Movie
-
പാപ്പച്ചൻ എന്തിന് ഒളിവിൽപോയി? പാച്ചന്റെ ജീവിതത്തെ ആകെ ഉലക്കുന്ന ആ സംഭവം എന്ത് ?
‘പാപ്പച്ചൻ’ എന്നയാളെ കാൺമാനില്ല. കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. ‘പാപ്പച്ചൻ’ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട ആളാണ്. ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്നവൻ. അങ്ങനെയുള്ള ഒരാളിന്റെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‍നവുമായി അത് മാറി. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്. ഏതൊരു സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും. മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും, ചൂടിന്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും, തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര…
Read More » -
അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച ചിത്രം ‘ത്രിശങ്കു’, വീഡിയോ ഗാനം പുറത്ത്
അർജുൻ അശോകൻ നായകനായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്‍മൽ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ് കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. എപി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. സജി സി ജോസഫ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച പ്രൊജക്റ്റാണ് ഇത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു, ടി ജെ രവി,…
Read More » -
ലാലേട്ടൻ ഫാൻസ് ‘ഡബിൾ’ ഹാപ്പിയിൽ; ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ഡബിൾ റോളിൽ!
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ഇദ്ദേഹം പറയുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛൻ- മകൻ റോളിലാണോ മോഹൻലാൽ എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. As per reliable sources @Mohanlal is playing…
Read More » -
പ്രഭാസിന്റെ ‘ആദിപുരുഷ്’ ജൂണ്‍ 16 ന്, സവര്‍ക്കർ സിനിമ പണിപ്പുരയിൽ; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേയ്ക്ക്
പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള ഈ എപ്പിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവന്നിരിക്കുന്നു. ‘റാം സീതാ റാം’ എന്ന ഗാനമാണത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്ര ഗാഢമാമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തില്‍ തെളിഞ്ഞു കാണുന്നു സവര്‍ക്കർ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമ, ‘ദ ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചു. രാം ചരണും സുഹൃത്തായ യു.വി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയും സഹകരിച്ച് ആരംഭിച്ച പുതിയ…
Read More » -
മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അബ്രഹാം വിട പറഞ്ഞിട്ട് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ജോൺ അബ്രഹാം ചരമദിനമാണിന്ന്. 1987 മെയ് 31 ന് അമ്പതാം വയസ്സിലാണ് വിഷയ സമീപനത്തിലും പ്രതിപാദനത്തിലും നവഭാവുകത്വം മുഖമുദ്രയാക്കിയ മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അന്തരിക്കുന്നത്. ജനകീയ ചലച്ചിത്ര നിർമ്മാണം അദ്ദേഹത്തിന്റെ മറ്റൊരു മുദ്രയായിരുന്നു. നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ: വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1972), അഗ്രഹാരത്തിൽ കഴുതൈ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1980), അമ്മ അറിയാൻ (1986). ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന തമിഴ് ചിത്രമാണ്. ബാൽതാസാർ എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വെങ്കട്ട് സ്വാമിനാഥൻ രചിച്ചു. മുഖ്യവേഷം ചെയ്‌തത് എംബി ശ്രീനിവാസനാണ്. ഒരു കഴുതക്കുട്ടിയെ ദത്തെടുത്ത് സമൂഹത്തിന്റെ അവഹേളനത്തിന് പാത്രമാവുന്ന പ്രഫസർ, കഴുതയെ പരിപാലിക്കാൻ ഗ്രാമത്തിലെ ഉമ എന്നൊരു പെൺകുട്ടിയെ ഏൽപ്പിക്കുന്നു. ഒരുത്തനുമായി ബന്ധത്തിലായിരുന്ന ഉമ ഗർഭിണിയായി ചാപിള്ളയെ പ്രസവിച്ചപ്പോൾ ഉമയുടെ അമ്മ കുഞ്ഞിന്റെ മൃതശരീരം മലമുകളിലെ ക്ഷേത്രനടയിൽ കൊണ്ടിട്ട് അങ്ങനെ ചെയ്‌തത് കഴുതയാണെന്ന് കള്ളം പറഞ്ഞു. കുപിതരായ നാട്ടുകാർ കഴുതയെ…
Read More » -
രാമനായി പ്രഭാസ് എത്തുന്ന ചിത്രം ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തു
പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും വേഷമിടുന്നു. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തുവരുന്നത്. 170 കോടിയാണ് പ്രി റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇത്. റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്. ജൂൺ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ,…
