ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ബോളിവുഡിനെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറ്റിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. അതിലൊന്ന് കഴിഞ്ഞ ദിവസം ആയിരുന്നു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ഈ നേട്ടത്തിലെത്താന്‍ ബാഹുബലി 2 ഹിന്ദി പതിപ്പിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഇന്ത്യന്‍ കളക്ഷന്‍ 510 കോടിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബാഹുബലി ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ ഉള്ളതാണെന്ന് പറയുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം.
“ഷാരൂഖ് സര്‍, സിദ്ധാര്‍ഥ് ആനന്ദ്, വൈആര്‍എഫ് കൂടാതെ പഠാന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍, ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന്. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്”, എന്നാണ് ഷോബു യര്‍ലഗഡ്ഡയുടെ ട്വീറ്റ്.
https://twitter.com/Shobu_/status/1631979872632578049?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1631979872632578049%7Ctwgr%5Ecac474a8f43cbccb08fce04cfc251266154bd858%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FShobu_%2Fstatus%2F1631979872632578049%3Fref_src%3Dtwsrc5Etfw
അഭിനന്ദനത്തിന് നന്ദി അറിയിച്ച് യാഷ് രാജ് ഫിലിംസും രംഗത്തെത്തിയിട്ടുണ്ട്. “ഇന്ത്യന്‍ സിനിമ എങ്ങനെ അഭിവൃദ്ധിപ്പെടുന്നുവെന്ന് കാണുന്നതോളം ആവേശപ്പെടുത്തുന്ന മറ്റൊന്നുമില്ല. രാജമൌലി എന്ന ദീര്‍ഘദര്‍ശി സംവിധാനം ചെയ്ത ബാഹുബലി എന്ന നാഴികക്കല്ലായ ചിത്രം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. കൂടുതല്‍ അധ്വാനിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചത് ആ ചിത്രമാണ്”, എന്നാണ് വൈആര്‍എഫിന്‍റെ ട്വീറ്റ്.
Nothing more thrilling than seeing how Indian cinema is thriving!!… Thank you @Shobu_ for giving us a landmark film like @BaahubaliMovie directed by the visionary @ssrajamouli – it has inspired us to work harder ♥️ @iamsrk @deepikapadukone @TheJohnAbraham #SiddharthAnand https://t.co/Y88pG33l9P
— Yash Raj Films (@yrf) March 4, 2023