
‘പൊന്നിയിൻ സെല്‍വൻ’ എന്ന ഇതിഹാസ ചിത്രം ഇന്ത്യയൊട്ടാകെ പ്രശംസ നേടിയതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ പ്രമോഷൻ തുടങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗാനത്തിന്റെ അപ്‍ഡേറ്റാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘പൊന്നിയിൻ സെല്‍വനി’ലെ ഒരു പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും വിക്രം ഗെയ്‍ക്കാവദ് കേശാലങ്കാരവും നിര്‍വഹിച്ചപ്പോള്‍ ജ്വല്ലറിക്ക് ക്രഡിറ്റ് നല്‍കിയിരിക്കുന്നത് കിഷൻ ദാസിനാണ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെ പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്.
Sharp tongue. Fierce mind.
Powerhouse!
Have you missed our eternal beauty?
Watch what went on BTS as @trishtrashers became #Kundavai!First Single Coming Soon!
Stay tuned 🥳#PS #PS1 #PS2 #PonniyinSelvan #ManiRatnam @arrahman @LycaProductions @Tipsofficial @tipsmusicsouth pic.twitter.com/mHnRJze9dv— Madras Talkies (@MadrasTalkies_) March 9, 2023
വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിൻ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.