Read More » -
തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ നൽകിയ പരാതി; കോടതി ടാസ്കില്‍ അഖിലിനുള്ള ശിക്ഷ വിധിച്ച് ബിഗ് ബോസ് കോടതിയില്‍ നാദിറ
ബിഗ് ബോസ് ഷോയിലെ ഏറ്റവും കൌതുകകരമായ ടാസ്കുകളിൽ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരപ്പെടുന്ന ടാസ്കിൽ മത്സരാർഥികൾക്ക് പ്രസക്തമായ വിഷയങ്ങളിൽ പരസ്പരം പരാതി നൽകി ഒരു ജഡ്‍ജിക്ക് മുൻപാകെ വാദിക്കാൻ കഴിയുന്ന ടാസ്ക് ആണിത്. മുൻ സീസണുകളിൽ വളരെ വീറോടും വാശിയോടും മത്സരാർഥികൾ കളിച്ച ടാസ്കുമാണ് ഇത്. ഈ സീസണിലെ കോടതി ടാസ്കിൽ ആദ്യം പരിഗണിക്കപ്പെട്ടത് അഖിൽ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് നൽകിയ പരാതിയാണ്. ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാൻ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖിൽ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയിൽ വാദിച്ചത്. ഈ കേസിലേക്കുവേണ്ടി മത്സരാർഥികൾ തന്നെ തെരഞ്ഞെടുത്ത ജഡ്ജി നാദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ഗുമസ്ത സെറീനയും. ശോഭയുടെയും അഭിഭാഷകൻ റിയാസിൻറെയും വാദങ്ങൾ പൊളിക്കാൻ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയിൽ…
Read More » -
“സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുന്‍; ബിഗ് ബോസില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. പത്താം വാരമായ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുൻ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും. കോടതി ടാസ്കിലെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കു ശേഷവും ഹൗസിൽ ഒരു തർക്കം ഉണ്ടായി. തനിക്ക് മോശമുണ്ടാകുന്ന തരത്തിൽ അഖിൽ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയൻ മിഥുൻ വന്നതോടെയായിരുന്നു ഇത്. അനിയൻ മിഥുന് സഹമത്സരാർഥികളായ സ്ത്രീകൾ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖിൽ മുൻപ് പലപ്പോഴായി പ്രശ്നവൽക്കരിച്ചത്. എന്നാൽ ഇത് മിഥുനോടല്ല അഖിൽ ഇത് പറഞ്ഞത്. മറിച്ച് സെറീനയോടാണ്. നേരത്തെ പുറത്തായ സ്ത്രീ മത്സരാർഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിൻറെ നിരീക്ഷണം. എന്നാൽ ഇത് തൻറെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുൻ…
Read More » -
‘കല്യാണപ്പരിശ്’ എന്ന തമിഴ് സിനിമ ‘സമ്മാന’മായി മലയാളത്തിലെത്തിയിട്ട് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശികുമാറിന്റെ ‘സമ്മാന’ത്തിന് 45 വർഷം പഴക്കമായി. 1975 മെയ് 30 നായിരുന്നു കല്യാണപ്പരിശ് എന്ന തമിഴ് ചിത്രത്തിന്റെ റീമേയ്ക്കായ ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. തമിഴിൽ വെന്നിക്കൊടി പാറിച്ച ത്രികോണപ്രേമ കഥയുടെ മലയാള രചന തോപ്പിൽ ഭാസി. പ്രണയത്തിൽ വില്ലനായി വന്നത് സ്വന്തം ചേച്ചിയാണെന്ന ദുര്യോഗമാണ് വാസന്തിക്കുണ്ടായത് (ജയഭാരതി). സ്നേഹിച്ച പുരുഷനെത്തന്നെയാണ് (നസീർ) ചേച്ചിയും (സുജാത) ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കിയ അനിയത്തി സ്വയം പിന്മാറി. വളർത്തി വലുതാക്കിയ ചേച്ചിയോടുള്ള കടപ്പാട്. ചേച്ചിയും കാമുകനും ഒന്നായി. വിധിവശാൽ ഒരു കുഞ്ഞിനെ സമ്മാനിച്ച് ചേച്ചി മരിച്ചു. അപ്പോൾ അനിയത്തിയും പഴയ കാമുകനും ഒന്നാകുമോ? ഇല്ല. കാമുകൻ അവളെ കണ്ടെത്തിയപ്പോഴേയ്ക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹസമ്മാനമായി കുഞ്ഞിനെ നൽകാം. പിന്നീട് സന്ദേശം, ബോയിങ്ങ് ബോയിങ്ങ്, തൂവൽസ്പർശം മുതലായ ചിത്രങ്ങൾ നിർമ്മിച്ച എവർഷൈൻ പ്രൊഡക്ഷൻസിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ‘സമ്മാനം’. വയലാർ-ദക്ഷിണാമൂർത്തി ഗാനങ്ങളിൽ ‘എന്റെ കൈയിൽ പൂത്തിരി’ ഹിറ്റായി. ‘നിശബ്‌ദത…
Read More » -
ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച 2018 ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണി ലിവിൽ ജൂണ്‍ ഏഴ് മുതൽ
ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ‘2018’. 24 ദിനങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത് എന്നാണ് റിപ്പോർട്ടും. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ജൂൺ ഏഴ് മുതലാണ് ‘2018’ സിനിമ സോണി ലിവിൽ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ ഈ വെള്ളിയാഴ്‍ച റിലീസ് ചെയ്യപ്പെട്ടിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ,…
Read More »