Movie

  • നട്ടപാതിരായ്ക്ക് വീട്ടിൽ കയറി അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, വാളയാർ പീഡനക്കേസ് പ്രതി പോലീസ് പിടിയിൽ

    പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത് .വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ കേസ് ആദ്യം അന്വേ‌ഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

    Read More »
  • കാംബസ് ചിത്രം “ആഘോഷം” സ്വിച്ചോൺ ചെയ്ത് ലാൽ ജോസ്

    മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു. ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി. നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.മെയ് മുപ്പത്തിയൊന്ന് ശനിയാഴ്ച്ച യായിരുന്നു ആഘോഷം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽ ജോസ് സാർ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗ ത്തിൽ പറഞ്ഞു.നീലത്താമര എന്ന ചിത്രമൊഴിച്ച് തൻ്റെ…

    Read More »
  • ആസിഫ് അലി നായകനായെത്തുന്ന “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

    ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം:…

    Read More »
  • ഉണ്ണിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം, ഹർജി തീർപ്പാക്കി, വാർത്താസമ്മേളനം വിളിച്ച് നടൻ

    കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷയിൽ തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ നടനെതിയെ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതിനിടെ ഉണ്ണി മുകുന്ദൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ മർദിച്ചുവെന്നു കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്കു പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.…

    Read More »
  • ദേശീയ അവാർഡിനു പുറമേ തെലങ്കാന സർക്കാരിന്റെ ഗദ്ദർ അവാർഡും, ചരിത്രം തിരുത്തിക്കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

    14 വർഷങ്ങൾക്കു ശേഷം തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി ‘പുഷ്പ 2 ദ റൂളി’ലൂടെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അർജുൻ ഇപ്പോൾ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം.‌’പുഷ്പ-2: ദി റൂൾ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്ലു അർജുൻ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്. തെലുങ്കിലും ലോകം മുഴുവനും തൻറെ അസാധാരണമായ അഭിനയ മികവിലൂടേയും ആകർഷണ വ്യക്തിത്വത്തിലൂടേയും ഒട്ടേറെ ആരാധകരെ അല്ലു നേടിക്കഴിഞ്ഞിട്ടുണ്ട്. ‘ഗംഗോത്രി’ മുതൽ ‘പുഷ്പ’ വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിൽ ഇതിനകം അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങളും രണ്ട് നന്തി…

    Read More »
  • കമലഹാസൻ മാപ്പ് പറഞ്ഞില്ല, ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

    ബെംഗളൂരു: നടൻ കമൽഹാസന്റെ പ്രസ്താവനയെ തുടർന്നു പുതിയ സിനിമ ‘തഗ് ലൈഫ്’ റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിരോധനം. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസന്റെ പ്രസ്താവനയാണ് കർണാടകക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ക്ഷാമാപണം നടത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതിനു താൻ തയാറല്ലെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്ന നടൻ കമൽ ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം വ്യാപകമായത്. തമിഴുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് കമൽ വിശദീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ജീവിതവും കുടുംബവും തമിഴാണെന്നു പറഞ്ഞ അദ്ദേഹം വേദിയിലുണ്ടായിരുന്ന കന്നഡ നടൻ ശിവരാജ്കുമാറിനെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളാണു വിവാദമായത്. നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ, നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്. എന്നാൽ കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത്…

    Read More »
  • ഒരുകാലത്ത് മലയാളികളുടെ പ്രിയ നടി, ക്ഷേത്രത്തില്‍ കയറി തൊഴുതത് വിവാദമായി, ശുദ്ധികലശത്തിന് 10,000 രൂപ പിഴയടക്കേണ്ടിവന്നു!

    ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മീര ജാസ്മീന്‍. മോഹന്‍ലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയില്‍ ദേശീയ അവാര്‍ഡ് വരെ നേടുന്ന രീതിയില്‍ പ്രശസ്തയായി. അഭിനയ ചാതുരികൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ നടി പക്ഷെ ഇന്ന് സിനിമയില്‍ സജീവമല്ല. നടിയുടെ ജീവിതത്തില്‍ അധികമാര്‍ക്കുമറിയാത്ത സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘തിരുവല്ലയിലെ ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മീന്‍. സൂത്രധാരന്‍ എന്ന സിനിമയിലൂടെ എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസാണ് മീരയെ നമ്മുടെ മുന്നിലെത്തിച്ചത്. അഭിനയമെന്താണെന്നുപോലും അറിയാതെ കടന്നുവന്ന അവരാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്.’- അദ്ദേഹം പറഞ്ഞു. ‘പലപ്പോഴും നടി വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ…

    Read More »
  • സ്ത്രീകള്‍ വ്യാജ പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചമുമ്പ് മുന്നറിപ്പ് കിട്ടി; ഡിജിപിക്ക് പരാതിയുമായി ഉണ്ണി മുകുന്ദന്‍; ഉണ്ണിയുടേത് മോശം ചരിത്രമെന്ന് മുന്‍ മാനേജര്‍; ആക്രമണ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കല്‍

    കൊച്ചി: ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകള്‍ വിളിച്ച ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. താന്‍ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ പറഞ്ഞു അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് കോള്‍ വന്നു. വിപിനെതിരെ ഉള്‍പ്പൈട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍. ഡിജിപിക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉണ്ണിമുകുന്ദന്‍ മാനേജരെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം…

    Read More »
  • തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, പുരസ്‍കാരങ്ങളിൽ നാലും ലക്കി ഭാസ്ക്കറിന്

    വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ…

    Read More »
  • യുവതാരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മൂൺ വാക്ക് നാളെ മുതൽ തിയേറ്ററുകളിൽ : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

    മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്കിലൂടെ നാളെ മുതൽ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. ചിത്രത്തിന്റെ ബുക്കിങ്‌ ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.…

    Read More »
Back to top button
error: