Movie
-
‘ജയ ജയ ജയ ജയ ഹേ’യിലെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; നിർമാതാക്കൾ പരാതി നൽകി
കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന ‘ജയ ജയ ജയ ജയ ഹേ ‘ സിനിമ നിർമാതാക്കൾ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 28നാണ് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകൾ എത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ…
Read More » -
തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”
ഇന്ദ്രൻസ്,സുധീഷ്, ഹരീഷ് കണാരൻ,ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന “തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”എന്ന ചിത്രത്തിന്റെ ബാനർ,ടൈറ്റിൽ പോസ്റ്റർ പ്രകാശന ചടങ്ങ് എറണാകുളം ഐ എം ഏ ഹാളിൽ വെച്ച് നടന്നു. “തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”എന്ന ചിത്രത്തിന്റെ ബാനർ എറണാകുളം എം പി ഹൈബി ഈഡൻ റിലീസ് ചെയ്തു. സംവിധായകൻ അജയ് വാസുദേവ്,ബിബിൻ ജോർജ് എന്നിവർ ചേർന്ന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. രേഖ രെക്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രേഖ രാഘവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസർ നിർവഹിക്കുന്നു. തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടർ- ഫസൽ. ബി കെ ഹരിനാരായണൻ, ഹസീന എസ് കാനം, ഹരീഷ് നായർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ലക്ഷ്മി ജി,നിജ രതീഷ്, ലൈൻ പ്രൊഡ്യൂസർ- സിദ്ദിഖ് സിദ്ധി പ്രോജക്ട് ഡിസൈനർ- ഗോഗിൽ ജി നാഥ്, എഡിറ്റർ-സാജൻ…
Read More » -
കാക്കിയണിഞ്ഞ് വിജയ് സേതുപതി; ‘ഡിഎസ്‍പി’ ഫസ്റ്റ് ലുക്ക് പുറത്ത്
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്‍പി’. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എൻഫീൽഡിൽ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. Happy to share #DSP first look. Thank you ☺️@ponramvvs @karthiksubbaraj@immancomposer @kaarthekeyens@kalyanshankar @anukreethy_vas @stonebenchers @vivekharshan @Venkatesh7888 @dineshkrishnanb @veerasamar @kumar_gangappan @sherif_choreo @Dineshsubbaraya1 @radhikassiva pic.twitter.com/FtosXTDvyx — VijaySethupathi (@VijaySethuOffl) November 10, 2022 വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ്…
Read More » -
ആദ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു, ഇതെങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്ന് ചിന്തിച്ചിരുന്നു: ഹണി റോസ്
കൊച്ചി: ബോഡി ഷെയിമിങ് എക്കാലവും നിലനിന്നിരുന്ന ഒരു യാഥാര്‍ഥ്യമാണ്. മലയാളസിനിമയും ഇതിനൊരുപവാദമല്ല. നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങി ഇരയാകുന്നുണ്ട്. നിവിന്‍ പോളി, ഹണി റോസ്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി പേര്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഹണി റോസ്. ഡ്രസിങ് രീതിയെ ട്രോള്‍ ചെയ്യുന്നതിനെ കുറിച്ചും അതിന്റെ ഫോട്ടോകള്‍ എടുത്ത് മോശം കമന്റുകള്‍ ചോര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നുണ്ട്. സ്വയം സെര്‍ച്ച് ചെയ്ത് ഇതെല്ലാം നോക്കാറുണ്ടോ, ഇത്തരം മോശം കാര്യങ്ങള്‍ കാണാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ”സെര്‍ച്ച് ചെയ്യുന്നൊന്നുമില്ല. പക്ഷെ സ്വാഭാവികമായും നമ്മുടെ മുമ്പിലേക്ക് ഇതെല്ലാം വരുമല്ലോ. തുടക്കസമയത്തൊക്കെ എനിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇതെന്താണ് ഇങ്ങനെ, ഇതെങ്ങനെ ഹാന്‍ഡില്‍ ചെയ്യും, എന്തുകൊണ്ടാണ് ഇതിങ്ങനെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് എന്നൊക്കെ ചിന്തിക്കുമായിരുന്നു. പിന്നെ നോക്കുമ്പോള്‍,…
Read More » -
‘ആൻ ആക്ഷൻ ഹീറോ’യുമായി ആയുഷ്‍മാൻ ഖുറാന
ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജയദീപ് അഹ്ലാവത്തിനെയും ഉള്‍ക്കൊളളിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. ‘ആൻ ആക്ഷൻ ഹീറോ’യുടെ ട്രെയിലര്‍ 11നും റീലീസ് ഡിസംബര്‍ രണ്ടിനുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആൻ ആക്ഷൻ ഹീറോ’ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോള്‍ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ‍്ഫ്ലിക്സിനുമാണ്. AYUSHMANN KHURRANA: 'AN ACTION HERO' TRAILER TOMORROW… #AnActionHeroTrailer – starring #AyushmannKhurrana and #JaideepAhlawat – arrives tomorrow [11 Nov 2022]… #AnActionHero arrives in *cinemas* on 2 Dec 2022… #NewPoster… pic.twitter.com/rzxDphOHwD — taran adarsh (@taran_adarsh) November 10, 2022…
Read More » -
‘അദൃശ്യ’ത്തിൽ നരെയ്ൻ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം 18ന് തിയേറ്ററുകളിൽ
നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘അദൃശ്യ’ത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നരെയ്ൻ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 18ന് അദൃശ്യം തിയേറ്ററുകളിൽ എത്തും. ജോജു ജോർജ്, ഷറഫുദ്ദീൻ, കയൽ ആനന്ദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായാണ് നിർമ്മാണം. മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്ന ത്രില്ലർ ഡ്രാമ ചിത്രത്തിൻറെ തമിഴ് പേര് ‘യുകി’ എന്നാണ്. പവിത്ര ലക്ഷ്‍മി, കായൽ ആനന്ദി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവർ മലയാളം, തമിഴ് പതിപ്പുകളിൽ അഭിനയിക്കുന്നുണ്ട്. കതിർ, നട്ടി നടരാജൻ, സിനിൽ സൈനുദ്ദീൻ എന്നിവർ തമിഴ് പതിപ്പിൽ അഭിനയിച്ചിരിക്കുന്നു.…
Read More » -
അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ സുരാജിന്റെ ഓഫർ
ജീവിതത്തിൽ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമുല പഠിക്കാം. ഓഫർ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല. നടൻ സുരാജ് വെഞ്ഞാറമൂട് ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബർ പതിനൊന്നിന് വിനീത് ശ്രീനിവാസൻ നായകനാവുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങൾക്കും ‘മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്. ചിത്രത്തിന്റെ വ്യത്യസ്‍തങ്ങളായ പ്രെമോഷൻ പരിപാടികൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില് വിനീത് ശ്രീനിവാസനാണ് ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, നോബിൾ…
Read More » -
‘ജയ ജയ ജയ ജയ ഹേ’ കളക്ഷൻ 25 കോടി, ബ്ലോക്ക്‌ബസ്റ്റർ ഹിറ്റിൽ
ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ‘ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്. കേരളത്തിലും ജിസിസിയിലും നിന്നും ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെയായി 25 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുകയാണ്. അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ…
Read More » -
ഉണ്ണി മുകുന്ദൻ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ സെൻസറിംഗ് കഴിഞ്ഞു
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ റിപ്പോർട്ട്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈർഘ്യം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ‘ഷെഫീഖ്’. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിർമാണം. റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‍നർ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു അച്ഛൻ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. മേപ്പടിയാൻ എന്ന സിനിമയിൽ തന്നെ…
Read More » -
മിന്നൽ മുരളിയിൽ മിന്നിത്തിളങ്ങിയ ഗുരു സോമസുന്ദരം പുതുമുഖങ്ങൾക്കൊപ്പം; ‘ഹയ’ ട്രെയിലർ പുറത്ത്
ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി എത്തുന്ന ചിത്രമാണ് ‘ഹയ’. വാസുദേവ് സനൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ‘ഹയ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കുടുംബനാഥന്റെ വ്യത്യസ്‍ത റോളിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്ന ‘ഹയ’യിൽ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുമ്പോൾ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാകുന്നു. ജിജു സണ്ണി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. അരുൺ തോമസാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിൻറെ നിർമ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്‍തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ട്. കാലികപ്രാധാന്യമുള്ള…
Read More »