LIFEMovie

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ട്രെയ്‍ലർ പുറത്തു

റ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീൽ ഗുഡ് എൻറർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലണ്ടൻ ടോക്കീസ്, ബോൺഹോമി എൻറർടയ്ൻ‍മെൻറ്സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുൺ റുഷ്ദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരിദാസ് തോട്ടിങ്കൽ, അഡീഷണൽ സ്ക്രീൻപ്ലേ, ഡയലോഗ്സ് വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, പാട്ടുകൾ നിഷാന്ത് രാംടെകെ, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ, കലാസംവിധാനം മിഥുൻ ചാലിശ്ശേരി, മേക്കപ്പ് അമൽ ചന്ദ്രൻ, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോൻ, വാതരണം മാജിക് ഫ്രെയിംസ് റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, നൃത്തസംവിധാനം അനഘ, റിഷിധൻ, പ്രോജക്റ്റ് കോഡിനേറ്റർ ഷമീം സയിദ്, ട്രെയ്ലർ സംഗീത പ്രതാപ്, പബ്ലിസിറ്റി ഡിസൈൻസ് ആരോഷ് തേവടത്തിൽ, യെല്ലോടൂത്ത്സ്, ഡിഐ കളറിസ്റ്റ് ലിജു പ്രഭാകർ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ഇംഗ്ലീഷ് സബ്ടൈറ്റിൽസ് രാജീവ് രാമചന്ദ്രൻ, ലൈൻ പ്രൊഡ്യൂസേഴ്സ് മാഹിൻഷാദ് എൻ വൈ, ഷാമിൽ പി എം, വരികൾ വിനായക് ശശികുമാർ, ശരത്ത് കൃഷ്ണൻ.

Back to top button
error: