Movie

വിവാഹശേഷം മൂന്നാം മാസം ബേബി ഷവർ…? മൂന്നല്ല ഏഴു മാസമായെന്ന്  ഷംന കാസിം

   സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രഗ്‌നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും നടി ഷംന കാസിം പങ്കുവച്ചിരുന്നു. എന്നാല്‍ ‘വിവാഹം നടന്ന് മൂന്നാം മാസത്തിണോ ബേബി ഷവര്‍ നടത്തുന്നത്’ എന്ന് ചില യുട്യൂബ് ചാനലുകളിലും മറ്റും ചോദ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാരണം ഒക്ടോബര്‍ അവസാനമാണ് ഷംന വിവാഹിതായ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു യുട്യൂബിലെ ഈ തലക്കെട്ടുകള്‍.

ഇപ്പോഴിതാ ഇതിനോടുള്ള തന്റെ പരസ്യ പ്രതികരണം അറിയിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ നിക്കാഹ് എന്ന ചടങ്ങ് ഉണ്ടെന്നും. അത്തരത്തില്‍ വിവാഹത്തിന് മുന്‍പ് തന്റെ നിക്കാഹ് ജൂണ്‍ 12 ന് നടന്നതായും ഷംന പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംനയുടെ പ്രതികരണം.

  ‘കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനുശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്നു രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്.’ താരം പറഞ്ഞു.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട സിനിമകളിലും സജീവമാണ് ഷംന കാസിം. അമ്മയാകാനുള്ള കാത്തിരിപ്പിന്റെ സന്തോഷങ്ങളിലാണ് നടി. ഷംന കാസിം  തന്റെ വ്യക്തിപരമായ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമകളിലൊന്നാണ് പ്രഗ്‌നന്‍സി സമയത്ത് ഷൂട്ട് ചെയ്ത മാർച്ച് 30 ന് വരാനിരിക്കുന്ന ‘ദസറ’. മറ്റൊന്ന് തമിഴ് ചിത്രം ‘ഡെവിള്‍’.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: