Movie
-
ഈ റോഡൊക്കെ ഒരു ആർഭാടമല്ലേ… മമ്മൂക്കയ്ക്ക് വളയം പിടിക്കാൻ മരുഭൂമി തന്നെ ധാരാളം! മരുഭൂമിയില്‍ സാഹസിക ഡ്രൈവിംഗുമായി മമ്മൂട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മമ്മൂട്ടി നായകനായി ‘ക്രിസ്റ്റഫര്‍’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ക്രിസ്റ്റഫര്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ്‍യില്‍ എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. View this post on Instagram A post shared by Mammootty (@mammootty) വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ‘ക്രിസ്റ്റഫര്‍’ തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമായ ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക. ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ…
Read More » -
ഏജൻറ് ടീന ടിപ്പോർട്ടിങ് ഫോർ ലിയോ! ‘വിക്ര’ത്തിലെ താരം വിജയ്‍ക്കൊപ്പം; ട്വിറ്ററിൽ ട്രെൻഡിംഗ് ടോപ്പിക്ക്
ഓരോ പബ്ലിസിറ്റി മെറ്റീരിയൽ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിൻറെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിൻറെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളിൽ അതിനായുള്ള തെരച്ചിൽ നടത്തുന്നുമുണ്ട്. https://twitter.com/7screenstudio/status/1621403809967919104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621403809967919104%7Ctwgr%5E5da2a8862738e788b66fa0d74cbbee0a025a5cb4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2F7screenstudio2Fstatus2F1621403809967919104widget%3DTweet കൈതിയിൽ നെപ്പോളിയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോർജ് മരിയൻറെ പൂജ ചടങ്ങിലെ സാന്നിധ്യം ലോകേഷ് ആരാധകർ ശ്രദ്ധിച്ചിരുന്നു. എൽസിയുവിൻറെ ഭാഗമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു താരവും ലിയോയിൽ ഉണ്ട് എന്നത് ലോകേഷ്, വിജയ് ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാർത്തമാനമാണ്. കമൽ ഹാസൻ നായകനായ വിക്രത്തിൽ ഏജൻറ് ടീനയെ അവതരിപ്പിച്ച വാസന്തിയാണ് ലോകേഷിൻറെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നത്.…
Read More » -
ആരാധകരെ പുളകം കൊള്ളിക്കാൻ വിജയ് യുടെ “ബ്ലഡി സ്വീറ്റ് ലിയോ”; ഒ.ടി.ടി. റൈറ്റ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്, സാറ്റലൈറ്റ് റൈറ്റ് സൺ ഗ്രൂപ്പിന്
കാത്തിരിപ്പുകൾക്കൊടുവിൽ, ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിജയിയുടെ 67-ാം ചിത്രം “ബ്ലഡി സ്വീറ്റ് ലിയോ”യുടെ ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റുകൾ വിറ്റു പോയി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ഗ്രൂപ്പും നേടിയെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്.…
Read More » -
പി.ഭാസ്കരന്റെ ‘ആറടി മണ്ണിന്റെ ജന്മി’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 4ന് 51 വർഷം
സിനിമ ഓർമ്മ പി ഭാസ്‌ക്കരൻ നിർമിച്ച് സംവിധാനം ചെയ്‌ത ‘ആറടി മണ്ണിന്റെ ജന്മി’ക്ക് 51 വയസ്സ്. 1972 ഫെബ്രുവരി 4ന് റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ രചിച്ചത് ശ്രീകുമാരൻ തമ്പി. തമിഴ് സംവിധായകൻ കെ ബാലചന്ദറിന്റെ ആദ്യചിത്രമായ ‘നീർക്കുമിഴി’യുടെ റീമേയ്ക്കാണ് ‘ആറടി മണ്ണിന്റെ ജന്മി’. നാല് ഗാനങ്ങളിൽ രണ്ട് വീതം ഭാസ്ക്കരനും തമ്പിയും എഴുതി. സംഗീതം ആർ.കെ ശേഖർ. ‘തുടക്കവും ഒടുക്കവും സത്യങ്ങൾ’ എന്ന തമ്പിയുടെ ഗാനവും ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന പി. ഭാസ്‌ക്കരൻ രചിച്ച ഗാനവും ഹിറ്റായി. ‘ഭാഗ്യജാതകം’, ‘അമ്മയെ കാണാൻ’, ‘ആദ്യകിരണങ്ങൾ’ തുടങ്ങി 9 ചിത്രങ്ങൾ പി ഭാസ്‌ക്കരൻ നിർമ്മിച്ച് സംവിധാനം ചെയ്‌തിട്ടുണ്ട്. ഒരു നഴ്‌സിങ്ങ് ഹോമിലെ രോഗികളുടെ ചെറുനൊമ്പരങ്ങളിലൂടെ വികസിക്കുന്ന കഥയാണ് ‘ആറടി മണ്ണിന്റെ ജന്മി’യുടേത്. ഷീല അഭിനയിച്ച വനിതാ ഡോക്ടർക്ക് മധുവിൻ്റെ ഫുട്‍ബോൾ കളിക്കാരനായ രോഗിയോട് പ്രണയം. ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റൊരു ചെറുപ്പക്കാരനായ രോഗിയുടെ (നസീർ) സ്വഭാവഗുണത്താൽ, നഴ്‌സിങ്ങ് ഹോമിന്റെ സ്റ്റോർ…
Read More » -
അജിത്തിന്റെ ‘തുനിവും’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിൽ
അജിത്ത് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് ‘തുനിവി’ലെ നായിക. Ajith Kumar’s recent blockbuster #Thunivu premieres on Netflix, February 8th (Wednesday). pic.twitter.com/PBOOZr9FZK — LetsCinema (@letscinema) February 3, 2023 എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്‍ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്.…
Read More » -
ഒരു വാക്കിനോ ശ്വാസത്തിനോ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ ആട്തോമയെത്തും; ‘സ്‍ഫടികം’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സ്ഫടികം ഡിജിറ്റല്‍ റീ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കി തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആടുതോമയെന്ന മോഹന്‍ലാലിന്‍റെ അവിസ്മരണീയ നായക കഥാപാത്രമുള്ള ചിത്രം തലമുറകളെ തന്നെ സ്വാധീനിച്ച ഒന്നാണ്. ഇപ്പോഴിതാ ഫെബ്രുവരി 9 ന് റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആട്തോമയെയും ചാക്കോമാഷിനെയും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു സന്തോഷ വാർത്ത!! ഒരിക്കൽ കൂടി സെൻസർ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്ന, ചില സൂചനകളെ മറികടന്ന്, ഒരു വാക്കിനോ ശ്വാസത്തിനോ സെൻസർ ബോർഡിന്റെ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ “പൂക്കോയി ……” അതേ ശബ്‍ദത്തോടെ, കേൾക്കാനും കാണാനും കഴിയുമെന്ന്, ഇന്ന് മുതൽ ഉറപ്പിക്കാം ….!!, ഭദ്രന്‍ കുറിച്ചു. 1995 ല്‍ പുറത്തെത്തിയ സ്ഫടികത്തിന്‍റെ കഥയും സംവിധാനവും ഭദ്രന്‍ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ…
Read More » -
പ്രിയദര്‍ശൻ- ലിസി ദമ്പതികളുടെ മകൻ ചന്തു എന്ന സിദ്ധാർഥ് വിവാഹിതനായി, വധു അമേരിക്കൻ സ്വദേശിനി മെര്‍ലിന്‍
സംവിധായകന്‍ പ്രിയദര്‍ശൻ- നടി ലിസി ദമ്പതികളുടെ മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ സ്വദേശിനി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതവും സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. ഇന്ന് (വെള്ളി) വൈകീട്ട് 7 മണിക്കായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിലാണ് ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കിയത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ .എഫ്.എക്‌സിന് സിദ്ധാർഥ് ദേശീയപുരസ്‌ക്കാരവും നേടി.
Read More » -
ഏവരും ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി; ലോകേഷ്-വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
തന്‍റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും അതേ രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണികളില്‍ ആകാംക്ഷ ജനിപ്പിക്കും വിധമുള്ള 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോ എന്നാണ് ചിത്രത്തിന്‍റെ പേര്. നായക കഥാപാത്രത്തിന്‍റെ പേരാണ് ഇത് എന്ന തരത്തിലാണ് ടീസറില്‍ ടൈറ്റിലിന്‍റെ അവതരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ഈ ടാഗ്‍ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള വീഡിയോയില്‍ ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. ദ്രവ രൂപത്തിലുള്ള ചോക്കലേറ്റില്‍ മുക്കിയാണ് നായക കഥാപാത്രം ഇരുമ്പ് കാച്ചുന്നത്. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന…
Read More » -
ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ട്രെയ്‍ലർ പുറത്തു
ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീൽ ഗുഡ് എൻറർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടോക്കീസ്, ബോൺഹോമി എൻറർടയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുൺ റുഷ്ദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരിദാസ് തോട്ടിങ്കൽ, അഡീഷണൽ സ്ക്രീൻപ്ലേ, ഡയലോഗ്സ് വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, പാട്ടുകൾ നിഷാന്ത് രാംടെകെ, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ…
Read More »
