Movie
-
ഭീഷ്‍മ പര്‍വ്വം സിനിമയുടെ ഒന്നാം വാർഷികത്തിൽ എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി; മൈക്കിളപ്പനെ ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അമല്‍ നീരദ്- മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്‍മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുകയും ചെയ്തു ഭീഷ്‍മ പര്‍വ്വം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്‍റെ ഒരു എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ്…
Read More » -
ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല, മുഖം ഒരു വശത്തേക്ക് കോടുന്ന ‘ബെല്‍സ് പാള്‍സി’ രോഗത്തിന് നടൻ മിഥുൻ രമേശ് ചികിത്സ തേടി: എന്താണ് മിഥുൻ ബെൽസ് പാൾസി…?
‘ബെൽസ് പാൾസി’ എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് സിനിമാ-സീരിയൽ താരവും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാർ ഈയിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശിനും ഇതേ രോഗം ബാധിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘കുറച്ചുദിവസത്തെ യാത്രയ്ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണ്’ എന്നു പറഞ്ഞാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്. ‘ബെൽസ് പാൾസി’ എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാൻ കഴിയുന്നില്ലെന്നും മിഥുൻ പറയുന്നു. ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളർന്ന അവസ്ഥയിലാണെന്നും വെളിപ്പെടുത്തുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുൻ വീഡിയോ അവസാനിപ്പിക്കുന്നത്. എന്താണ് ബെൽസ് പാൾസി? മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. രോഗം ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ…
Read More » -
കൊച്ചിൻ ഹനീഫ തിരക്കഥയെഴുതി എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ റിലീസ് ചെയ്തിട്ട് ഇന്ന് 40 വർഷം
സിനിമ ഓർമ്മ എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ തിയേറ്ററിൽ എത്തിയിട്ട് 40 വർഷം. 1983 മാർച്ച് നാലിനായിരുന്നു റിലീസ്. രാധിക അഭിനയിച്ച ആദ്യ തെലുഗു ചിത്രമായ ‘ന്യായം കാവാലി’യുടെ മലയാളം റീമേയ്ക്കാണ് രാജ്‌കുമാർ-മേനക ജോടികൾ അഭിനയിച്ച ഈ ചിത്രം. കൊച്ചിൻ ഹനീഫയാണ് തിരക്കഥയെഴുതിയത്. എ.ബി രാജിന്റെ ‘അടിമച്ചങ്ങല’യടക്കം ഒരുപിടി ചിത്രങ്ങൾ നിർമ്മിച്ച ആർ.എസ് ശ്രീനിവാസനാണ് നിർമ്മാണം. ആർ.കെ ദാമോദരൻ-രവീന്ദ്രൻ ടീമിന്റെ 4 ഹിറ്റ് ഗാനങ്ങൾ ചിത്രത്തിന്റെ മുതൽക്കൂട്ടായിരുന്നു (ഹേമന്തഗീതം, സിന്ധു, താളം, ഓ മൈ ജിഞ്ചു ഡാർലിങ്ങ്). ‘മിസ്റ്റർ രവികുമാർ എന്റെ ഭർത്താവല്ലെങ്കിലും എന്റെ മകന്റെ അച്ഛനാണെന്ന് ഈ സമൂഹം അറിയണം’ എന്ന സിന്ധുവിന്റെ വാശിയാണ് സിനിമയുടെ കാതൽ. പ്രിയസ്വപ്‌ന മഞ്ജരി ചൂടി രവികുമാറിൽ (രാജ്‌കുമാർ) കവിത പോലെ കതിരിട്ട യുവതിയാണ് സിന്ധു (മേനക). പ്രായപൂർത്തിയാകാത്ത അവളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങാൻ തുടങ്ങിയ രവിക്കെതിരെ സിന്ധു കേസ് കൊടുക്കുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണം. കോടതിയിലെ കേസിൽ സിന്ധു…
Read More » -
ബോക്സ് ഓഫീസിൽ ‘ബാഹുബലി 2’ നെയും മറികടന്ന് പഠാൻ
കൊവിഡ് കാലത്തിനു ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് വ്യവസായം ഓരോ സൂപ്പര്‍താര ചിത്രം എത്തുമ്പോഴും പ്രീതീക്ഷ അര്‍പ്പിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ആ പ്രതീക്ഷകള്‍ വൃഥാവിലാവുകയും ചെയ്തു, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ എത്തുന്നത് വരെ. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്‍റെ പുതിയ റെക്കോര്‍ഡ്. വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. TOP 4……
Read More » -
ഞെട്ടിക്കുന്ന മേക്കോവറിൽ പ്രേക്ഷകശ്രദ്ധ നേടി വിജയരാഘവന്‍; മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും… പൊളിയെന്ന് ആരാധകർ
തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രായത്തിലോ ശാരീരികാവസ്ഥയിലോ ഒക്കെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്കോവറുകള്‍ പൊതുവെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. എന്നാലിപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ സിനിമാപ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ആദ്യ വീഡിയോയിലെ ഹൈലൈറ്റ് വിജയരാഘവന്‍റെ കഥാപാത്രമാണ്. മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍. ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തില്‍ എത്തുന്നുണ്ട്. ആനന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഒരു മനോഹരമായ കുടുംബചിത്രമായിരിക്കും ഇതെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ പൂക്കാലത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ…
Read More » -
നയന്‍താരയുടെ സിംഹാസനത്തിലേക്ക് മഞ്ജു? പ്രമുഖ ചിത്രങ്ങളില്‍നിന്ന് നയന്‍സിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
മലയാള സിനിമയില്‍ തുടക്കം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടി സൗത്തിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിലയില്‍ എത്തിയ ആദ്യ നടിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന സിനിമയാണ് അവരുടെ തുടക്കം ഇന്ന് ഒരു സിനിമക്ക് പത്ത് കോടി വരെ പ്രതിഫലം വാങ്ങുന്ന ലെവലില്‍ നയന്‍താര മാറി കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കരിയറിലെ മോശം സമയം നേരിട്ടുകൊണ്ടിരിക്കുകയാണ് നയന്‍താര. അതിനു പ്രധാന കാരണം അവരുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. മൂക്കുത്തി അമ്മന്‍, നെട്രികണ്‍, ഒ 2, കണക്ട്, മലയാളത്തിലെ ഗോള്‍ഡ് തുടങ്ങി കഴിഞ്ഞ വര്‍ഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടര്‍ന്ന് രണ്ടു സിനിമകളില്‍നിന്ന് നയന്‍താരയെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്. തമിഴകത്തെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങളില്‍നിന്നുമാണ് നയന്‍സിനെ മാറ്റിയത്. 2021ല്‍ ആണ് നയന്‍താര ഇവരുടെ രണ്ടു സിനിമകള്‍ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയില്‍ പ്രതിഫലക്കാര്യത്തില്‍ ധാരണയില്‍…
Read More » -
ഐ.വി ശശിയുടെ വിവാദ ചിത്രമായ ‘അവളുടെ രാവുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ ‘അവളുടെ രാവുകൾ’ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ട് ഇന്ന് 45 വർഷം. 1978 മാർച്ച് മൂന്നിനാണ് മുരളി മൂവീസിന്റെ ബാനറിൽ എം.പി രാമചന്ദ്രൻ നിർമ്മിച്ച മലയാളത്തിലെ ആദ്യ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ റിലീസ്. ‘ശരീരമേ ചീത്തയായിട്ടുള്ളൂ, മനസ്സ് നല്ലതാ’ണെന്ന സന്ദേശവുമായി മലയാളിമനസുകളിൽ കുടിയേറിയ രാജി എന്ന നന്മ നിറഞ്ഞ അഭിസാരികയുടെ കഥയാണ് ‘അവളുടെ രാവുക’ളുടെ പ്രമേയം. ഐവി ശശിയുടെ ഉത്സവം, ആലിംഗനം, അനുഭവം, അംഗീകാരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചതിന് ശേഷമാണ് രാമചന്ദ്രൻ ഈ ശശിച്ചിത്രം നിർമ്മിച്ചത്. രചന: ഷെറീഫ്. ‘അവളുടെ രാവുകൾ’ക്കു മുൻപ് ‘ഉത്സവ’മുൾപ്പെടെ ശശി-ഷെറീഫ് ടീമിന്റെ 17 ചിത്രങ്ങളാണ് പുറത്ത് വന്നത്. മോഹൻലാൽ ചിത്രമായ ‘അനുരാഗി’യാണ് ശശി-ഷെറീഫ് ഒന്നിച്ച അവസാനചിത്രം. ജോലി കിട്ടണമെങ്കിലും നിലനിർത്തണമെങ്കിലും ശരീരം കാഴ്ചവയ്ക്കണമെന്ന് വിചാരിച്ച് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സീമയുടെ ‘രാജി’യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ‘അവളുടെ രാവുക’ളിൽ സീമയ്ക്ക് ശബ്ദം കൊടുത്തത് മല്ലിക സുകുമാരനാണ്. ചെറുപ്പത്തിലേ അനാഥയാണവൾ. കൂടെയുള്ളത് പയ്യനായ…
Read More » -
അനശ്വര, മമിത, അര്‍ജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തു; ‘നറുചിരിയുടെ മിന്നായം…’
അനശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുൻ ജയരാജ് ആണ് പാടിയിരിക്കുന്നത്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിര്‍മാണം. അര്‍ജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ്…
Read More » -
വിപിന്‍ ദാസിന്‍റെ ‘ഗുരുവായൂരമ്പല നടയില്‍’, ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരം പുറത്ത്
രണ്ട് ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വിപിന്‍ ദാസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് ജയ ജയ ജയ ജയ ഹേ എന്ന ചിത്രമായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വിപിന്‍ ദാസിന്‍റെ അടുത്ത പ്രൊജക്റ്റും പ്രഖ്യാപിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് അത്. ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ഇത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ…
Read More » -
‘പഠാൻ’ ടിക്കറ്റിന് വൻ ഓഫർ; ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് ഫ്രീ!
തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകർന്ന വിജയമായിരുന്നു പഠാൻ. നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാൻ നിർമ്മാതാക്കൾ ആദ്യം മുതലേ നടപ്പാക്കിയത്. നിശ്ചിത ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാർച്ച് 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ…
Read More »