Movie

  • മഞ്ഞയിൽ മിന്നിത്തിളങ്ങി… സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ജാൻവി കപൂർ; ചിത്രങ്ങൾ വൈറൽ

    നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും ജാൻവി സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോൺ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കർട്ടുമാണ് ജാൻവിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈൽ ഐക്കൺ അവാർഡ്സിന് വേണ്ടിയാണ് ജാൻവി കപൂർ ഈ ലുക്കിലെത്തിത്. റെഡ് കാർപ്പറ്റിൽ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. ചിത്രങ്ങൾ ജാൻവി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.   View this post on Instagram   A post shared by Janhvi Kapoor (@janhvikapoor) വെള്ള നിറത്തിലുള്ള ലെഹങ്കയിൽ തിളങ്ങിയ ജാൻവിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം…

    Read More »
  • സത്യനും ശാരദയും നായികാനായകന്മാരായ എം.ടിയുടെ  ‘പകൽക്കിനാവ്’ പ്രേക്ഷകരിലെത്തിയിട്ട് ഇന്ന് 57 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായരുടെ രചനയിൽ എസ്.എസ് രാജൻ സംവിധാനം ചെയ്‌ത ‘പകൽക്കിനാവി’ന് 57 വർഷം പഴക്കം. 1966 ഏപ്രിൽ 8 നായിരുന്നു സത്യനും ശാരദയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. സ്നേഹസീമ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ് രാജൻ. സ്ത്രീലമ്പടനായ ഒരാളുടെ മനംമാറ്റമാണ്  ‘പകൽക്കിനാവി’ലെ പ്രമേയം. പി ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ, പകൽക്കിനാവിൻ സുന്ദരമാകും, നിദ്ര തൻ നീരാഴി, കേശാദി പാദം തൊഴുന്നേൻ – അവയുടെ ലാളിത്യസൗകുമാര്യം കൊണ്ട് തലമുറകളിലേയ്ക്ക് കടന്ന് ഇന്നും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു. ആഡംബരം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ സത്യൻ. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ജോലിക്കായി അലയുന്ന നെല്ലിക്കോട് ഭാസ്‌ക്കരൻ. ജീവിതത്തിന്റെ രണ്ട് മുഖങ്ങൾ. മൂന്നാമതൊരു മുഖം – ശാരദ –  ത്രികോണ പ്രണയകാരണമായി കഥയിൽ വരുന്നു. നെല്ലിക്കോട് രക്ഷകനായെങ്കിലും സത്യന്റെ കൂടെ കറങ്ങി ശാരദ ഗർഭിണിയായി. അപ്പോൾ…

    Read More »
  • ഭാവനയുടെ അടുത്ത ചിത്രം ‘ഹണ്ടി’​ന്റെ ടീസര്‍ പുറത്ത്; ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുന്ന ഹൊറർ ത്രില്ലർ ചിത്രം

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരു വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ‘ഹണ്ടിൽ’ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ രാധാകൃഷ്‍ണനാണ് ചിത്രം നിർമിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിർമാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ,…

    Read More »
  • ‘രോമാഞ്ച’ത്തോടൊപ്പം ഒരുകൂട്ടം പുതിയ മലയാള സിനിമകളും ഈ വാരം ഒടിടിയില്‍; കാത്തിരുന്ന സിനിമാപ്രേമികള്‍ ‘ഹാപ്പി’

    മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറർ കോമഡി വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററിൽ റിപ്പീറ്റ് ഓഡിയൻസിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിൻറെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു. എന്നാൽ മലയാളത്തിൽ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെൽ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അർജുൻ അശോകൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർ‌ശനം…

    Read More »
  • പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളായ രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രണയത്തിലോ ? അധികം ചിന്തിക്കല്ലേ… താരത്തി​ന്റെ പ്രതികരണം ഇങ്ങനെ

    രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. ലിവിംഗ് ടുഗതറാണ് താരങ്ങൾ എന്നും സിനിമാ മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ഒരു പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് രശ്‍മിക മന്ദാന. സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് രശ്‍മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേർത്തുവച്ച് രശ്‍മിക മന്ദാനയുടെ വീഡിയോയുടെ സ്‍ക്രീൻഷോട്ട് ചിലർ ട്വീറ്റ് ചെയ്‍തു. വിജയ്‍യുടെ ഹൈദരാബാദിലെ വീട്ടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്‍മിക മന്ദാനയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട്. അധികം ചിന്തിക്കല്ലേയെന്നാണ് താരം ആ ട്വീറ്റിന് മറുപടി നൽകിയത്. ‍ ‘മിഷൻ മജ്‍നു’വാണ് രശ്‍മിക നായികയായി അവസാനമായി പ്രദർശനത്തിന് എത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലർ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമർ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് ‘മിഷൻ മജ്‍നു’ എന്ന ചിത്രം…

    Read More »
  • മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂർ സ്ക്വാഡിൻറെ ചിത്രീകരണം പൂർത്തിയായി. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പൂർത്തിയായ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. റോബി വർഗീസ് രാജിനും ടീമിനുമൊപ്പം മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്നും അണിയറക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. കൊച്ചി, പൂനെ, പാലാ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,…

    Read More »
  • ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? ‘പ്രളയം സ്റ്റാര്‍’ വിളിയോട് പ്രതികരിച്ച് ടോവിനോ

    കേരളത്തെ പിടിച്ചുലച്ച 2018 ലെ പ്രളയസമയത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ചുമന്ന് കൊണ്ട് പോകുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ടോവിനോ സജീവമായിരുന്നു. എന്നാല്‍, വിമര്‍ശകര്‍ നടന് എതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ത്തിയിരുന്നു. പ്രളയ സ്റ്റാര്‍ എന്നായിരുന്നു താരത്തിനെ വിമര്‍ശകര്‍ വിളിച്ചത്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍. 2018 പ്രളത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ പറഞ്ഞത്. ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ?…

    Read More »
  • കുളിർ കാറ്റായി, നറുമണം ചൊരിഞ്ഞ്, ചെറു മഴയായി പെയ്തിറങ്ങുന്നു ‘ജവാനും മുല്ലപ്പൂവും’

      ‘ജവാനും മുല്ലപ്പൂവും’ റിലീസ് ചെയ്തിട്ട് ഒരാഴ്ച. ‘ഒരു ചെറിയ സിനിമയുടെ വിജയം’  എന്നാണ് ഒരു ഓൺലൈൻ മാധ്യമം എഴുതി കണ്ടത്. സിനിമയിൽ ചെറിയ സിനിമ, വലിയ സിനിമ എന്ന വകഭേദം ഉണ്ടോ…? ജവാനും  മുല്ലപ്പൂവും  നല്ലൊരു കുടുംബ ചിത്രം ആണ്. എന്നുവച്ചാൽ അച്ഛനമ്മാർക്ക് മക്കളെയും  കൂട്ടി കാണാവുന്ന ചിത്രം. എപ്പോൾ വേണമെങ്കിലും നാം ഒരു സൈബർ ചതിക്കുഴിയിൽ അകപ്പെടാം എന്ന ആശങ്ക  നിലനിൽക്കുന്ന ഈ  കാലത്ത്, ജാഗ്രതയോടെ  ജീവിക്കണം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ‘സൂ  സൂ സുധി വാല്മീക’ത്തിന്  ശേഷം, ശിവദ എന്ന നായിക മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന അതിശക്തയായ കഥാപാത്രം ആണ് ഈ ചിത്രത്തിലെ  ജയശ്രീ ടീച്ചർ. രാഘുൽ മാധവ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ് സാജൻ പീറ്റർ എന്ന ഈ ചിത്രത്തിലെ കഥാപാത്രം. ചക്കപ്പഴം എന്ന സീരിയലിലൂടെ  നമുക്ക് പരിചിതയായ ബേബി സാധിക മേനോൻ എന്ന പെൺകുട്ടിയുടെ അഭിനയ മികവിന് മുന്നിൽ…

    Read More »
  • പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘നീലവെളിച്ചം’ ട്രെയിലർ

    കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ.പി. എം റെക്കോർഡ്സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലർ പുറത്തിറങ്ങിയത്. ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ്…

    Read More »
  • ദുഃഖവെള്ളിയും പീഡാനുഭവവും ഈസ്റ്ററും പ്രധാന പ്രമേയമായ സിനിമാ ഗാനങ്ങൾ

    കുരിശും ക്രിസ്‌തുവും ചലച്ചിത്രഗാനങ്ങളിൽ സുനിൽ കെ ചെറിയാൻ  ദുഃഖവെള്ളിയും പീഡാനുഭവവും ഉയിർപ്പും ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽപ്പോലും, ക്രിസ്‌തുമസ്‌ പാട്ടുകളെ അപേക്ഷിച്ച് കുറവാണ്. ചലച്ചിത്രഗാനങ്ങളിലും അതെ. ക്രിസ്‌തുമസ്‌ സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന അവസരമായതിനാലാവണം ദുഃഖവും പീഢയും നിഴലിക്കുന്ന ഈസ്റ്റർ ഗാനങ്ങൾ വിരളമായത്. എങ്കിലും അവ പ്രധാനപ്രമേയമായ പത്ത് സിനിമാപ്പാട്ടുകളെക്കുറിച്ചുള്ള ഓർമ്മ പുതുക്കുന്നു. 1. ജീസസ് എന്ന ചിത്രത്തിന് വേണ്ടി ആലപ്പി രംഗനാഥ് സംഗീതം നൽകിയ പാട്ടാണ് ‘ഓശാന, ഓശാന, മിശിഹാ കർത്താവിന്നോശാന’. ഗാനരചന അഗസ്റ്റിൻ വഞ്ചിമല. യെരുശലേമിലേയ്ക്ക് വന്ന യേശുവിനെ ജനക്കൂട്ടം എതിരേറ്റ് ഞങ്ങളെ രക്ഷിക്കൂ (ഓശാന) എന്ന അർത്ഥത്തിൽ സന്തോഷത്തോടെ പാടുന്ന സന്ദർഭമാണ് ഈ പാട്ടിലെ ഉള്ളടക്കം. യേശു ക്രൂശിക്കപ്പെടുന്നതിന് ഒരാഴ്ച്ച മുൻപാണ് ഈ സന്ദർഭം. 2. ‘യെരുശലേമിലെ സ്വർഗ്ഗദൂതാ, യേശുനാഥാ’ എന്ന ഗാനം ചുക്ക് എന്ന ചിത്രത്തിനായി വയലാർ എഴുതി ദേവരാജൻ ഈണമിട്ടു. ജയചന്ദ്രനും സുശീലയുമാണ് ഗായകർ. ‘സീസറില്ല, പീലാത്തോസില്ല, കാൽവരിയുടെ താഴ്‌വരയിൽ മുൾമുടിയില്ലാ, ഇത് നിന്റെ രാജ്യം’ എന്ന്…

    Read More »
Back to top button
error: