Movie
-
വിവാഹശേഷം മൂന്നാം മാസം ബേബി ഷവർ…? മൂന്നല്ല ഏഴു മാസമായെന്ന് ഷംന കാസിം
സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രഗ്‌നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും നടി ഷംന കാസിം പങ്കുവച്ചിരുന്നു. എന്നാല്‍ ‘വിവാഹം നടന്ന് മൂന്നാം മാസത്തിണോ ബേബി ഷവര്‍ നടത്തുന്നത്’ എന്ന് ചില യുട്യൂബ് ചാനലുകളിലും മറ്റും ചോദ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാരണം ഒക്ടോബര്‍ അവസാനമാണ് ഷംന വിവാഹിതായ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു യുട്യൂബിലെ ഈ തലക്കെട്ടുകള്‍. ഇപ്പോഴിതാ ഇതിനോടുള്ള തന്റെ പരസ്യ പ്രതികരണം അറിയിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ നിക്കാഹ് എന്ന ചടങ്ങ് ഉണ്ടെന്നും. അത്തരത്തില്‍ വിവാഹത്തിന് മുന്‍പ് തന്റെ നിക്കാഹ് ജൂണ്‍ 12 ന് നടന്നതായും ഷംന പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംനയുടെ പ്രതികരണം. ‘കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍…
Read More » -
ഇന്ദ്രൻസ് ഫോട്ടോ ഗ്രാഫറായി എത്തുന്ന ‘നിഗൂഢ’ത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അനിഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫോട്ടോ ഗ്രാഫറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാപുരോഗതിയിൽ നിഗൂഢതകളുടെ ചുരുളുകൾ നിവർത്തുമ്പോൾ ഈ കഥാപാത്രത്തിന്റെ പ്രസക്തി ഏറെ നിർണ്ണായകമാകും. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഗൂഢതകളുടെ സങ്കേതം തന്നെയായിരിക്കും ഈ ചിത്രം. അനൂപ് മേനോൻ, ഇന്ദ്രൻസ്. എന്നിവർക്കു പുറമേ ഗൗതമി നായർ. റോസിൻ ജോളി, സെന്തിൽ കൃഷ്ണ, ശിവകാമി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ- കൃഷ്ണചന്ദ്രൻ, സി.കെ. സംഗീതം- റോണി റാഫേൽ. ഛായാഗ്രഹണം- പ്രദീപ് നായർ. എഡിറ്റിംഗ്- സുബിൻ സോമൻ. പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ. ജി&ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ്.എസ്.കെ. നിർമ്മിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുന്നു. വാഴൂർ ജോസ്. eഫട്ടോ- അജി മസ്ക്കറ്റ്.
Read More » -
അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ ആരംഭിച്ചു
നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഇതുവരെ’ മറയൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു. ടൈറ്റസ് പീറ്റർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോണാണ്. മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപിക്കുകയാണ് ‘ഇതുവരെ’യിലൂടെ. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി മറ്റ് താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നീ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- സുനിൽ പ്രേം…
Read More » -
കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത പി കേശവദേവിൻ്റെ ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് ഇന്ന് 58 വർഷം
സിനിമ ഓർമ്മ പി കേശവദേവ് രചിച്ച ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് 58 വർഷം. 1965 മാർച്ച് 5 നാണ് ഛായാഗ്രാഹകൻ പി രാമസ്വാമി നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ്. ദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം, സത്യന്റെ അഭിനയത്തികവ് കൊണ്ടും കെ.എസ് സേതുമാധവന്റെ സംവിധാനത്തിളക്കം കൊണ്ടും അവിസ്‌മരണീയമായി. നീതികേട് അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ പപ്പു അയാളുടെ കൂടി സഹായത്താൽ സമ്പന്നരായ ജനതയുടെ തിരസ്‌ക്കാരം അനുഭവിച്ച് അവഗണനയുടെയും ഒടുവിൽ മരണത്തിന്റെയും ഓടയിലേയ്ക്ക് വീണു പോയ ഉള്ളുലയ്ക്കുന്ന കഥയാണ് കേശവദേവ് പറഞ്ഞത്. സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്നവരെക്കുറിച്ചും സാഹിത്യമെഴുതാം എന്ന് മൗലികതയോടെ കാണിച്ചു തന്നു കേശവദേവ് 1940 കളിൽ. അനാഥനും തന്റേടിയുമായ പപ്പുവിന്റെ (സത്യൻ) റിക്ഷാവണ്ടി തട്ടി പാവപ്പെട്ട ലക്ഷ്‌മി എന്ന ബാലിക ഓടയിൽ വീഴുന്നു. അച്ഛൻ നഷ്ടപ്പെട്ട ലക്ഷ്‌മിയും (‘അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പോ വരും’) പപ്പുവും സുഹൃത്തുക്കളായി. പപ്പു അവളുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നു. ലക്ഷ്‌മി (കെ.ആർ വിജയ) കോളജിലെത്തിയതോടെ നിറം മാറി.…
Read More » -
‘രോമാഞ്ച’ത്തിലെ രോമാഞ്ചിഫിക്കേഷനും വിഎഫ്എക്സും; ബ്രേക്ക് ഡൗൺ വീഡിയോ പുറത്ത്
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് രോമാഞ്ചം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളിൽ തന്നെ നേടിയത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളിൽ മികച്ച ഒക്കുപ്പൻസിയോടെ തിയറ്ററുകളിൽ തുടരുന്ന ചിത്രം ഫെബ്രുവരി അവസാനമെത്തിയ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ വിഎഫ്എക്സ് ബ്രേക്ക് ഡൌൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയായ എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിൻറെ വിഎഫ്എക്സും നിർവ്വഹിച്ചിരിക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഓജോ ബോർഡ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ബാച്ചിലർ സുഹൃത്തുക്കൾ ആണുള്ളത്. ഭയത്താൽ കൈയിലെ രോമം എഴുന്നേറ്റുനിൽക്കുന്ന രംഗങ്ങളൊക്കെ അതിമനോഹരമായാണ് വിഎഫ്എക്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. കൂടാതെ കഥയിൽ എപ്പോഴും കടന്നുവരുന്ന ഒരു എലിയും വിഎഫ്എക്സ് സൃഷ്ടിയാണ്. 2007ൽ ബാംഗ്ലൂരിൽ പഠിക്കുന്ന…
Read More » -
റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്, അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ സന്തോഷം: പഠാന്‍ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി ബാഹുബലി നിര്‍മ്മാതാവ്
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ബോളിവുഡിനെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറ്റിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. അതിലൊന്ന് കഴിഞ്ഞ ദിവസം ആയിരുന്നു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ഈ നേട്ടത്തിലെത്താന്‍ ബാഹുബലി 2 ഹിന്ദി പതിപ്പിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഇന്ത്യന്‍ കളക്ഷന്‍ 510 കോടിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബാഹുബലി ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ ഉള്ളതാണെന്ന് പറയുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം. “ഷാരൂഖ് സര്‍, സിദ്ധാര്‍ഥ് ആനന്ദ്, വൈആര്‍എഫ് കൂടാതെ പഠാന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍, ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന്. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്”, എന്നാണ് ഷോബു യര്‍ലഗഡ്ഡയുടെ ട്വീറ്റ്.…
Read More » -
ജോജുവും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ ‘അദൃശ്യം’ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങി
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ വേഷമിട്ട ബൈലിംഗ്വൽ ചിത്രം (മലയാളം, തമിഴ്) ‘അദൃശ്യം’ ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് ‘അദൃശ്യം’ സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസായിരിക്കുന്നത്. ‘അദൃശ്യം’ കഴിഞ്ഞ വര്‍ഷം നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്‍ത ചിത്രമാണ്. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നരേന് പുറമെ ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ‘അദൃശ്യം’. കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്‍തത്. ‘ഫോറന്‍സിക്’, ‘കള’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം…
Read More » -
കാണാത്തവർ പുച്ഛിച്ച, കണ്ടവര്‍ പ്രശംസിച്ച വിൻസി അലോഷ്യസ് ചിത്രം ‘രേഖ’ ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, സ്‍ട്രീമിംഗ് നെറ്റ്ഫ്ളിക്സില്‍
വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘രേഖ’. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും ‘രേഖ’ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ ചിത്രത്തിലെ നായിക വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല. ഒരുപാട് കഷ്‍ടപ്പെട്ട് ചെയ്‍ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു, വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം, ഉള്ള ഷോസ് അത് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. ഒരു പാട്…
Read More » -
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിമ്പുവിന്റെ മാസ് പടം ‘പത്ത് തല’ ടീസര്‍ പുറത്ത്
ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിമ്പു നായകനാകുന്ന ‘പത്ത് തല’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ…
Read More » -
“എയ് മാമ്മീ… അങ്കെ റൂള്‍സ് എല്ലാം കെടയാത്”; ‘വാരിസി’ലെ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തു – വിഡിയോ കാണാം
വലിയ മൌത്ത് പബ്ലിസിറ്റിയൊന്നും ലഭിച്ചില്ലെങ്കിലും വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് വാരിസ്. ഇത്തവണത്തെ പൊങ്കല്‍ റിലീസ് ആയി അജിത്ത് ചിത്രം തുനിവിന്‍റെ അതേ ദിവസമായിരുന്നു വാരിസിന്‍റെയും തിയറ്റര്‍ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയിലേറെയാണ് ചിത്രം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തുവിട്ടിരിക്കുകയാണ് പ്രൈം വീഡിയോ. ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് സീന്‍ എത്തിയിരിക്കുന്നത്. വിജയ്‍ അവതരിപ്പിച്ച വിജയ് രാജേന്ദ്രനും പ്രകാശ് രാജ് അവതരിപ്പിച്ച ജയപ്രകാശും തമ്മിലുള്ള പഞ്ച് ഡയലോഗുകള്‍ അടങ്ങിയ സീക്വന്‍സ് ആണിത്. 4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ്…
Read More »