ജീവിതത്തിൽ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമുല പഠിക്കാം. ഓഫർ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല. നടൻ സുരാജ് വെഞ്ഞാറമൂട് ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബർ പതിനൊന്നിന് വിനീത് ശ്രീനിവാസൻ നായകനാവുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങൾക്കും ‘മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്. ചിത്രത്തിന്റെ വ്യത്യസ്‍തങ്ങളായ പ്രെമോഷൻ പരിപാടികൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില് വിനീത് ശ്രീനിവാസനാണ് ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എ. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം. സൗണ്ട് ഡിസൈൻ: രാജ് കുമാർ പി. കല: വിനോദ് രവീന്ദ്രൻ, ശബ്‍ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈറ്റ്: സുപ്രീം സുന്ദർ, മാഫിയ ശശി, വിഎഫ്‍എക്സ് സൂപ്പർവൈസർ : ബോബി രാജൻ, വിഎഫ്എക്സ് ഐറിസ് സ്റ്റുഡിയോ, ആക്‌സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, വിവി ചാർലി, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്‍മൽ സാബു, ഡിസൈനുകൾ: യെല്ലോടൂത്ത്‍സ്.