Movie

  • ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്ത് ആരംഭിച്ചു

    ‘കാപ്പ’യുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന’ അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. മാർച്ച് ആറ് തിങ്കളാഴ്ച്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ കെ.വി.കുര്യാക്കോസ് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. പ്രശസ്ത സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ, സന്തോഷ് വർമ്മ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകൻ. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ ടൊവിനോയുടെ എസ്.ഐ ആനന്ദ് എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ്…

    Read More »
  • ജയം രവിയുടെ ‘അഖിലൻ’ മാർച്ച് 10ന് തിയറ്ററുകളിൽ, കിടിലൻ ട്രെയിലർ എത്തി

    ♦ സി.കെ. അജയ് കുമാർ തമിഴ് സിനിമയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവനായക നടനാണ് ജയം രവി. ‘തനി ഒരുവൻ,’ ‘മൃതൻ,’ ‘റോമിയോ ജൂലിയറ്റ്,’ ‘വനമകൻ,’ ‘അടങ്കമറു’ ‘കോമാളി’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവി തന്നെ. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഖിലൻ.’ നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിൻ്റെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു. ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ അമ്പത് ലക്ഷത്തിൽപരം വ്യൂസ് നേടി തരംഗമായിരിക്കയാണ്. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും…

    Read More »
  • ‘കരുമേഘങ്കൾ കലൈകിൻട്രന’ ഫസ്റ്റ് ലുക്ക് കമലഹാസൻ റിലീസ് ചെയ്തു !

    തമിഴ് സിനിമയിൽ വ്യത്യസ്തങ്ങളും ജീവിത ഗന്ധിയുമായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ‘അഴകി’ ഫെയിം തങ്കർ ബച്ചാൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രതിഭകളെ പ്രാധാന അഭിനേതാക്കളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുകയാണ് ‘കരുമേഘങ്കൾ കലൈകിൻട്രന’ എന്ന സിനിമയിലൂടെ. ഷൂട്ടിംഗ് പൂർത്തിയായ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഉലക നായകൻ കമലഹാസൻ റിലീസ് ചെയ്തു. ‘കരുമേഘങ്കൾ കലൈകിൻട്രന’ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്ന ഒരു പ്രധാന സൃഷ്ടിയായിരിക്കും എന്ന് ചടങ്ങിൽ പങ്കെടുത്ത ഭാരതിരാജ കമല ഹാസനോട് പറഞ്ഞൂ. കഥയിലും തിരക്കഥയിലും തങ്കർ ബച്ചാൻ്റെ അർപ്പണ മനോഭാവത്തോടെയുള്ള സമീപനമാണ് ആരോഗ്യം പോലും വക വെക്കാതെ തനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ പ്രേരണ നൽകിയത് എന്നും അദ്ദേഹംകൂട്ടി ചേർത്തു. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാരതിരാജയാണ്. ” നമ്മുടെ സിനിമയുടെ…

    Read More »
  • ഉറൂബ്-പി ഭാസ്‌ക്കരൻ ടീം ഒരുക്കിയ ‘കുരുക്ഷേത്രം’ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം

    സിനിമ ഓർമ്മ ഉറൂബ്-പി ഭാസ്‌ക്കരൻ കൂട്ടുകെട്ടിൽ പിറന്ന ‘കുരുക്ഷേത്രം’ എത്തിയിട്ട് 53 വർഷമായി. 1970 മാർച്ച് 6 നാണ് സത്യൻ, ഷീല, പിജെ ആന്റണി എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ റിലീസ്. ഇതേ വർഷം പി ഭാസ്‌ക്കരൻ സംവിധാനം ചെയ്‌ത 5 ചിത്രങ്ങളാണ് പുറത്ത് വന്നത്. തുറക്കാത്ത വാതിൽ, അമ്പലപ്രാവ്, സ്ത്രീ, കാക്കത്തമ്പുരാട്ടി എന്നിവയാണ് മറ്റ് നാല് ചിത്രങ്ങൾ. ഉറൂബിന്റെ ‘നീലക്കുയിൽ’ അടക്കം 5 കഥകൾ സിനിമയാക്കിയിട്ടുണ്ട് പി ഭാസ്‌ക്കരൻ. ‘കുരുക്ഷേത്ര’ത്തിലെ ഗാനങ്ങളും സംവിധായകന്റെയായിരുന്നു. സംഗീതം കെ രാഘവൻ. ജയചന്ദ്രൻ പാടിയ ‘പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ച്’, ജാനകിയുടെ ‘തിരുവേഗപ്പുറയുള്ള’ അതിപ്രശസ്‌തമായി. സമ്പന്നനായ മൂപ്പിൽ നായർക്ക് അടുക്കളക്കാരി മാധവിയിലുണ്ടായ മകനാണ് രാമു. മൂപ്പിൽ നായർ ആ അവിഹിത സന്തതിയെ അംഗീകരിച്ചില്ല. പഠിക്കാൻ മിടുക്കനായിരുന്ന രാമു സ്‌കൂൾ മാനേജരുടെ സഹായത്താൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഡോക്ടറായി തിരികെ വന്നപ്പോൾ സമൂഹം അയാളെ ബഹുമാനിച്ചു തുടങ്ങി. മൂപ്പിൽ നായർ എന്ന പിതാവിന്റെ ഗതി അതിനോടകം…

    Read More »
  • മണിച്ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ മരണശേഷം വീട്ടുകാര്‍ തിരികെ കൊണ്ടുപോയി ; രേവത് പറയുന്നത് കേട്ടോ?

    കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്ന തൃശൂര്‍ സ്വദേശിയാണ് രേവത്. എഴുപതിനായിരം രൂപക്കടുത്ത് തന്റെ ഓട്ടോ കടത്തിലായിരുന്ന സമയത്താണ് രേവതിന് ഒരു ലക്ഷം രൂപ ലോട്ടറിയടിക്കുന്നത് എന്നാല്‍ അതില്‍ നിന്നും ലഭിച്ച പൈസ മുഴുവന്‍ കാന്‍സര്‍ രോഗിക്ക് നല്‍കുകയാണ് ആ ചെറുപ്പക്കാരന്‍ ചെയ്തത്. തന്നെ നേരില്‍ കാണാന്‍ നടന്‍ കലാഭവന്‍ മണി ആഗ്രഹിച്ചിരുന്നെന്നും ആരെയും തനിക്ക് കാണേണ്ട എന്നാണ് ആദ്യം മറുപടി പറഞ്ഞതെന്നും രേവത് പറഞ്ഞു. പിന്നീട് മണി തന്നെ നേരിട്ട് വിളിപ്പിച്ചുവെന്നും തന്റെ കയ്യില്‍ നിന്നും 2900 രൂപയുടെ ലോട്ടറി വാങ്ങിയിട്ട് 5000 രൂപ നല്‍കിയെന്നും ബിഹൈന്‍ഡ്വുഡ്സിനോട് സംസാരിക്കവെ രേവത് പറഞ്ഞു. ‘മണിച്ചേട്ടനെ ഞാനൊരു ദൈവത്തെ പോലെയാണ് കാണുന്നത്. മലയാള സിനിമയില്‍ എന്നെ കാണാന്‍ ആഗ്രഹിച്ച ഒരു വ്യക്തി മണിച്ചേട്ടന്‍ മാത്രമാണ്. ആമ്പലൂര്‍ എന്ന സ്ഥലത്ത് ലോട്ടറി വിറ്റ് നടക്കുന്ന സമയത്ത് ഒരു ചേട്ടന്‍ കാറില്‍ വന്ന് എന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിയിട്ട് പറഞ്ഞു, മോന്‍…

    Read More »
  • “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു… ” ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങി കോട്ടയം നസീർ

    ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.   View this post on Instagram   A post shared by kottayamnazeer (@kottayamnazeer) ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം…

    Read More »
  • ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്ത്; ഗംഭീര സംഘട്ടന രം​ഗങ്ങളും ​ഗാനങ്ങളും ചിത്രീകരിക്കുന്നതി​ന്റെ വീഡിയോ കാണാം

    കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും മാളികപ്പുറം തന്നെ. ഇപ്പോഴിതാ 100 കോടി ക്ലബ്ബ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാ​ഗത്തുള്ള ​ഗംഭീര സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ​ഗാനങ്ങൾ ചിത്രീകരിക്കുന്നതുമെല്ലാം വീഡിയോയിൽ ​ദൃശ്യമാണ്. പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘​ഗുഡ് വർക്ക്.. ​ഗുഡ് റിസൾട്ട്, ഒരു സിനിമ ചെയ്യുമ്പോൾ ഓരോ വ്യക്തിയും തങ്ങളുടെ ഹൃദയവും ആത്മാവും അതിൽ വയ്ക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പരിശ്രമങ്ങളുടെ പടി കയറി ചരിത്രവിജയത്തിന്റെ മല ചവിട്ടിയ കാഴ്ച്ചകൾ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 2022 ഡിസംബര്‍…

    Read More »
  • നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്താടാ സജി.. ആദ്യ ടീസർ പുറത്ത്

    മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ…

    Read More »
  • ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും! ‘മാലിക്കി’നെ കൊന്ന ഡോക്ടർക്ക് ലഭിച്ച ഭീഷണികളും അനുഭവങ്ങളും വെളിപ്പെടുത്തി പാർവതി കൃഷ്ണ

    കൊച്ചി: അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി, തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. മാലിക്കില്‍ അഭിനയിച്ച ശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പാര്‍വതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ഞാനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ലെന്ന് പാര്‍വതി പറയുന്നു. മുസ്ലിം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്ളാക്കിട്ടുണ്ടായിരുന്നു. അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തിയെന്നും താരം ഓര്‍ക്കുന്നു. ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചുവെന്നാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടതെന്നാണ് താരം അതിനുള്ള കാരണമായി പറയുന്നത്. ഹീറോ ക്യാരക്ടറിനെ…

    Read More »
  • മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ; ഡിനോ ഡെന്നിസ് ചിത്രത്തി​ന്റെ പുതിയ അപ്ഡേറ്റ്

    മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്ന് കലൂ‍‍ർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. News Reports:#ShineTomChacko on board for #Mammootty's next with Dinu Dennis. Shoot starts from April. pic.twitter.com/dusrX53N4p — Friday Matinee (@VRFridayMatinee) March 5, 2023 നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രാഹണം.…

    Read More »
Back to top button
error: