Movie
-
മാത്യു-നസ്ലിൻ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ”നെയ്മർ” ഡബ്ബിങ് പുരോഗമിക്കുന്നു
ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന “നെയ്മർ” നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് . സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ ജനുവരി അവസാനത്തോടെ തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.
Read More » -
ലൊക്കേഷനില്‍ എത്തിയ സൂര്യയ്ക്ക് മമ്മുക്കയുടെ വക സ്‌പെഷ്യല്‍ ബിരിയാണി! ആസ്വദിച്ച് കഴിച്ച് താരവും
കൊച്ചി: തമിഴ് സൂപ്പര്‍ താരം നടന്‍ സൂര്യയ്ക്ക് മമ്മൂട്ടിയുടെ വക ബിരിയാണി സത്ക്കാരം! മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍. ജ്യോതികയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. മുന്‍പ് മമ്മൂട്ടി തന്നെയാണ് ജ്യോതികയുടെ പേര് ചിത്രത്തിനു വേണ്ടി നിര്‍ദേശിച്ചത് എന്ന് ജിയോ ബേബി വ്യക്തമാക്കിയിരുന്നു. ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍താരവുമായ സൂര്യ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കാനെത്തിയ വിശേഷമാണ് ഇപ്പോഴത്തെ ട്രെന്‍്‌റ് വാര്‍ത്ത. ഇവിടെ നിന്നുള്ള ചില ചിത്രങ്ങളും അപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും എല്ലാം ഏറെ കരുതല്‍ വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പുക എന്നത് മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ള കാര്യമാണ്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഒരു ദിവസം ബിരിയാണി നല്‍കുന്ന പതിവ് ഇദ്ദേഹത്തിന് ഉണ്ട്. കാതല്‍ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലും…
Read More » -
‘മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുന്നു…’ ബേസില്‍ ജോസഫിന് അഭിനന്ദനവുമായി കെ കെ ശൈലജ
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ‘ജയ ജയ ജയഹേ’ തിയറ്ററുകളില്‍ തകർത്തോടുകയാണ്. നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് എത്തുന്നത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നു മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും. ‘ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.’ കെ കെ ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം: “‘ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും…
Read More » -
ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച് തെന്നിന്ത്യ; ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യവുമായി ‘കാന്താര’
സമീപകാലത്ത് റിലീസ് ചെയ്ത് ബോളിവുഡ് ഉൾപ്പടെയുള്ള സിനിമാ മേഖലകളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി അമ്പരപ്പിച്ചപ്പോൾ അത് തെന്നിന്ത്യൻ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറി. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിൽ ചെറുതല്ലാത്ത തരംഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസിൽ ഓരോ ദിനവും തരംഗം തീർക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായർ 4.50 കോടി, തിങ്കൾ 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷൻ. ആകെ മൊത്തം…
Read More » -
ജയിലറുടെ വേഷത്തിൽ രജനികാന്ത്; നെൽസൺ ചിത്രം ‘ജയിലർ’ 50 ശതമാനം പൂർത്തിയായി
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായെന്നാണ് റിപ്പോർട്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലർ’ എന്നാണ് റിപ്പോർട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. രമ്യാ കൃഷ്‍ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വർഷമാകും ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ചെന്നൈയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയിൽ ‘ജയിലർ’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സൺ പിക്ചേഴ്‍സിന്റെ…
Read More » -
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് അഡ്വാൻസ് ബുക്കിംഗ് തുടങ്ങി
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി എന്ന വേറിട്ട കഥാപാത്രത്തയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടിനൊപ്പം, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ്…
Read More » -
ആരേയും പിണക്കാതെ, ഇരുകൂട്ടർക്കും ഒരുപോലെ; ‘വരിശി’നും ‘തുനിവിനും’ ഒരേ സ്‍ക്രീൻ കൗണ്ട്
തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ ‘തുനിവും’ വിജയ്‍യുടെ ‘വരിശും’. രണ്ടും പൊങ്കല്‍ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നു. ഉദയ്‍നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ വിതരണം ചെയ്യുമ്പോള്‍ സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ‘വരിശ്’ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ട് ചിത്രങ്ങള്‍ക്കും തമിഴ്‍നാട്ടില്‍ ഒരേ സ്‍ക്രീൻ കൗണ്ടായിരിക്കും എന്ന് ഉദയ്‍നിധി സ്റ്റാലില്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. എന്തായാലും ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ തിയറ്ററിലേക്ക് തുല്യ എണ്ണം സ്‍ക്രീനുകളില്‍ എത്തുമ്പോള്‍ അത് ആഘോഷമയി മാറുമെന്ന് തീര്‍ച്ച. വിജയ് നായകനാകുന്ന ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുമ്പോള്‍ ‘തുനിവ്’ എച്ച് വിനോദാണ് ഒരുക്കുന്നത്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍…
Read More » -
‘വാത്തി’ക്കായി ധനുഷ് എഴുതിയ ഗാനത്തിനായി കട്ട വെയ്റ്റിങ്
ധനുഷിന്റെതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാത്തി. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസ് അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടു. https://twitter.com/rameshlaus/status/1590321396546404355?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590321396546404355%7Ctwgr%5E2439ba86e954ca2a37ec7f25517a2c41c6de657f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1590321396546404355%3Fref_src%3Dtwsrc5Etfw ചിത്രത്തിലെ പ്രണയഗാനം ധനുഷ് ആണ് എഴുതിയിരിക്കുന്നത്. ധനുഷ് എഴുതിയ ഗാനം നവംബർ 10ന് ആണ് പുറത്തുവിടുക. സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാറാണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം…
Read More » -
‘ജവാനും മുല്ലപ്പൂവും’ ഫസ്റ്റ് ലുക്ക് എത്തി; ജയശ്രി ടീച്ചറായി ശിവദ
സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ജവാനും മുല്ലപ്പൂവും’ ഫസ്റ്റ് ലുക്ക് എത്തി. ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രഘുമേനോൻ ആണ്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. First look poster #jawanummullappoovum pic.twitter.com/QZJmU3rvC9 — MyMovieReview (@MyMovieReview1) November 8, 2022 ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ…
Read More » -
ഈ രാജേഷിന്റെ ഒരു ടൈം…! ‘ജയ ജയ ജയ ജയ ഹേ’ വമ്പൻ ഹിറ്റിലേക്ക്
ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ജയ ജയ ജയ ഹേ ബ്ലോക്ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ട്. ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെയായി 15.31 കോടി രൂപ കളക്റ്റ് ചെയ്‍തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത് .അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്,…
Read More »