Movie

  • രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ ആരംഭിച്ചു

    സുരാജ് വെഞ്ഞാറമൂടിന് അംഗീകാരങ്ങൾ നേടിക്കൊടുത്ത ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ന്നാ താൻ കേസുകോട്’ എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (മെയ് 29) പയ്യന്നൂരിൽ ആരംഭിച്ചു. ഗവ.കോളജിൽ നടന്ന വ്യത്യസ്ഥമായ ചടങ്ങിലാണ് ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ സുരേശനെയും സുമലതയേയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും ചിത്രയും ഹാരമണിഞ്ഞ് കടന്നു വരുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ്. ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ന്നാ താൻ കേസ് കൊട് എന്ന…

    Read More »
  • അരവിന്ദന്റെ ‘ഒരിടത്ത്’ പ്രദർശനം തുടങ്ങിയിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    മലയാള സിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന അരവിന്ദന്റെ ‘ഒരിടത്ത്’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 36 വർഷം  തികയുന്നു. 1987 മെയ് 28 നായിരുന്നു സംസ്ഥാന, ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ റിലീസ്. ഇടത്തരക്കാരും പാവങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തിൽ വികസനം കടന്നുവരുമ്പോൾ അവിടെയുണ്ടായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. അരവിന്ദന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യൂമറിനാണ് ‘ഒരിടത്ത്’ ഊന്നൽ നൽകുന്നത്. കുഗ്രാമത്തിൽ ആദ്യമായി വൈദ്യുതി വന്നപ്പോഴുണ്ടായ പുകിലാണ് ചിത്രത്തിന്റെ കാതൽ. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, ഇന്നസന്റ്, വിനീത്, സൂര്യ, സിത്താര തുടങ്ങിയവരായിരുന്നു മുഖ്യ അഭിനേതാക്കൾ. അമ്പതുകളിലെ ഒരു കേരളീയ കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ഇലക്ട്രിസിറ്റി വരുന്നു. വികസനം വരുമ്പോൾ അതിനെ എതിർക്കുന്നവരും അതിന്റെ ഗുണഭോക്താകളാകുന്നത് ചിത്രം കാണിക്കുന്നുണ്ട്. നേരെമറിച്ച് ‘ജീവിതം തീർന്ന’വരുമുണ്ട്. ടെക്‌നോളജിയുടെ മറച്ചു പിടിക്കാനാവാത്ത, എതിർക്കാനാവാത്ത കടന്നുവരവാണ് വിഷയം. അന്ന് വൈദ്യുതി. ഇന്ന് നിർമ്മിതബുദ്ധി. പുരോഗതി വരുമ്പോൾ നാട്ടുലാളിത്യങ്ങൾ…

    Read More »
  • ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം; സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ, കൂട്ടായ പരിശ്രമമാണ് സിനിമ, ടീം വർക്കില്ലാതെ ഒരു സിനിമയും ഒരു സീനും സാധിക്കില്ല: മംമ്ത

    ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്ന് മംമ്ത പറയുന്നു. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങൾ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉറക്കമില്ലായ്മ,…

    Read More »
  • ‘ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും; ആദ്യ കാമുകൻ മരിച്ചപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു’: വിന്‍സി അലോഷ്യസ്

    കൊച്ചി: മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന വിന്‍സിയുടെ ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്‍റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്കെത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിമുഖത്തില്‍ പറയുന്നു. തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി അതിന്‍റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ‘ഒരു റിലേഷൻഷിപ്പിലാണെങ്കിൽ…

    Read More »
  • “സിനിമയേക്കാൾ മകൾക്കാണ് എന്നെ ആവശ്യം, സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കും”; ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രഖ്യാപനവുമായി അനുഷ്ക

    ആരാധകരുടെ പ്രിയ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. 2017 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്. പ്രിയതാരങ്ങൾ ഒന്ന് ചേർന്നത് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. വാമിക എന്ന മകളും ഇപ്പോൾ താരങ്ങളുടെ ജീവിതത്തിൽ ഉണ്ട്. താര കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുൻ​ഗണനകൾ മാറിയെന്നും പറയുകയാണ് അനുഷ്ക. സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. ‘മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. അതനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. അഭിനയം ആസ്വദിക്കുന്ന ആളാണ് ഞാൻ. പക്ഷേ മുമ്പ് ചെയ്തത് പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാനില്ല.…

    Read More »
  • എന്ത് ലോകസുന്ദരിയുടെ മുഖത്തെല്ലാം ചുളുവുകൾ? ഹൃദയം തകർന്ന് ആരാധകർ! ഐശ്വര്യ റായിയുടെ ക്ലോസപ് ഫോട്ടോ വൈറൽ

    ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം നേടി കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ മുൻനിര നായികയായി ഉയർന്ന് നിൽക്കുകയാണ് താരം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ് ഐശ്വര്യ ഇപ്പോൾ. ഈ അവസരത്തിൽ നടിയുടെ ഒരു ക്ലോസപ് ഫോട്ടോയാണ് വൈറൽ ആകുന്നത്. പ്രായാധിക്യത്തിന്റെ മാറ്റങ്ങൾ മുഴുവനും ഐശ്വര്യയുടെ മുഖത്ത് കാണാനാകും. മുഖത്തെല്ലാം ചുളുവുകൾ വന്ന് കഴിഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. “എല്ലാവരും വാർദ്ധക്യം എന്ന പ്രക്രിയയിലൂടെ കടന്നുപോകും. അവരുടെ പ്രായത്തിലും അവൾ സുന്ദരിയാണ്, ഇത് ചെറുപ്പമോ പ്രായമോ എന്നതല്ല, എല്ലാവരും പ്രായമാകണം, ആത്മാവാണ് സുന്ദരമാകേണ്ടത്, ഐശ്വര്യ റായ് ഒരു പാവയല്ല, അവരും നമ്മളെപ്പോലെ ഒരു മനുഷ്യനാണ്..അവർക്കും പ്രായമാകും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മണിരത്നം സംവിധാനം ചെയ്‍ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ 1997ൽ ഐശ്വര്യ റായ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളകളിലും…

    Read More »
  • നോവലിസ്റ്റും തിരക്കഥാകൃത്തുമായി സാഹിത്യത്തിലും സിനിമയിലും ഒരേ പോലെ തിളങ്ങിയ മുട്ടത്ത് വർക്കി ഓർമയായിട്ട് ഇന്ന് 34 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഇന്ന് മുട്ടത്ത് വർക്കി ചരമദിനം. 20ൽപ്പരം ചിത്രങ്ങളുടെ കഥാകൃത്തായിരുന്ന, ഒരു കാലഘട്ടത്തിന്റെ തന്നെ യുവ ഹൃദയസ്പന്ദനമായിരുന്ന എഴുത്തുകാരൻ മുട്ടത്ത് വർക്കി അന്തരിക്കുന്നത് 1989 മെയ് 28 നാണ്. അദ്ദേഹത്തിന്റെ ചില പ്രധാന സിനിമകളിലൂടെ. 1. പാടാത്ത പൈങ്കിളി (1957). നസീർ-മിസ് കുമാരി ചിത്രം. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. സാമ്പത്തികാന്തരങ്ങൾ സ്നേഹബന്ധങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന സാമൂഹ്യാവസ്ഥയാണ് പ്രമേയം. 2. ജയിൽപ്പുള്ളി (1957). കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ എന്നിവർ പാടിയ സംഗീതമീ ജീവിതം ഈ ചിത്രത്തിലേതാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ ഗാനരചനയും ബ്രദർ ലക്ഷ്മൺ സംഗീതവും നിർവ്വഹിച്ചു. പണം മനുഷ്യനെ ചതിയനും സ്വാർത്ഥനുമാക്കുമെങ്കിലും ത്യാഗം, ഉപാധികളില്ലാത്ത സ്നേഹം അന്തിമമായി വിജയിക്കുമെന്ന് ചിത്രം പറഞ്ഞു. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. 3. ജ്ഞാനസുന്ദരി (1961). രാജഭരണത്തിലെ അധികാരമോഹവും നഷ്ടപ്പെടലും വീണ്ടെടുക്കലുമൊക്കെയാണ് പ്രതിപാദ്യവിഷയങ്ങൾ. രാജാവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്തെഴുതുക, വധിക്കുക എന്ന വ്യാജകൽപ്പന…

    Read More »
  • മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018ന് തെലുങ്ക് റിലീസിലും മികച്ച പ്രതികരണം; ആദ്യ ദിനം നേടിയ കളക്ഷന്‍

    ഒടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വർഷങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടാൻ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാർ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂർവ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിൻറെ ഹൈദരാബാദിൽ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലും പങ്കെടുക്കാൻ ടൊവിനോ തോമസ്, അപർണ ബാലമുരളി, ജൂഡ് ആന്തണി…

    Read More »
  • ജിഗു..ജിഗു റെയില്‍… കുട്ടികള്‍ക്കൊപ്പം ആടി പാടി എ.ആര്‍. റഹ്മാൻ; മാമന്നനിലെ രണ്ടാം ഗാനം എത്തി

    ചെന്നൈ: മാമന്നൻ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിൾ ജിഗു ജിഗു റെയിൽ റിലീസ് ചെയ്തു. മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന മാമന്നന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികൾക്കൊപ്പം ജിഗു ജിഗു റെയിൽ എന്ന ഗാനം പാടുന്ന എആർ റഹ്മാനെയാണ് ഇന്ന് പുറത്തുവിട്ട ഗാനത്തിൽ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകൻ മാരി സെൽവരാജ് എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിൻറെ വരികൾ എഴുതിയത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായും ഇറങ്ങും മുൻപ് അഭിനേതാവെന്ന നിലയിൽ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നൻ’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും…

    Read More »
  • ‘ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം… ‘ ഇന്ന് ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനമാണിന്ന്. ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ കവിയും ഗാനരചയിതാവുമായ ഒറ്റപ്ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് 1931 മെയ് 27 ന് കൊല്ലം ചവറയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളുടെ ഒരു ഹ്രസ്വ കണക്കെടുപ്പ്. 1. 250 ൽപ്പരം ചിത്രങ്ങളിലായി 940 ലധികം ഗാനങ്ങൾ. 2. കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ച സംഗീതസംവിധായകൻ ദേവരാജൻ. രണ്ടാമത് എംബി ശ്രീനിവാസൻ. ജോൺസണും രവീന്ദ്രനും യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 3. കൂടുതൽ പാടിയ ഗായകൻ യേശുദാസ് (230 ഗാനങ്ങൾ). രണ്ടാമത് ചിത്ര. 4. ആദ്യഗാനം പുറത്തിറങ്ങിയ വർഷം 1955. ചിത്രം കാലം മാറുന്നു. സംഗീതം ദേവരാജൻ. ‘ആ മലർപൊയ്കയിൽ’ പ്രശസ്ത ഗാനം. 5. അവസാനഗാനം പുറത്തിറങ്ങിയ വർഷം 2022. ഗാനരചയിതാവ് അന്തരിച്ച് 6 വർഷങ്ങൾക്ക് ശേഷം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘കാതോട് കാതോര’ത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം ഉപയോഗിച്ചു. നിർമ്മാണത്തിലിരിക്കുന്ന പെസഹാ എന്ന…

    Read More »
Back to top button
error: