Movie
-
പികെ ജോസഫ് സംവിധാനം ചെയ്ത 2 ചിത്രങ്ങൾ, ‘ഒരു മുഖം പല മുഖ’വും ‘എന്റെ കഥ’യും വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 40 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്. പി.കെ ജോസഫ് എന്ന സംവിധായകന്റെ ‘ഒരു മുഖം പല മുഖം’, ‘എന്റെ കഥ’ എന്നീ ചിത്രങ്ങൾ 40 വർഷം മുൻപ് ഇന്നേ ദിവസമാണ് ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. രണ്ട് ചിത്രങ്ങളിലും രതീഷും, മോഹൻലാലും മമ്മൂട്ടിയും, ഉണ്ണിമേരിയുമുണ്ടായിരുന്നു. ഇരുചിത്രങ്ങളുടെയും ഗാനവിഭാഗം ചെയ്‌തത് പൂവച്ചൽ ഖാദറും എ.റ്റി ഉമ്മറുമാണ്. ‘ഒരു മുഖം പല മുഖം’ ഫാമിലി ഡ്രാമയാണ്. സ്വന്തം കുഞ്ഞിനെ സമ്പന്നവീട്ടിലും സമ്പന്ന കുഞ്ഞിനെ സ്വന്തം മകനായും വളർത്തുന്ന സുഭദ്ര തങ്കച്ചി (ശ്രീവിദ്യ) ഒടുവിൽ തെറ്റ് തിരുത്തി മരണത്തിന് കീഴടങ്ങുന്നതാണ് കഥ. സ്വത്തവകാശത്തിന് വേണ്ടി ജ്യേഷ്ഠന്റെ മകനെ കൊല്ലാൻ ഒത്താശ ചെയ്യുകയും അനന്തരാവകാശിയായ കുഞ്ഞിനേയും തന്റെ കുഞ്ഞിനേയും തമ്മിൽ മാറ്റുന്ന സ്ത്രീയാണ് സുഭദ്ര. വളർത്തുമകൻ (രതീഷ്) താൻ വാസ്തവത്തിൽ സമ്പന്നനായ തമ്പിയുടെ (മമ്മൂട്ടി) മകനാണെന്നും, തന്റെ സ്വന്തം…
Read More » -
എല്ലാരും വാങ്കോ.. ഓൾവെയ്സ് വെൽക്കം! രസിപ്പിച്ച് ‘നെയ്മർ’ ട്രെയിലർ
‘നെയ്മർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാത്യു, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ചിത്രം മെയ് 12ന് തിയറ്ററിൽ എത്തും. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവർക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചേരുന്നുണ്ട്. പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി ‘അബ്രഹാമിന്റെ സന്തതി’കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’. ഒരു നാടൻ നായയുടെ കുസൃതികളും യുവത്വത്തിന്റെ പ്രണയങ്ങളുമെല്ലാമായി ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളിൽ നിന്നും ടീസറിൽ നിന്നുമൊക്കെ വ്യത്യസ്തമായാണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്.…
Read More » -
ഹരീഷ് കണാരൻ നായകനായ ‘ഉല്ലാസപ്പൂത്തിരികൾ’ പ്രദർശനത്തിന്
കോഴിക്കോടൻ ഭാഷയും ശുദ്ധനർമ്മവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും. നവാഗതനായ ബിജോയ് ജോസഫാണ് ‘ഉല്ലാസപ്പൂത്തിരികൾ’ സംവിധാനം ചെയ്തിരിക്കുന്നത്. ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘ഉല്ലാസപ്പൂത്തിരികൾ.’ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൽ. വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം സമൂഹത്തിലെ ഓരോരുത്തരുടേയും പ്രതിനിധിയാണ്. അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ജോജു ജോർജും, സൗ ബിൻഷാഹിറും, പ്രധാന…
Read More » -
മോഹൻലാൽ നായകൻ, എസ്.എൻ സ്വാമിയുടെ രചന; ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമ ‘നാടുവാഴികൾ’ തീയേറ്ററിൽ എത്തിയിട്ട് ഇന്ന് 34 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എസ്.എൻ സ്വാമി-ജോഷി-മോഹൻലാൽ ടീമിന്റെ തകർപ്പൻ ഹിറ്റ് ‘നാടുവാഴികൾ’ എത്തിയിട്ട് 34 വർഷം. സെവൻ ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ക്രൈം ത്രില്ലർ ഡ്രാമ റിലീസായത് 1989 മെയ് 5 ന്. അച്ഛന്റെ ശത്രുക്കളാൽ ജീവിതം മാറിമറയുമ്പോൾ ആയുധം കൈയിലെടുക്കുന്ന നായകന്റെ കഥയാണ് ‘നാടുവാഴികൾ’. ഹോളിവുഡ് ചിത്രമായ ‘ഗോഡ്‌ഫാദറി’ന്റെ സ്വാധീനമുള്ള കഥയിൽ മോഹൻലാലിന്റെ അച്ഛനായി മധു, സഹോദരിയായി സിതാര, കാമുകിയായി രൂപിണി, ശത്രുക്കളായി ദേവൻ, മുരളി, ബാബു നമ്പൂതിരി എന്നിങ്ങനെയായിരുന്നു താരനിര. ബാംഗ്ളൂരിൽ വിദ്യാർത്ഥിയായ അർജുൻ (ലാൽ) അച്ഛന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് നാട്ടിലെത്തുന്നു. ജയിലിലായ അച്ഛന്റെ ബിസിനസ് ഏറ്റെടുത്തതോടെ, ബിസിനസ് രംഗത്തെ ശത്രുക്കൾ തുടർച്ചയായി കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു. പലിശയ്ക്ക് വായ്‌പ വാങ്ങിയ പണപ്പെട്ടിയിൽ സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാനുള്ള ശത്രു ശ്രമവും മറികടക്കുന്നത് അടക്കം നായകന്റെ അതിജീവനശ്രമങ്ങളാണ് പിന്നെ. വില്ലനെ കൊല്ലാൻ നായകൻ ശവപ്പെട്ടിയിൽ വരുന്നതാണ് ക്ളൈമാക്‌സ്. ശ്യാം സംഗീതം പകർന്ന ഷിബു…
Read More » -
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ‘ജാക്സൺ ബസാർ യൂത്ത്’ മേയ് 19 ന് തിയറ്ററുകളിൽ
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്ത് ആണ്. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം – ഗോവിന്ദ് വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ,…
Read More » -
രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ജയിലർ ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. രജനികാന്തിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ…
Read More » -
എസ്ആർകെ ഫാൻസിനെ നിരാശരാക്കി ജവാൻ അപ്ഡേറ്റ്; റിലീസ് ഓഗസ്റ്റിലേക്ക് മാറ്റി
ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസത്തിന് പകരം ഓഗസ്റ്റിൽ ആകും ജവാൻ റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ‘ജവാന്റെ’ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ്…
Read More » -
സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം; ശാകുന്തളം പരാജയത്തേക്കുറിച്ച് നിര്‍മാതാവ്
സാമന്ത, ദേവ് മോഹന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. വന്‍ ബജറ്റില്‍ ത്രീഡി സാങ്കേതികവിദ്യയിലെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ റിലീസ് ചെയ്ത് അധികനാള്‍ കഴിയും മുന്നേ തന്നെ തിയേറ്റര്‍ വിട്ടു. ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് നിര്‍മാതാവ് ദില്‍ രാജു പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. 20 കോടിയോളമാണ് ശാകുന്തളം കാരണം തനിക്ക് സംഭവിച്ച നഷ്ടമെന്ന് ദില്‍ രാജു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടിയായിരുന്നു ശാകുന്തളമെന്നും അദ്ദേഹം വ്യക്തമാക്കി. ”2017 എന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു. നേനു ലോക്കല്‍, ശതമാനം ഭവതി, മിഡില്‍ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകള്‍ ഉണ്ടായി. അന്‍പത് സിനിമകള്‍ നിര്‍മിച്ചവയില്‍ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാല്‍ 25 വര്‍ഷത്തെ സിനിമാ കരിയറില്‍ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.”ദില്‍ രാജുവിന്റെ…
Read More » -
അമ്മയാരാ മകള്‍? ‘ജൂനിയര്‍ കുന്ദവൈ’ ആരെന്നറിഞ്ഞ് അന്തംവിട്ട് പ്രേക്ഷകര്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2. വമ്പന്‍ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു. ‘നിലാ’ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷന്‍ കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടന്‍ കവിതാ ഭാരതിയുടെയും ടെലിവിഷന്‍ പരമ്പരകളില്‍ സ്ഥിരം സാന്നിധ്യവുമായ നടി കന്യയുടേയും മകളാണ് നിലാ. ”കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്” എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പി.എസ് 2-ല്‍നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട്…
Read More » -
ബനിതസന്തു നായികയായ ‘മദർ തെരേസ ആൻഡ് മി’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു
കമാൽ മുസലെ രചനയും സംവിധാനവും നിർവ്വഹിച്ച ‘മദർ തെരേസ ആൻഡ് മി’ എന്ന ചിത്രം നാളെ (മെയ് 5) ലോകമെമ്പാടും റിലീസ് ചെയ്യുന്നു. പ്രധാന അഭിനേതാക്കൾ ബനിതസന്തു, ജാക്കിലിൻ ഫ്രിട്സി കൊർന്നാസ്, ദീപ്തി നവൽ എന്നിവരാണ്. സറിയ ഫൗണ്ടേഷൻ& മി രിയഡ് പിച്ചേഴ്സ് ആണ് ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ അവതരണം. ‘മദർ തെരേസ ആൻഡ് മി’എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണ്: ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആധുനിക യുവതി കവിതയെ സംബന്ധിച്ചിടത്തോളം പ്രണയം ഒരു മിഥ്യയാണ്. തൃപ്തികരമല്ലാത്ത പ്രണയബന്ധങ്ങൾക്കിടയിൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവളെ വിവാഹം കഴിപ്പിക്കാനുള്ള മാതാപിതാക്കളുടെ പദ്ധതികളും അപ്രതീക്ഷിത ഗർഭധാരണവും, കവിതയെ ആന്തരിക സംഘർഷങ്ങളാൽ കീറിമുറിച്ചു. അവൾ സ്വന്തംകുഞ്ഞിനെ ഗർഭഛിദ്രം ചെയ്യണോ വേണ്ടയോ…? സമൂലമായ മെഡിക്കൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലത്ത് തന്നെ പരിപാലിച്ച ആയ, ദീപാലിയുടെ കരങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിനായി കവിത തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. ഒരു ചേരിയിൽ ജോലി ചെയ്യുമ്പോൾ 1948-ൽ…
Read More »