Movie

കൗമാര പ്രണയകഥ പറഞ്ഞ ഭദ്രന്റെ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 36 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

Signature-ad

    ഭദ്രന്റെ കൗമാര പ്രണയകഥ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ റിലീസ് ചെയ്‌തിട്ട് 36 വർഷം. വി ദക്ഷിണാമൂർത്തിയുടെ സംഗീതമഴയിൽ വിനീത്, കാർത്തിക ജോഡികളുടെ ഈ ചിത്രം പ്രദർശനമാരംഭിച്ചത് 1987 ഏപ്രിൽ 16 നാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയും സംഭാഷണവും. ഒ.എൻ.വിയുടേതായിരുന്നു ഗാനങ്ങൾ. വിജയ് യേശുദാസിന്റെ സിനിമാപ്രവേശം കൂടിയാണ് ഈ ചിത്രം. ഇതോടെ യേശുദാസും, അദ്ദേഹത്തിന്റെ പിതാവും പുത്രനും പാടിയ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്ത അപൂർവത ദക്ഷിണാമൂർത്തിക്ക് സ്വന്തം.

പ്രായത്തിനും രൂപത്തിനുമപ്പുറം പ്രണയം സാധ്യമാണെന്ന് ചിത്രം പറഞ്ഞു. പ്രേംശങ്കറും ഭാര്യയും (സോമനും ജയഭാരതിയും) വേർപിരിഞ്ഞ ദമ്പതികൾ. മകൻ ആനന്ദ് (വിനീത്) നർത്തകനെന്ന നിലയിൽ കോളജിൽ താരമാണ്. അച്ഛന് മകനോടിഷ്ടം. മകൻ അത് നെഞ്ചേറ്റുന്നു. ‘മുലപ്പാലിനേക്കാൾ മധുരം മുട്ടായിക്കുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്ന് മകനോട് അമ്മ. കോളജിലെ നർത്തകിയും സീനിയറുമായ അഭിരാമിയുടെ (കാർത്തിക) ഇഷ്‌ടം അനുരാഗമായി തെറ്റിദ്ധരിച്ചു ആനന്ദ്. അഭിരാമിയുടെ സഹോദരൻ (കക്ക രവി) ആനന്ദിനെ ഭീഷണിപ്പെടുത്തിയത് ചോദിക്കാൻ വന്ന കോളേജ് പിള്ളാര് അയാളുടെ കാറ് തല്ലിപ്പൊളിച്ചു. പ്രതികാരമായി അയാൾ ആനന്ദിനെ കാറിടിച്ച് വീഴ്ത്തി. ശേഷം  ആനന്ദിന്റെയും അഭിരാമിയുടെയും പുനഃസമാഗമം; ആനന്ദിന്റെ അച്ഛന്റെയും അമ്മയുടെയും.

5 പാട്ടുകളിൽ ‘വതിപ്പഴുതിലൂടെൻ മുന്നിൽ’ നിത്യശോഭയോടെ നിലകൊള്ളുന്നു. തേടിത്തേടി അണഞ്ഞു ഞാൻ, ദേവന്റെ ചേവടി, ആവണിപ്പൂവണി മേടയിൽ, കരാഗ്രേ വസതേ എന്നിവയാണ് മറ്റ് ഗാനങ്ങൾ.

Back to top button
error: