LIFEMovie

പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളായ രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രണയത്തിലോ ? അധികം ചിന്തിക്കല്ലേ… താരത്തി​ന്റെ പ്രതികരണം ഇങ്ങനെ

ശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. ലിവിംഗ് ടുഗതറാണ് താരങ്ങൾ എന്നും സിനിമാ മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ഒരു പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് രശ്‍മിക മന്ദാന.

സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് രശ്‍മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേർത്തുവച്ച് രശ്‍മിക മന്ദാനയുടെ വീഡിയോയുടെ സ്‍ക്രീൻഷോട്ട് ചിലർ ട്വീറ്റ് ചെയ്‍തു. വിജയ്‍യുടെ ഹൈദരാബാദിലെ വീട്ടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്‍മിക മന്ദാനയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട്. അധികം ചിന്തിക്കല്ലേയെന്നാണ് താരം ആ ട്വീറ്റിന് മറുപടി നൽകിയത്.

‘മിഷൻ മജ്‍നു’വാണ് രശ്‍മിക നായികയായി അവസാനമായി പ്രദർശനത്തിന് എത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലർ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമർ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് ‘മിഷൻ മജ്‍നു’ എന്ന ചിത്രം ആർഎസ്‍വിപി മൂവിസ്, ഗ്വിൽടി ബൈ അസോസിയേഷൻ മീഡിയ എൽഎൽപി എന്നീ ബാനറുകളിൽ നിർമിച്ചത്.

Signature-ad

‘അമൻദീപ്’ എന്ന റോ ഏജന്റായിട്ടാണ് ചിത്രത്തിൽ സിദ്ധാർഥ് മൽഹോത്ര വേഷമിട്ടത്ത്. ‘നസ്രീൻ ഹുസൈനാ’യിട്ടാണ് രശ്‍മിക മന്ദാന ചിത്രത്തിൽ വേഷമിട്ടത്. ‘മിഷൻ മജ്‍നു’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ബിജിതേഷ് ആണ്. പർമീത് സേതി, ഷരിബ് ഹഷ്‍മി, കുമുദ് മിശ്ര, സക്കിർ ഹുസൈൻ, രജിത് കപുർ, അവിജിത് ദത്ത്, അവന്തിക അകേർകർ എന്നിവരും ‘മിഷൻ മജ്‍നു’വിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

Back to top button
error: