Movie

  • മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; നവാഗത സംവിധായകൻ ഡീനൊ ഡെന്നിസി​ന്റെ ‘ബസൂക്ക’

    മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ബസൂക്ക എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക്…

    Read More »
  • “ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ”; ബിഗ് ബോസില്‍ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല… റേപ്പ് ജോക്ക് പരാമർശത്തിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച!

    അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമർശം വിവാദമായതും അതിൽ അത് നടത്തിയ അഖിൽ മാരാർക്ക് ബിഗ്ബോസിൻറെ താക്കീത് നൽകിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹൻലാലാണ് ഷോ നടത്തിപ്പുകാർക്ക് വേണ്ടി മധുവിൻറെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്. പിന്നീട് അഖിൽ മാരാരും മാപ്പ് പറഞ്ഞു. എന്നാൽ ഈ പരാമർശത്തിൻറെ വിവാദം അവിടെ തീർന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വച്ച് മനീഷയും വൈബർ ഗുഡ് ദേവുവും തമ്മിൽ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തൻറെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയിൽ മനീഷയും…

    Read More »
  • ‘ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നു’; സൽമാൻ ഖാന​ന്റെ ലുങ്കി ഡാൻസ് ​ഗാനത്തിനെതിരേ രൂക്ഷ വിമർശനം

    മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ​ഗാനം കുറച്ച് ദിവസം മുൻപാണ് റിലീസായത്. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ​ഗാനരം​ഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ​ഗാനരം​ഗത്തുണ്ട്. ​ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സം​ഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ​ഗാനം ഇതിനോടകം ട്രെന്റിം​ഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഗാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും കമൻറേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്. “ഒരു ക്ലാസിക്കൽ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യൻ…

    Read More »
  • ലൈൻ കട്ട്… ലൈൻ കട്ട്… ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്; ബിഗ് ബോസില്‍ കട്ടക്കലിപ്പിൽ മോഹന്‍ലാല്‍, ഞെട്ടലോടെ മത്സരാര്‍ഥികൾ

    ബിഗ് ബോസ് മലയാളം സീസൺ 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ന് ഏഴ് മത്സരാർഥികൾ ഉൾപ്പെട്ട നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക. ശനിയാഴ്ച എപ്പിസോഡിൽ പുറത്താക്കലുകൾ ഒന്നും ഇല്ലായിരുന്നു. അതേസമയം ഇന്നത്തെ എപ്പിസോഡിൻറെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമോ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. മത്സരാർഥികളോട് കടുത്ത ഭാഷയിൽ സംസാരിക്കുന്ന മോഹൻലാൽ ആണ് പ്രൊമോ വീഡിയോയിൽ ഉള്ളത്. ഈസ്റ്റർ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിൻറെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹൻലാൽ അറിയിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ താൻ ധരിക്കേണ്ട വസ്ത്രത്തിൻറെ നിറം തെരഞ്ഞെടുക്കാൻ മത്സരാർഥികൾക്ക് മോഹൻലാൽ അവസരം നൽകിയിരുന്നു. എന്നാൽ ഈസ്റ്റർ ദിന ആഘോഷങ്ങൾക്കിടയിൽ നൽകിയ ഒരു ഗെയിം കളിക്കവെ മത്സരാർഥികൾക്കിടയിൽ വലിയ തർക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളിൽ നിന്ന് അറിയാനാവുന്നത്. പ്രൊമോയിൽ താൻ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാർഥികളോട് മോഹൻലാൽ പറയുന്നത്. “വളരെ…

    Read More »
  • വേഷപ്പകര്‍ച്ചയില്‍ ഞെട്ടിച്ച അല്ലു; തരംഗമായി ‘പുഷ്‍പ 2’ ഫസ്റ്റ് ലുക്ക്

    അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ 2 ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍ ആവുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തലേന്നാണ് അണിയറക്കാര്‍ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. പട്ടുസാരിയും മാലകളും കമ്മലുമൊക്കെയായി സ്ത്രീവേഷത്തിലാണ് അല്ലു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലംകൈയില്‍ ഒരു തോക്കുമുണ്ട്. തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ‌ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ വീഡിയോയും ഇന്നലെ പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ. ഈ വീഡിയോയും വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. https://twitter.com/PushpaMovie/status/1644319628926017539?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644319628926017539%7Ctwgr%5E4c9cdf9ab763df19207c80f537e75276cf657813%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPushpaMovie%2Fstatus%2F1644319628926017539%3Fref_src%3Dtwsrc5Etfw കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും…

    Read More »
  • ‘മധുവിനെ’ അധിക്ഷേപിച്ചു; അഖിൽ മരാർക്കെതിരെ പൊലീസിൽ പരാതി

    തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്. “നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ”, മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു. ഇപ്പോള്‍ അഖിലിന്‍റെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി…

    Read More »
  • മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം, തുടര്‍ നടപടികള്‍ സ്വീകരിക്കും; അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹൻലാല്‍

    കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് അഖിൽ മാരാരെ വിമർശിച്ച് മോഹൻലാൽ. ബിഗ് ബോസ് ഷോയിൽ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം എന്നാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ ഇതിനെ കുറിച്ച് അഖിൽ മാരാരോട് ചോദിക്കുകയും ചെയ്‍തു. നടപടിയെടുക്കുമെന്നും മോഹൻലാൽ ഷോയിൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർഥികളിൽ ഒരാളും സംവിധായകനുമായ അഖിൽ മാരാർ ഷോയ്ക്കിടെ നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസിൽ ടാസ്‍ക് നടക്കവേയായിരുന്നു അഖിലിൻറെ വിവാദ പരാമർശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാർഥികൾക്കുള്ള നിർദേശം. മറ്റൊരു മത്സരാർഥിയായ സാഗർ ‘മീശമാധവനെ’യാണ് ടാസ്‍കിൽ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവർത്തികൾക്കിടെ അടുക്കളയിൽ കയറി ഭക്ഷണം മോഷ്‍ടിക്കാൻ ശ്രമിച്ച സാഗറിനെ ആൾക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖിൽ ചെയ്‍തത്. ‘നിന്നോട് അരിയാഹാരങ്ങൾ മോഷ്‍ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള…

    Read More »
  • ബിഗ് ബോസ് 5 ആദ്യ എലിമിനേഷനിലേക്ക്; ആരാകും പുറത്തുപോകുക ? ആകാംഷയോടെ പ്രേക്ഷകർ

    ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യ എലിമിനേഷനിലേക്ക് കടക്കുമ്പോൾ പുറത്താവുക ഏത് മത്സരാർഥിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഹൗസിൽ ഉള്ള 18 മത്സരാർഥികളുടെ നോമിനേഷൻ പ്രകാരമുള്ള നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയൻ മിഥുൻ, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിൻ, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവിൽ എവിക്ഷൻ സാഹചര്യം നേരിടുന്നത്. എവിക്ഷൻ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാർഥികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും അതിൻറേതായ സംഘർഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം. മറകൾക്കപ്പുറത്തുള്ള സ്വന്തം വ്യക്തിത്വം പലരും തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ട്. പ്രേക്ഷക പിന്തുണയിലെ ഏറ്റക്കുറച്ചിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വളരെ വ്യക്തമായി അറിയാനും സാധിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേരിൽ പ്രേക്ഷക പിന്തുണയിൽ മുന്നിലുള്ളവർ റിനോഷും വിഷ്ണുവനും ലച്ചുവും ആയിരിക്കും. ഫിസിക്കൽ ടാസ്കുകളിൽ മികച്ച പ്രകടനം എപ്പോഴും നടത്താറുണ്ടെങ്കിലും അല്ലാതെ ഷോയിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നില്ല…

    Read More »
  • ‘വീര രാജ വീര’… മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വനി’ലെ പുതിയ ഗാനം പുറത്ത്

    മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ലെ ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം ശങ്കർ മഹാദേവനും കെ എസ് ചിത്രയും ഹരിണിയുമാണ് ആലപിച്ചിരിക്കുന്ന. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ…

    Read More »
  • അഹാനയും ഷൈൻ ടോമും ഒന്നിക്കുന്ന ‘അടി’യിൽ, ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്

    അഹാന കൃഷ്‍ണ ചിത്രമായി ‘അടി’യാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ളത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ…

    Read More »
Back to top button
error: