Movie
-
കാട്ടാളൻറെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥും; ‘കാന്താര’യുടെ സംഗീത സംവിധായകനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്
ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ൻറെ സംഗീത സംവിധായകൻ രവി ബസ്രൂറിനെ ‘മാർക്കോ’യിലൂടെ മലയാളത്തിൽ അവതരിപ്പിച്ച ക്യൂബ്സ് എൻറർടെയ്ൻമെൻറ്സും ഷെരീഫ് മുഹമ്മദും വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ‘കാന്താര’യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ്, ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ രണ്ടാമത്തെ സിനിമയായ ‘കാട്ടാളനി’ലൂടെ തൻറെ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. കാട്ടാളൻറെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ആൻറണി വർഗീസ് പെപ്പെയാണ് നായകൻ. കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ കൂടി ജോയിൻ ചെയ്യുന്നതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ…
Read More » -
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നിര്‍മാതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; 40 കോടിയുടെ അര്‍ഹത; മുടക്കിയ ഏഴുകോടി പോലും തിരിച്ചു നല്‍കാതെ പറ്റിച്ചു; നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് എതിരേ അന്വേഷണം തുടരാമെന്നും കോടതി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്. 2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക്…
Read More » -
വീണ്ടും ഹിറ്റടിക്കാൻ സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട്, ‘ഹൃദയപൂർവ്വം’ ഫുൾ പായ്ക്കപ്പ്
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായ്ക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കു ന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.: സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു. പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.: മാളവികാ മോഹനനും സംഗീത…
Read More » -
“ഇത് പ്രത്യേകത നിറഞ്ഞതാണ്, എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു!! കാത്തിരിപ്പ് അവസാനിക്കുന്നു, വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു”- മോഹൻ ലാൽ, റിലീസ് ഒക്ടോബർ 16ന്
മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ബുധനാഴ്ച ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.” കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുന്നത്. ഒരു രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്. ഒക്ടോബർ 16ന് ചിത്രം മലയാളം, തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ കപൂർ, സി കെ പദ്മകുമാർ, വരുൺ മാത്തൂർ, സൗരഭ്…
Read More » -
ലാലേട്ടനുള്ള പിറന്നാൾ സമ്മാനമായി അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം; ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ
ഗംഭീര വിജയം നേടിയ ‘എമ്പുരാൻ’, ‘തുടരും’ സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ- ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിൻറേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹൻലാൽ ഇന്ന് തൻറെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ആഘോഷങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിൻറെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി ‘കണ്ണപ്പ’യുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസെൻസോടെ നടന്നുവരുന്ന അദ്ദേഹത്തിൻറെ ദൃശ്യങ്ങൾ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്. ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന…
Read More » -
പ്രണയ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലര്‍; ‘നേരറിയും നേരത്ത്’ മേയ് 30 ന്
വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചിദംബരകൃഷ്ണന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘നേരറിയും നേരത്ത് ‘മേയ് 30 ന് പ്രദര്‍ശനത്തിനെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവന്‍ നമ്പ്യാരുടെ മകളുമാണ്, എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ. ഒരു മിഡില്‍ ക്ലാസ്സ് ക്രിസ്ത്യന്‍ കുടുംബത്തിലെ സണ്ണിയുമായി അപര്‍ണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടര്‍ന്ന് പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവള്‍ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണമായവരെ തന്റേതായ പുതിയ രീതികളിലൂടെ അപര്‍ണ നേരിടുന്നിടത്ത് കഥാഗതി കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗവും നിറഞ്ഞതാകുന്നു. അഭിറാം രാധാകൃഷ്ണന്‍, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണന്‍, രാജേഷ് അഴിക്കോടന്‍, എ വിമല, ബേബി വേദിക, നിഷാന്ത് എസ്എസ്, സുന്ദരപാണ്ഡ്യന്‍, ശ്വേത വിനോദ് നായര്‍, അപര്‍ണ വിവേക്,…
Read More » -
‘ഇത് എന്നുടെ സോള്‍ മേറ്റ്’; 15 വര്‍ഷത്തെ സൗഹൃദത്തിന് ഒടുവില്‍ നടന്‍ വിശാലും സായ് ധന്‍സികയും വിവാഹിതരാകുന്നു; ഓഡിയോ ലോഞ്ചിനിടെ അപ്രതീക്ഷിത പ്രഖ്യാപനം
പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന്‍ വിശാലും നടി സായ് ധന്‍സികയും വിവാഹിതരാവുന്നു. സായ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘യോഗി ഡാ’ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.
Read More » -
വർഷങ്ങൾക്കു ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക്, ഇന്ദ്രൻസ്- മധുബാല ചിത്രം “ചിന്ന ചിന്ന ആസൈ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ത്യൻ സിനിമയിൽ തന്നെ വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് മുപ്പത്തി മൂന്നു വർഷങ്ങൾക്കു ശേഷം പ്രശസ്ത സംവിധായകൻ മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രം മധുബാല – ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ആശംസകൾ നൽകിയ മണിരത്നം ചിത്രം വൻ വിജയമാകട്ടെയെന്നും ആശംസിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിന്ന ചിന്ന ആസൈയുടെ മറ്റു അണിയറപ്രവർത്തകർ: ഛായാഗ്രഹണം : ഫയിസ്…
Read More »

