടാൻസാനിയൻ താരം കിലി പോൾ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻറ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും…
Read More » -
തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന് വീണ്ടും തീയേറ്ററിലേക്ക്…. ഉദയനാണ് താരം റീ റിലീസ് 20ന്
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂൺ 06ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. 2007ൽ പ്രദർശനത്തിനെത്തിയ ചിത്രം ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ഒന്നാണ്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീ മാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്ര വർമയുടെ…
Read More » -
ജീത്തു ജോസഫ്- ബിജു മേനോൻ- ജോജു ജോർജ് കൂട്ടുകെട്ടിലെത്തുന്നു ‘വലതുവശത്തെ കള്ളൻ’
നിരവധി ഹിറ്റ് ചിത്രങ്ങൾ ആരാധകർക്കു സമ്മാനിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വലതു വശത്തെ കള്ളൻ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച് പ്രശസ്തിയാർജിച്ച ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ചിത്രത്തിനു ആരംഭം കുറിച്ചത്. നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷൻ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ് ,മനോജ്. കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു…
Read More » -
മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍; ‘ഇതു വേണോ ലാലേട്ടാ… മിത്രങ്ങള്‍ അസ്വസ്ഥരാണ്’ എന്നു കമന്റ്; മോഹന്‍ലാലിന്റെ കമന്റ് ബോക്‌സില്‍ ആറാടി ആരാധകര്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ 9 വർഷം പൂർത്തിയാക്കി. മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തി. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് ബോക്സില്‍ പലതരം അഭിപ്രായങ്ങള്‍ വന്നു. നവകേരളം പടുത്തുയർത്തി നാടിന്റെ നന്മയ്ക്കായി എന്നും നിലകൊണ്ട കേരളത്തിന്റെ അഭിമാനമായ സഖാവാണ് പിണറായിയെന്നും കേരളത്തിന്റെ ക്യാപ്റ്റന് പിറന്നാൾ ആശംസകൾ എന്നും കമന്‍റുകളുണ്ട്. മിത്രങ്ങൾ അസ്വസ്ഥരാണ്. ഇതേ വേണോ ലാലേട്ടാ..എന്നും ചോദ്യമുണ്ട്. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964…
Read More » -
എട്ടു മണിക്കൂര്‍ മാത്രം ജോലി; 20 കോടി പ്രതിഫലം; ലാഭത്തിന്റെ വിഹിതവും വേണം; സന്ദീപ് റെഡ്ഡിയുടെ സിനിമയില്‍നിന്ന് ദീപിക പദുകോണ്‍ ഔട്ട്; പ്രഭാസിന്റെ നായികയായി മടങ്ങിവരാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിത ഡിമാന്‍ഡ്
സന്ദീപ് റെഡ്ഡി വംഗയുടെ വരാനിരിക്കുന്ന ചിത്രമായ സ്പിരിറ്റില്‍ നിന്ന് ദീപിക പദുക്കോണിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. പ്രസവശേഷം പ്രഭാസിന്‍റെ നായികയായാണ് ദീപിക തിരിച്ചുവരവിന് ഒരുങ്ങിയിരുന്നത്. ദീപികയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞതിന് പിന്നാലെയാണ് സിനിമയില്‍ നിന്നും ദീപികയെ പുറത്താക്കിയെന്ന റിപ്പോര്‍ട്ട് എത്തുന്നത്. ജോലി സമയം 8 മണിക്കൂറായി മാറ്റണമെന്നും 20 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടെന്നുമാണ് ദീപികയ്ക്കെതിരായ ആരോപണം. ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. തെലുങ്കില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ താരം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദീപിക ഗര്‍ഭിണി ആയതിനാലാണ് ‘സ്പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയത്. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം വേണ്ടെന്നുവെച്ചിരുന്നു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവെച്ചു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുന്നത്. എന്നാല്‍ പ്രമുഖരായ പുരുഷ താരങ്ങള്‍ ഇത്തരം നിബന്ധനകള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇത്തരം കോലാഹലങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് പലരും…
Read More » -
‘ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ’? എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ് ‘നരിവേട്ട’
അഡ്വ ഹീര ജെൻസൻ നീലംകാവിൽ അഞ്ചു വയസുള്ള മകനെയും കൊണ്ടാണ് ഞാൻ “നരി വേട്ട “ക്കു ഇറങ്ങിയത്. .എന്റെ ഫോണിലെ യൂട്യൂബിൽ ഞാൻ മിക്കപ്പോഴും സമരങ്ങൾ കാണുന്നത് അവൻ കാണാറുണ്ട്. സിനിമകൾ കാണാൻ പോകുമ്പോൾ അവനെയും കൂടെ കൊണ്ടുപോകാറുണ്ട്. … ഇപ്പോൾ നരിവേട്ട കണ്ടു ഇറങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചത് ” ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ ?“എന്നാണ്. . അതെ. എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ്. … പോലീസും, മാറി മാറി ഭരിച്ച ഭരണകൂടവും കൊന്നു തള്ളിയ ഒരു കൂട്ടം ജനതയുടെ പോരാട്ടത്തിന്റെ, കനൽ വഴിയാണ് നരിവേട്ട. … Abin Joseph നിങ്ങൾ എഴുതിവെച്ചേക്കുന്നത് ഒരു സിനിമകഥയല്ല, ചരിത്രമാണ്. ..നിങ്ങൾ മലയാള സിനിമയെ പറയന്റെയും പുലയന്റെയും ആദിവാസിയുടെയും ദളിതന്റെയും , കുടിലിലേക്ക് എത്തിച്ചിരിക്കുന്നു…
Read More » -
രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദ് ആരംഭിച്ചു. ഹൈദരാബാദിൽ ഒരുക്കിയ ഒരു ഗ്രാമത്തിൻ്റെ വമ്പൻ സെറ്റിൽ ആണ് ചിത്രത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. രാം ചരൺ, ജാൻവി എന്നിവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഏകദേശം 30 ശതമാനത്തോളം ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ശ്രീരാമ നവമി ആഘോഷങ്ങളോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ്…
Read More »
