LIFEMovie

ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ന്ന ചിത്രം ചതുരം ഇന്ന് രാത്രിയെത്തും; ഈ വാരം ഒടിടിയിലെത്തുന്നത് നാല് മലയാള സിനിമകള്‍

സിനിമകളുടെ തിയറ്റര്‍ റിലീസിനോളമോ ചിലപ്പോഴൊക്കെ അതിനേക്കാളുമോ സിനിമാപ്രേമികള്‍ കാത്തിരിക്കാറുണ്ട് അവയുടെ ഒടിടി റിലീസിന്. തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാട്ടാറ്. മിക്ക വാരാന്ത്യങ്ങളും തിയറ്റര്‍ റിലീസുകളെപ്പോലെ മലയാള സിനിമയിലും ഒടിടി റിലീസുകള്‍ ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഈ വാരാന്ത്യത്തിലും അങ്ങനെ തന്നെ. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്.

ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ എന്നിവയാണ് ഈ വാരം ഇതിനകം ഒടിടിയില്‍ സ്ട്രീമിം​ഗ് ആരംഭിച്ച മലയാളം സിനിമകള്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ന്ന മറ്റൊരു ചിത്രം ഇന്നു തന്നെ റിലീസ് ചെയ്യപ്പെടുന്നുണ്ട്. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഡ്രാമ ചിത്രം ചതുരമാണ് അത്. സൈന പ്ലേയിലൂടെ ഇന്ന് രാത്രി 10 ന് ആണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക. മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആല്‍വിന്‍ ഹെന്‍‍റി സംവിധാനം ചെയ്ത റൊമാന്‍റിക് ഡ്രാമ ചിത്രം ക്രിസ്റ്റിയാണ് ഈ വാരം മലയാളത്തില്‍ നിന്നുള്ള മറ്റൊരു ഒടിടി റിലീസ്. സോണി ലിവില്‍ നാളെ (മാര്‍ച്ച് 10) യാണ് ചിത്രത്തിന്‍റെ റിലീസ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: