Movie
-
‘പുണ്യാളനാ’യി ചാക്കോച്ചൻ, ‘എന്താടാ സജി’ ട്രെയിലര്‍ പുറത്ത്
ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…
Read More » -
ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു; വന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
മുംബൈ: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ഒന്നിച്ച് അണിനിരത്തി ടൈഗര്‍ VS പഠാന്‍ എന്ന ചിത്രം ഒരുക്കാന്‍ യാഷ് രാജ് ഫിലിംസ് ഒരുങ്ങുന്നുവെന്ന് വിവരം. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടൈഗര്‍ 3, അതിന് ശേഷം വാര്‍ 2 എന്നീ പടങ്ങള്‍ക്ക് ശേഷം ആയിരിക്കും ടൈഗര്‍ VS പഠാന്‍ ഒരുങ്ങുക എന്നാണ് വിവരം. സിദ്ധാര്‍ത്ഥ് ആനന്ദ് ആയിരിക്കും ഈ ആക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് വിവരം. ചിത്രത്തില്‍ റോ ഏജന്‍റായ പഠാനായി ഷാരൂഖും, മറ്റൊരു രഹസ്യ ഏജന്‍റായ ടൈഗറായി സല്‍മാനും എത്തും. ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഈ ആക്ഷന്‍ ചിത്രം എന്നാണ് വിവരം. ഇപ്പോള്‍ ഹൃഥ്വിക് റോഷന്‍ നായകനായ ഫൈറ്റര്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സിദ്ധാര്‍ത്ഥ് ആനന്ദ് അതിന് ശേഷമായിരിക്കും പുതിയ ചിത്രം എന്നാണ് വിവരം. നേരത്തെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍…
Read More » -
‘മഹേഷും മാരുതി’യും ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ആമസോൺ പ്രൈമിൽ നാളെ മുതൽ
ആസിഫ് അലി ചിത്രമായി ഏറ്റവും ഒടുവിലെത്തിയതാണ് ‘മഹേഷും മാരുതി’യും. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്‍തത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആസിഫ് അലി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയായിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ്…
Read More » -
സിനിമകള്‍ റിലീസ് ചെയ്യണമെങ്കിൽ അടിയന്തരമായി 15 കോടി രൂപ കെട്ടിവയ്ക്കണമെന്ന് വിശാലിനോട് കോടതി
ചെന്നൈ: നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി ഏപ്രിൽ 5 ന് വിലക്കിയത്. 2022 മാർച്ച് 8-ന് സിംഗിൾ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു. 2019 മുതൽ 21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് 2022 മാർച്ചില്‍ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ വിശാല്‍ നൽകിയ അപ്പീൽ പരിഗണിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയും വിസമ്മതിച്ചു. കൂടാതെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേർത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷൻസ് ഫയൽ ചെയ്ത സിവിൽ സ്യൂട്ടിന്‍റെ ഭാഗമായി…
Read More » -
‘ശകുന്തള’യായി സാമന്ത വിഷുവിനു വരും, ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അമ്മ ആലപ്പുഴക്കാരിയാണെന്നും മലയാളം ഇഷ്ടമാണെന്നും താരം
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളിയായ ദേവ് മോഹനും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ‘ശാകുന്തള’ത്തിന്റെ പ്രചരണ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിൽ സാമന്ത പറഞ്ഞു. ‘അമ്മ ആലപ്പുഴ സ്വദേശിയാണ്. പക്ഷേ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന്…
Read More » -
രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം ‘യാനൈ മുഖത്താൻ’ ട്രെയിലർ മില്യനുകൾ പിന്നിട്ട് മുന്നേറുന്നു…!
സിനിമ സി.കെ അജയ് കുമാർ, പി.ആർ.ഒ യുവ സംവിധായകൻ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമ ‘യാനൈ മുഖത്താൻ’ ഏപ്രിൽ 14 ന് റീലീസ് ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലർ പുറത്ത് വിട്ട് ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറ്റം തുടരുകയാണ്. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം ‘, ‘ ഇന്നു മുതൽ ‘, ‘ ലാൽ ബഹദൂർ ശാസ്ത്രി ‘ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ ‘യാനൈ മുഖത്താ’നിലെ നായകൻ. ഊർവശി, രമേഷ് തിലക്, കരുണാകരൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ…
Read More » -
കൗമാരകാല പ്രണയം നർമ മധുരമായി അവതരിപ്പിക്കുന്ന ‘ഉസ്കൂൾ’ വിഷു റിലീസ്
‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോധി മൂവി വർക്സിൻ്റെ ബാനറിൽ പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉസ്കൂൾ’. പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയം കോമഡിയുടെ മേമ്പൊടിയോടെ പറയുന്ന ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം, ജിതിലാൽ തുടങ്ങി നൂറോളം അഭിനേതാക്കൾ അണിനിരക്കുന്നു. പ്രസൂൺ പ്രഭാകർ ക്യാമറ ചെയ്ത ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ, സാമുവൽ അബി, ഹിമ ഷിൻജു എന്നിവരാണ്. വരികൾ വിനായക് ശശികുമാർ, മനു മഞ്ജിത്. പാടിയത് ഷഹബാസ് അമൻ, സിയ ഉൾഹഖ്, ഹിമ ഷിൻജു. എഡിറ്റിംങ്ങ് എൽ കട്ട്സ്, കലാസംവിധാനം അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ് സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ് പ്രിയനന്ദ, ഡിസൈൻ: ആൻ്റണി സ്റ്റീഫൻ. പ്രൊജക്റ്റ് ഡിസൈനർ ലിജു തോമസ്,റിലീസിംഗ് ഡിസൈനർ ഷൈബിൻ.ടി. ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന്…
Read More » -
‘നദികളിൽ സുന്ദരി യമുന’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സിനിമ നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് നിർമ്മിക്കുന്നത്. വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ മുന്നേറുന്ന ഈ ചിത്രം മലബാറിന്റെ നേർ രേഖകൂടിയാണ്. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന് . സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ, അനീഷ് ഗോപാൽ, താസി ആമി, ദേവരാജൻ കോഴിക്കോട്, ശരത് ലാൽ, ഭാനുമതി പയ്യന്നൂർ, പാർവണാ രേവതി, ഉഷ പയ്യന്നൂർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈസൽ അലി. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. അസ്സോസ്സിയേറ്റ്…
Read More » -
ജയസൂര്യ കടമറ്റത്തുകത്തനാരാകുന്ന ശ്രീഗോകുലം മൂവീസിന്റെ ‘കത്തനാർ’ തുടങ്ങി, മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; 200 ദിവസത്തെ ചിത്രീകരണം
സിനിമ ചരിത്ര താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാരുടേത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രമാക്കുന്നു. കത്തനാർ (The wild sorcerer ) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ‘കത്തനാർ’ നിർമ്മിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസ്സാണ് സംവിധായകൻ. ഏപ്രിൽ 5 ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, രാജീവൻ, ഉത്തരാ മേനോൻ എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ഗോകുലം ഗോപാലൻ…
Read More » -
പ്രിയദർശൻ, ടി ദാമോദരൻ, മോഹൻലാൽ ടീം സംഗമിച്ച ചരിത്രേതിഹാസം ‘കാലാപാനി’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രിയദർശൻ സംവിധാനം ചെയ്ത ചരിത്രേതിഹാസം ‘കാലാപാനി’ക്ക് 27 വർഷപ്പഴക്കം. മോഹൻലാലിന്റെ പ്രണവം ആർട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗൺ ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ഈ സർവ്വതാരപ്രധാന ചിത്രത്തിൽ സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ടി ദാമോദരൻ. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരുപക്ഷെ മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതൽമുടക്കിൽ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി (കറുത്ത വെള്ളം). ഛായാഗ്രഹണത്തിന് സന്തോഷ് ശിവൻ ദേശീയ അവാർഡും കലാസംവിധാനത്തിന് സാബു സിറിൾ ദേശീയ, സംസ്ഥാന അവാർഡുകളും നേടി. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ തൂക്കിലേറ്റപ്പെട്ട ഗോവർദ്ധനെ (മോഹൻലാലിന് സംസ്ഥാന അവാർഡ് ലഭിച്ച കഥാപാത്രം) തേടിയുള്ള അനന്തരവന്റെ (വിനീത്) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിനിൽ ബോംബ് വച്ചുവെന്ന കേസിൽ അറസ്റ്റിലായ ഗോവർദ്ധനെ കാത്തിരിക്കുകയാണ് നവവധുകാലം മുതൽ തബ്ബൂ. സെല്ലുലാർ…
Read More »