LIFEMovie

കാക്കിയണിഞ്ഞ് വിജയ് സേതുപതി; ‘ഡിഎസ്‍പി’ ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്‍പി’. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എൻഫീൽഡിൽ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കുന്നത്.

പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവർഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സഞ്‍ജയ് കപൂർ, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാർ, കവിൻ ജയ് ബാബു, ഷൺമുഖരാജൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് പ്രീതം ആണ്. മൈക്കിൾ

വിജയ് സേതുപതി ബോളിവുഡ് ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനാകുന്നത്. ‘ജവാൻ’ എന്ന ചിത്രത്തിൽ നയൻതാര നായികയാകുമ്പോൾ സാന്യ മൽഹോത്ര, പ്രിയാമണി, ദീപിക പദുക്കോൺ, സുനിൽ ഗ്രോവർ എന്നിവരും അഭിനയിക്കുന്നു. റുബൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ജി കെ വിഷ്‍ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Back to top button
error: