LIFEMovie

‘രോമാഞ്ച’ത്തിലെ രോമാഞ്ചിഫിക്കേഷനും വിഎഫ്എക്സും; ബ്രേക്ക് ഡൗൺ വീഡിയോ പുറത്ത്

മീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് രോമാഞ്ചം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളിൽ തന്നെ നേടിയത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളിൽ മികച്ച ഒക്കുപ്പൻസിയോടെ തിയറ്ററുകളിൽ തുടരുന്ന ചിത്രം ഫെബ്രുവരി അവസാനമെത്തിയ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ വിഎഫ്എക്സ് ബ്രേക്ക് ഡൌൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയായ എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിൻറെ വിഎഫ്എക്സും നിർവ്വഹിച്ചിരിക്കുന്നത്. ഹൊറർ കോമഡി വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ ഓജോ ബോർഡ് ഉപയോ​ഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ബാച്ചിലർ സുഹൃത്തുക്കൾ ആണുള്ളത്. ഭയത്താൽ കൈയിലെ രോമം എഴുന്നേറ്റുനിൽക്കുന്ന രം​ഗങ്ങളൊക്കെ അതിമനോഹരമായാണ് വിഎഫ്എക്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. കൂടാതെ കഥയിൽ എപ്പോഴും കടന്നുവരുന്ന ഒരു എലിയും വിഎഫ്എക്സ് സൃഷ്ടിയാണ്.

2007ൽ ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രത്തിൻറേത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, സൌബിൻ ഷാഹിർ എന്നിവരാണ് നിർമ്മാണം. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹ നിർമ്മാതാക്കൾ. സൌബിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, ദീപിക ദാസ്, അസിം ജമാൽ, ആദിത്യ ഭാസ്കർ, തങ്കം മോഹൻ, ജോളി ചിറയത്ത്, സുരേഷ് നായർ, നോബിൾ ജെയിംസ്, സൂര്യ കിരൺ, പൂജ മഹൻരാജ്, പ്രേംനാഥ് കൃഷ്ണൻകുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാൻ, ദീപക് നാരായൺ ഹുസ്ബെ, അമൃത നായർ, മിമിക്രി ഗോപി, മിത്തു വിജിൽ, ഇഷിത ഷെട്ടി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. സംഗീതം സുഷിൻ ശ്യാം. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: