Movie

  • ശങ്കർ രാമകൃഷ്ണ​ന്റെ ‘റാണി’മാർ ഉർവശിയും ഭാവനയും ഹണി റോസും! ‘റാണി’ ടൈറ്റിൽ പോസ്റ്റർ പുറത്തു

    ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു. മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുനന്ത് കോദൈ അരുൺ ആണ്. വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, പശ്ചാത്തല സം​ഗീതം ജൊനാഥൻ ബ്രൂസ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ​ഗം​ഗാധരൻ, അസോസിയേറ്റ് ഡയറക്ടർ…

    Read More »
  • ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമാ സെറ്റിൽ തീപിടിത്തം; ഷൂട്ടിംഗ് അവസാനിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേയുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം

    കാസർകോട്: ടൊവിനോ തോമസ് കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും  ‘അജയന്റെ രണ്ടാം മോഷണം’. ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിൻറെ ലോക്കേഷനിൽ നിന്നും തീപിടിത്തത്തിൻറെ വാർത്ത വരുന്നത്.  ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനായി കാസർകോട് ചീമേനിയിൽ ഇട്ട സെറ്റിനാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാർ അറിയിക്കുന്നത്. തക്കസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത് എന്നാണ് റിപ്പോർട്ട്. തീപിടിത്തം ചിത്രത്തിൻറെ തുടർന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം 112 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ദിവസങ്ങൾ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിച്ചിരുന്നത്.…

    Read More »
  • ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും; ബാലക്ക് നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല, ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭിരാമി സുരേഷ്

    ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി.. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്‍,…

    Read More »
  • നിശബ്ദനായി ഇരിക്കുന്നത് ഒരിക്കലും നമ്മുക്ക് സമാധാനം നല്‍കില്ല, ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം; നവാസുദ്ദീൻ സിദ്ദിഖിക്കി​ന്റെ പ്രതികരണത്തിന് പിന്തുണയുമായി കങ്കണ

    മുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. ‘ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ്  നവാസുദ്ദീൻ തന്‍റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്നെ സ്വഭാവഹത്യ നടത്തുന്നത് ആസ്വദിക്കുകയാണെന്നും നവാസുദ്ദീൻ ആരോപിച്ചു. എന്നും പണം മാത്രം വേണം അതാണ് മുന്‍ ഭാര്യ ആലിയ സിദ്ദിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്. ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്‍റെ അന്തസിനെ ഇല്ലാതാക്കണം. എന്‍റെ കരിയര്‍ ഇല്ലാതാക്കാണം. അതിലൂടെ അവളുടെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതരാണെന്നും കുറിപ്പില്‍ നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കുന്നു. ഒപ്പം തന്‍റെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം പോലും തടസ്സപ്പെടുത്തി അവരെ ബന്ധിയാക്കിയാണ് ആലിയ ഈ നാടകം കളിക്കുന്നതെന്നും…

    Read More »
  • കരൾ രോഗത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ, ഗുരുതരാവസ്ഥയിലെന്ന് വിവരം

    കൊച്ചി: തമിഴകത്തു നിന്ന് വന്ന് മലയാളിയുടെ മനം കവർന്ന നടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ. ഇപ്പോൾ ആശുപത്രിയിലുള്ളത് ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ്.

    Read More »
  • ‘വേലൈക്കാരൻ’ എന്ന രജനീകാന്ത് ചിത്രം മലയാളത്തിലെത്തിയിട്ട് 36 വർഷം

    സിനിമ ഓർമ്മ     രജനീകാന്ത് അഭിനയിച്ച ‘വേലൈക്കാരൻ’ മലയാളം പതിപ്പിന് 36 വർഷമായി. 1983 മാർച്ച് 7 നായിരുന്നു കവിതാലയയുടെ ബാനറിൽ കെ ബാലചന്ദർ നിർമ്മിച്ച് എസ്.പി മുത്തുരാമൻ സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം പ്രദർശനത്തിനെത്തിയത്. അതിന്റെ മലയാളം ഡബ്ബിങ്ങ് (ജോലിക്കാരൻ) ഒരുക്കിയത് അമൃത ചാനലാണ്. 1982ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ‘നമക് ഹലാൽ’ എന്ന ഹിന്ദി ചിത്രത്തെ അധികരിച്ച് ബാലചന്ദറാണ് ‘വേലൈക്കാര’ന് തിരക്കഥയെഴുതിയത്. അമലയാണ് നായിക. സ്വത്തിന് വേണ്ടി അനുജൻ ചേട്ടനെ ചതിച്ച് കൊന്നു. കെ ആർ വിജയയുടെ വേലക്കാരി ചേട്ടന്റെ മകനെ രക്ഷപെടുത്തി. അവനെ (ശരത് ബാബു) വിദേശത്ത് അയച്ചു പഠിപ്പിച്ചു. വേലക്കാരിക്ക് അവരുടെ സ്വന്തം മകനുമായി (രജനീകാന്ത്) പണ്ടേ ബന്ധം നഷ്ടപ്പെട്ടിരുന്നു. വിദേശത്ത് നിന്ന് മുതലാളിപ്പയ്യൻ തിരിച്ചു വരുന്നത് മുതൽ കഥ നടക്കുന്നത് മുതലാളിയുടെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് (ചെന്നൈയിലെ ചോള ഷെറാട്ടൺ). അവിടെ ജോലി ചെയ്യുന്ന വേലക്കാരിയുടെ സ്വന്തം മകൻ മുതലാളിപ്പയ്യന്റെ സുഹൃത്താവുന്നു. പയ്യനെ…

    Read More »
  • റോക്കി ഭായിയെ അധിക്ഷേപിച്ചു; തെലുങ്ക് സിനിമാ സംവിധായകനെതിരേ സൈബര്‍ ആക്രമണം! കർണാടകയിൽ വെങ്കിടേഷ് മഹായുടെ ചിത്രങ്ങൾ നിരോധിക്കുമെന്ന് ഭീഷണി

    ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകൻ കെജിഎഫ് 2 സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു യൂട്യൂബ് റൗണ്ട് ടേബിൾ അഭിമുഖത്തിലാണ് തെലുങ്ക് സംവിധായകനായ വെങ്കിടേഷ് മഹാ കെജിഎഫ് 2 എന്ന പടത്തിനെക്കുറിച്ച് തമാശ പറഞ്ഞത്, ഇതിൽ യാഷ് അഭിനയിച്ച നായക കഥാപാത്രത്തെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കന്നഡ പ്രേക്ഷകർ ട്വിറ്ററിലും മറ്റും സംവിധായകനെതിരെ തിരിഞ്ഞിട്ടുണ്ട്. നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ​​ആത്രേയ എന്നീ സംവിധായകരും ജേർണലിസ്റ്റ് പ്രേമയുടെ ഈ റൌണ്ട് ടേബിളിൽ പങ്കെടുത്തു. ഏറെ നിരൂപ പ്രശംസ നേടിയ C/o കഞ്ചരപാലം എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് വെങ്കിടേഷ് മഹാ. തുടർന്ന് മലയാളത്തിൽ വൻ ഹിറ്റായ മഹേഷിൻറെ പ്രതികാരം ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിൽ എടുത്തതും ഇദ്ദേഹമാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് ഒരു തമാശ പറയുകയായിരുന്നു ഈ ചർച്ചയിൽ. ചിത്രത്തിൻറെ പേര് താൻ പറയുന്നില്ലെന്ന്…

    Read More »
  • പിതാമ​ക​ന്റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കുപോലും പണമില്ലാതെ കഷ്ടപ്പെടുന്നു… ഒടുവിൽ സഹായവുമായി ഓടിയെത്തി ‘നടിപ്പിൻ നായകൻ’

    ചെന്നൈ: തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് ഒടുവില്‍ സാമ്പത്തികമായി തകര്‍ന്ന് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്നു വിഎ ദുരെയാണ് സിനിമകള്‍ നല്‍കിയ നഷ്ടത്തില്‍ കഷ്ടപ്പാടിന്‍റെ കയത്തിലായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. ചികില്‍സയ്ക്ക് പോലും പണമില്ല. ദുരെയുടെ അവസ്ഥ അടുത്തിടെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരെ. അദ്ദേഹത്തിന്‍റെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രീതിയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹം എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍…

    Read More »
  • ‘ഭാര്‍ഗവീനിലയ’ത്തിൽ കെ.ജെ യേശുദാസ് ആലപിച്ച ‘താമസമെന്തേ വരുവാന്‍’ വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക്

    എം.എസ് ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്‍’ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്‌കരന്‍ വരികള്‍ കുറിച്ചു. പാട്ട് ഇന്നും നിത്യഹരിതഗീതമായി പ്രേക്ഷകഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ‘നീലവെളിച്ച’ത്തിനു വേണ്ടി ഷഹബാസ് അമന്‍ ആണ് ‘താമസമെന്തേ വരുവാന്‍’ ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘ഏകാന്തതയുടെ മഹാതീരം’, ‘അനുരാഗമധുചഷകം പോലെ’ എന്നീ ഗാനങ്ങളും പുനരാവിഷ്‌കരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. റിമ കല്ലിങ്കല്‍ നായികയായെത്തുന്നു. നായകന്‍: ടൊവിനോ. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.

    Read More »
  • ‘അഞ്ചാം വേദം’ പൂർത്തിയായി. മുസ്ലീം ജീവിതപശ്ചാത്തലത്തിൽ, വിവാഹ ബന്ധം വേർപെടുത്തിയ പെൺകുട്ടിയും അവിവാഹിതനായ യുവാവും തമ്മിലുള്ള പ്രണയകഥ

    മാധ്യമ രംഗത്തുന്നിനും ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘അഞ്ചാംവേദം.’ ടി.എം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മലയോര മേഖലകളായ ഇടുക്കി. കട്ടപ്പന, ചെറുതോണി പ്രദേശങ്ങളിലായി പൂർത്തിയായി. മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ മുജീബ്. ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം. മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട് മനുഷ്യർക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമുദായം മനുഷ്യനു നൽകിയിട്ടുണ്ട്. എന്നാൽ അതിനെ സൗകര്യപൂർവ്വം മറക്കുകയാണ് സമുദായ സ്നേഹിതരെന്നു പറയുന്നവർ ചെയ്യന്നത്. പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബയുടേയും പ്രണയ കഥയമാണ് ഈ ചിത്രം പറയുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ…

    Read More »
Back to top button
error: