Movie

  • “അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്”; നയൻസിനെ പുകഴ്ത്തി ഷാരൂഖ്

    തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. തൊട്ടതെല്ലാം പൊന്നാക്കിയ താരം ഇനി ലക്ഷ്യം വയ്ക്കുന്നത് ബോളിവുഡാണ്. വിവാഹത്തിനു ശേഷമുള്ള ഇടവേളയ്ക്ക് ഒടുവിലാണ് ബോളിവുഡിലേക്കുള്ള നയൻസിന്റെ മാസ് എൻട്രി. ഷാരുഖ് ഖാന്റെ നായികയായാണ് ബോളിവുഡിലെ നയൻതാരയുടെ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നയൻതാരയെക്കുറിച്ചുള്ള ഷാരുഖിന്റെ വാക്കുകളാണ്. നയൻതാര വളരെ സ്വീറ്റാണ് എന്നാണ് ഷാരുഖ് പറഞ്ഞത്. ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കുന്നതിനിടെയാണ് നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ‘ആസ്ക് എസ്ആർകെ’ സെഷനുമായി ഷാരുഖ് ഖാൻ ട്വിറ്ററിൽ എത്തിയത്. അതിനിടെയാണ് ഒരു ആരാധകൻ നയൻതാരയെക്കുറിച്ചും ഒന്നിച്ചു പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും ചോദിച്ചത്. ആരാധകന് ഷാരുഖ് ഖാൻ നൽകിയ മറുപടിയാണ് വൈറലായത്. “അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്. ജവാനിലെ അവരുടെ കഥാപാത്രത്തെ ഏവരും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ”.- ഷാരുഖ് ട്വിറ്ററിൽ കുറിച്ചു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിന് ഷാരുഖ് ഖാൻ എത്തിയിരുന്നു. ആറ്റ്ലി സംവിധാനം…

    Read More »
  • ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയൻ തന്നെ പിന്തുടരുന്നു; കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെടുന്നു, ആരോപണവുമായി കങ്കണ

    പ്രമുഖനായ നടൻ തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കങ്കണ ആരോപിക്കുന്നത്. ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാൾക്കുണ്ടെന്നുമാണ് കങ്കണ പറയുന്നത്. തന്നെപ്പോലെ നിർമാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാൾ ഭാര്യയെ നിർബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ ചർച്ച കൊഴുക്കുകയാണ്. ബോളിവുഡ് താരജോഡികളാണ് രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും കുറിച്ചാണ് പോസ്റ്റ് എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല കങ്കണ താരങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. കങ്കണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം “ഞാൻ എവിടെ പോയാലും അവർ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവിൽ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവർ എന്റെ ചിത്രമെടുക്കാൻ സൂം ലെൻസ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികൾ ഇപ്പോൾ സന്ദർശിക്കാറുള്ളൂ എന്ന് എല്ലാവർക്കും അറിയാം. ഫോട്ടോ എടുക്കാൻ പണം ചോദിക്കുന്നവർ പോലുമുണ്ട്. ഞാനോ എന്റെ…

    Read More »
  • നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന തിക്കുറിശ്ശിയുടെ ‘സരസ്വതി’ക്ക് 53 വയസ്സ്‌

    സിനിമ ഓർമ്മ തിക്കുറിശ്ശി രചനയും സംവിധാനവും നിർവ്വഹിച്ച ‘സരസ്വതി’ക്ക് 53 വയസ്സ്‌. പ്രേംനസീർ മന്ദബുദ്ധിയായി അഭിനയിച്ച ഈ ചിത്രം 1970 ഫെബ്രുവരി 6 ന് റിലീസ് ചെയ്‌തു. ഉമ്മർ, രാഗിണി എന്നിവരായിരുന്നു മറ്റ് മുഖ്യതാരങ്ങൾ. തിക്കുറിശ്ശി ഒരു പ്രധാന വേഷം അഭിനയിക്കുകയും ഗാനരചന നിർവ്വഹിക്കുകയും ചെയ്‌തു. സംഗീതം എം എസ് ബാബുരാജ്. പ്രശസ്‌ത തമിഴ് കവി കണ്ണദാസന്റെ സഹോദരൻ എ.എൽ ശ്രീനിവാസനാണ് നിർമ്മാണം. 1956 ലെ ‘പെണ്ണിൻ പെരുമൈ’ എന്ന തമിഴ് ചിത്രം മലയാളീകരിച്ചതാണ് ‘സരസ്വതി’. വീട്ടുകാരുടെ നിർബന്ധം മൂലം ബുദ്ധിമാന്ദ്യമുള്ള യുവാവിനെ വിവാഹം കഴിക്കേണ്ടി വരികയും അയാളെ നല്ല ബുദ്ധിയിലേയ്ക്ക് കൊണ്ടുവരികയും നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുകയും ചെയ്യുന്ന സരസ്വതി എന്ന സ്ത്രീയുടെ കഥയാണ് സിനിമ. ‘സ്വയംസിദ്ധ’ എന്ന ബംഗാളി നോവലിലെ ‘ദുഷ്ടയായ രണ്ടാനമ്മയ്ക്ക് നല്ലവളായ മരുമകൾ’ എന്ന പ്രമേയത്തിന് തെലുഗു, തമിഴ്, മലയാളം ചലച്ചിത്രഭാഷ്യങ്ങളുണ്ടായി. മൂലകഥ രവീന്ദ്രനാഥ് ടാഗോറിന്റേതാണ്. ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മകനെ മരുന്ന് കൊടുത്ത് മന്ദബുദ്ധിയാക്കുകയും, സ്വത്ത്…

    Read More »
  • ‘കല്ലു’വിന്റെ ആദ്യ സിനിമയാണ് മാളികപ്പുറം എന്നാണോ നിങ്ങള്‍ കരുതിയത്? ഉത്തരമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദേവനന്ദ. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇപ്പോഴും പലര്‍ക്കും കുട്ടിയെ മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു കുട്ടിയാണ് ദേവനന്ദ എന്ന് പറഞ്ഞാല്‍ ഇവരെ മനസ്സിലാവാത്ത മലയാളികള്‍ ആരും തന്നെ ഇപ്പോള്‍ ഉണ്ടാവില്ല. കാരണം മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മാളികപ്പുറം എന്ന കൊച്ചു സിനിമ. കഴിഞ്ഞവര്‍ഷം അവസാനം റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം, പലരുടെയും വിചാരം ദേവനന്ദയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇതിനു മുന്‍പ് ദേവനന്ദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകള്‍ എന്നു പറയുമ്പോള്‍ മൂന്നോ നാലോ സിനിമകള്‍ ആയിരിക്കും എന്നാണ് നിങ്ങള്‍ കരുതുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 11 സിനിമകളില്‍ ആണ് ദേവനന്ദ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്. മാളികപ്പുറം ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ്. ഇത് മിക്ക മലയാളികള്‍ക്കും ഒരു ഷോക്ക്…

    Read More »
  • പാസ് വേഡ് പങ്കുവച്ചുള്ള സിനിമ കാണലിന് നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്; പാസ് വേഡ് പങ്കുവയ്ക്കാവുന്നത് ഒരേ വീട്ടിലുള്ളവർ തമ്മിൽ മാത്രം

    ന്യൂഡൽഹി: ഒറ്റ അക്കൗണ്ടിൽ പണമടച്ച ശേഷം പാസ് വേഡ് കൂട്ടുകാരുമായി പങ്കുവച്ച് സിനിമ കാണുന്ന പരിപാടി ഇനി മുതൽ നെറ്റ്ഫ്ളക്സിൽ നടക്കില്ല. എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി…

    Read More »
  • ”അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ”

    കൊച്ചി: ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടന്‍ ഇന്ദ്രന്‍സ്. നാട്ടിലെ നിയമം ശക്തമായതുകൊണ്ടാണ് കേസ് ഇങ്ങനെയായതെന്നും അല്ലാതെ ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ടെല്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സമത്വത്തിനുവേണ്ടി വാദിക്കുന്നതു തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്കു വലിക്കുന്നതു പോലെയാണ്. പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഞങ്ങള്‍ക്ക് ഒപ്പമെത്തണം എന്നു പറയുന്നത്. ഒപ്പം അല്ല ഒരിക്കലും അവര്‍ മുകളില്‍ തന്നെയാണ്. അങ്ങനെ അല്ലേ നില്‍ക്കേണ്ടത്. സിനിമ എന്നത് കമ്പനി ജോലി പോലെയല്ല. സ്ഥിരം സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമാണ് അവകാശങ്ങള്‍ ചോദിക്കാന്‍ സാധിക്കൂ. ഒരു പ്രൊഡ്യൂസര്‍ എവിടെനിന്നോ വരുന്നു. പത്തുമുപ്പത് ദിവസം കൊണ്ട് സിനിമ ചെയ്യുന്നു. ഇതില്‍ എന്ത് അവകാശം ചോദിക്കാനാണ്. അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തിട്ടു പോകില്ലേ. നമുക്ക് വേണമെങ്കില്‍ ചേരാം വേണ്ടെങ്കില്‍ ചേരണ്ട – ഇന്ദ്രന്‍സ് പറഞ്ഞു. നടിയെ ആക്രമിച്ച…

    Read More »
  • മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എത്തുന്നു, ‘ഏജന്റി’ന്റെ റിലീസ് പ്രഖ്യാപിച്ചു

    പ്രിയതാരം മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാൽ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖിൽ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിർണായക കഥാപാത്രമാണ് ചിത്രത്തിൽ. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ‘ഏജന്റിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖിൽ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വർദ്ധിച്ചതിനാൽ ചിത്രീകരണം തൽക്കാലത്തേയ്‍ക്ക് നിർത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രിൽ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന ‘ഏജന്റ്’. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ…

    Read More »
  • എങ്ങോട്ടാണി കുതിപ്പ്…. 10-ാം ദിവസം ‘ദംഗലി’നെ മറികടന്ന് ‘പഠാൻ’; എക്കാലത്തെയും ഇന്ത്യൻ കളക്ഷനിൽ ഒന്നാം സ്ഥാനത്തേക്ക്

    ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍ പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. എന്നാല്‍ ട്രേഡ് അനലിസ്റ്റുകളെ തന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ചിത്രം ആദ്യദിനം മുതല്‍ നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആരംഭിച്ച മുന്നേറ്റം ബോക്സ് ഓഫീസില്‍ ചിത്രം ഇപ്പോഴും തുടരുകയാണ്. #Pathaan will surpass *lifetime biz* of #Dangal TODAY [Sat]… All set to emerge 3RD HIGHEST GROSSING *HINDI* FILM… TOP 5…1. #Baahubali2 #Hindi2. #KGF2 #Hindi3. #Pathaan4. #Dangal5. #SanjuNett BOC. #India biz. #Hindi. pic.twitter.com/sFr2pb7Frb — taran…

    Read More »
  • ‘ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവച്ച’ അനശ്വര ഗായികയ്ക്ക് മലയാളത്തിൻ്റെ ആദരം

    മലയാളം, തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങൾ അനശ്വരമാക്കിയ വാണി ജയറാം ‘സ്വപ്ന’ത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ എന്ന പാട്ടിലൂടെയാണ് മലയാളത്തിലെത്തിയത്. 1973ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതം പകർന്നത് സലിൽ ചൗധരി. ആ ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു. ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻപാട്ടിലെ മൈന (രാഗം), തിരുവോണപ്പുലരിതൻ (തിരുവോണം), ആഷാഢമാസം ആത്മാവിൽ മോഹം (യുദ്ധഭൂമി), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർവാദം), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി അനവധിയായ ഹിറ്റ് ഗാനങ്ങൾ പിറന്നു. ശ്രീകുമാരൻ തമ്പി രചിച്ച പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ-വാണി ജയറാം ടീമും മലയാള സിനിമയിൽ…

    Read More »
  • നയൻസ് വളരെ സ്വീറ്റാണെന്ന് കിങ് ഖാൻ… ‘ജവാനി’ലെ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും: ഷാരൂഖ്

    ‘പഠാന്റെ’ വിജയ തിളക്കത്തിലാണ് ഷാരൂഖ്. ‘പഠാൻ’ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്. ‘പഠാന്’ മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പഠാന്റെ’ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകരോട് സംവദിക്കവേ ഷാരൂഖ് നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാരൂഖിനൊപ്പം ‘ജവാൻ’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്ന നയൻതാരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ& ആൻസര്‍ സെഷനില്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി, ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും സിനിമയില്‍ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു. She is very sweet. Speaks all languages so well….fantastic experience. Hope u all will@like her in the film. https://t.co/kolfizUro1 — Shah Rukh Khan (@iamsrk) February 4, 2023 സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രാണ്…

    Read More »
Back to top button
error: