Movie

ഇന്ദ്രൻസ് ഫോട്ടോ ഗ്രാഫറായി എത്തുന്ന ‘നിഗൂഢ’ത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അനിഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ഇന്ദ്രൻസിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ഫോട്ടോ ഗ്രാഫറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥാപുരോഗതിയിൽ നിഗൂഢതകളുടെ ചുരുളുകൾ നിവർത്തുമ്പോൾ ഈ കഥാപാത്രത്തിന്റെ പ്രസക്തി ഏറെ നിർണ്ണായകമാകും.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഗൂഢതകളുടെ സങ്കേതം തന്നെയായിരിക്കും ഈ ചിത്രം.
അനൂപ് മേനോൻ, ഇന്ദ്രൻസ്. എന്നിവർക്കു പുറമേ ഗൗതമി നായർ. റോസിൻ ജോളി, സെന്തിൽ കൃഷ്ണ, ശിവകാമി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗാനങ്ങൾ- കൃഷ്ണചന്ദ്രൻ, സി.കെ. സംഗീതം- റോണി റാഫേൽ.
ഛായാഗ്രഹണം- പ്രദീപ് നായർ.
എഡിറ്റിംഗ്- സുബിൻ സോമൻ.
പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ.
ജി&ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ്.എസ്.കെ. നിർമ്മിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുന്നു.

വാഴൂർ ജോസ്.
eഫട്ടോ- അജി മസ്ക്കറ്റ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: