LIFEMovie

‘ആൻ ആക്ഷൻ ഹീറോ’യുമായി ആയുഷ്‍മാൻ ഖുറാന

ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജയദീപ് അഹ്ലാവത്തിനെയും ഉള്‍ക്കൊളളിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. ‘ആൻ ആക്ഷൻ ഹീറോ’യുടെ ട്രെയിലര്‍ 11നും റീലീസ് ഡിസംബര്‍ രണ്ടിനുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആൻ ആക്ഷൻ ഹീറോ’ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോള്‍ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ‍്ഫ്ലിക്സിനുമാണ്.

Signature-ad

ആയുഷ്‍മാൻ ഖുറാന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ഡോക്ടര്‍ ജി’ ആണ്. ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് ‘ഡോക്ടര്‍ ജി’ എത്തിയത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. വലിയ ഹിറ്റാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. 124 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈഷിത് നരേയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേരണ സൈഗാള്‍ ചിത്രസംയോജനം നിര്‍വഹിച്ചു.

അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ‘ഉദയ് ഗുപ്‍ത’ ആയിട്ടാണ് ആയുഷ്‍മാൻ ഖുറാന അഭിനയിച്ചത്. ‘ഡോ. ഫാത്തിമ’ എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത് സിംഗും ചിത്രത്തിലുണ്ട്. 124 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഭോപാലായിരുന്നു ‘ഡോക്ടര്‍ ജി’യുടെ പ്രധാന ലൊക്കേഷൻ. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Back to top button
error: