Movie
-
‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ലക്ഷങ്ങള്‍ കോഴ; അഴിമതി ആരോപണവുമായി വിശാല്‍
ചെന്നൈ: പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന് നടന്‍ വിശാല്‍. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പണം നല്‍കിയെന്ന് താരം ആരോപിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം. സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്ന് നടന്‍ പറഞ്ഞു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ?ഗ് ചെയ്തുകൊണ്ടാണ് വിശാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാല്‍ പങ്കുവെച്ചു. ‘വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫീസില്‍ സംഭവിച്ചു. എന്റെ ചിത്രം മാര്‍ക്ക് ആന്റണിയുടെ…
Read More » -
‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍; രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങൾ പങ്കുവച്ചു
ചെന്നൈ: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന ആരോപണവുമായി നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാൽ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ പറഞ്ഞു. #Corruption being shown on silver screen is fine. But not in real life. Cant digest. Especially…
Read More » -
പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് വെള്ളി മുതൽ
മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണം നാളെ മുതൽ പ്രേക്ഷകനെ തിയേറ്ററിൽ ത്രസിപ്പിക്കുമെന്നുറപ്പാണ്. ഭീഷ്മപർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു തുടങ്ങിയ ചിത്രങ്ങളിൽ നടനവിസ്മയം സൃഷ്‌ടിച്ച മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിലെ ASI ജോർജിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ…
Read More » -
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ ഒക്ടോബർ 6ന് തീയേറ്ററുകളിൽ
മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം “കോപം “ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു. കൂടാതെ ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം – ഗോപികണ്ണാ…
Read More » -
ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ തെന്നിന്ത്യന്‍ താരം; ഷാരൂഖിനെയും പ്രഭാസിനെയും മറികടന്ന് ആ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?
വാണിജ്യപരതയുടേതായ നോട്ടത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാൽ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങൾ ഇന്ന് തെന്നിന്ത്യൻ സിനിമകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് സിനിമകൾ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലെത്താറുണ്ട് തെന്നിന്ത്യൻ താരങ്ങൾ. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാൻ. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ 10…
Read More » -
നയൻസ് കട്ടകലിപ്പിൽ! അറ്റ്‍ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് മാനനഷ്‍ടമുണ്ടാക്കി, മാധ്യമങ്ങള്‍ക്കെതിരെ കേസ് നല്‍കാൻ നയൻതാര
തെന്നിന്ത്യയുടെ പ്രിയ നായിക ബോളിവുഡിലെ തുടക്കം മികച്ചതാക്കിയിരുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ ആദ്യമായി നായികയായപ്പോൾ വിസ്‍മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടേയും പേരിലായത്. എന്നാൽ അറ്റ്‍ലിയുമായി നയൻതാര തർക്കത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇതിൽ നടി നയൻതാര മാനനഷ്‍ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ടോളിവുഡ‍് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. ജവാനിൽ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങൾ കുറവാണെന്ന് പരാതി ഉയരുകയും നടി അതിൽ പരിഭവിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകിയാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാർത്തകളുണ്ടായി. ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനിൽ നയൻതാര ചെയ്‍ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അമ്മയായ നർമദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി.…
Read More » -
പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗില്‍ ?
മുംബൈ: ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പർ നായികയായി വളരുകയാണ്. സൂപ്പർതാര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വൻ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാൽ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്. ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സൽമാൻ ഖാൻ നയകനായ ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സൽമാനും ഡേറ്റിംഗിലാണ് എന്ന രീതിയിൽ വലിയതോതിൽ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളിൽ എത്തിയതാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി…
Read More » -
ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ ? ആകാംഷയോടെ പ്രേക്ഷകർ
ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോർട്ടിനാണ്. ആഗോളതലത്തിൽ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോർട്ടിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാൽ സിനിമയിലെ നായകന് മറ്റൊരു റെക്കോർഡ് സ്വന്തമാകും. ആഗോളതലത്തിൽ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബിൽ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ 1000 കോടി ചിത്രങ്ങൾ രണ്ടെണ്ണം എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബിൽ കടന്നിരുന്നു. ഇന്ത്യയിൽ നിന്ന് 1000 കോടി ചിത്രങ്ങളിൽ ദംഗൽ, ബാഹുലി 2, ആർആർആർ എന്നിവയും ഉൾപ്പെടും. ആമിർ ഖാന്റെ ദംഗൽ 2000 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ദംഗൽ ആഗോളതലത്തിൽ ആകെ 2,024 കോടി നേടിയപ്പോൾ എസ് എസ് രാജമൗലിയുടെയുടെ…
Read More » -
ഇംഗ്ലീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്റ്റി”ന്റെ ട്രെയ്‌ലർ പുറത്ത്
എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് ഈ ഹൊറർ സിനിമ പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം പല യഥാർത്ഥ സംഭവങ്ങളുടെയും…
Read More » -
ചെറിയ ബജറ്റിൽ വമ്പൻ ജയം; അമ്പരപ്പിക്കുന്ന ലാഭക്കണക്കുകളുമായി ആർഡിഎക്സ്
മലയാളത്തിൽ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആർഡിഎക്സ്. താരതമ്യേന ചെറു ബജറ്റിൽ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനിസിൽ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോർട്ട് ഇന്നലെ നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകൾ പ്രകാരം ആർഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേൾഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആർഡിഎക്സ് നേടിയത് 28 ദിവസങ്ങളിൽ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആർഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതൽ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുമ്പോൾ കളക്ഷനിൽ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകൾ…
Read More »