Movie
-
‘ആറാട്ടണ്ണ’നെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയം, സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണെന്നും അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് ഫോർട്ട്
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപിച്ച് ‘ആറാട്ടണ്ണൻ’ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടന്നത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യമാണെന്ന് വിനയ് ഫോർട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നടൻ. “ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ തന്നെ പറയണം. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക്…
Read More » -
രഥചക്ര ക്രിയേഷൻസ് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ: എൻട്രി ക്ഷണിച്ചു
തിരുവനന്തപുരം: രഥചക്ര ക്രിയേഷൻസ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ചിൽഡ്രൻസ് ഫിലിം, മ്യൂസിക്കൽ വീഡിയോ, കവർ സോങ് ഫെസ്റ്റിവലിലേയ്ക്ക് എൻട്രി ക്ഷണിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ രഥചക്ര ക്രിയേഷൻസിന്റെ എക്‌സലൻസ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.പ്രോഗ്രാമിന്റെ പെൻഡ്രൈവ് /സിഡി /ഡിവിഡി (യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളവർ ലിങ്ക് അയച്ചാൽ മതിയാകും )യും വിശദ വിവരങ്ങളും സഹിതം അപേക്ഷിക്കുക. എൻട്രി ഫീസ് 1000 രൂപയാണ്.എൻട്രി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447128677,8848641581.
Read More » -
സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം;താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ധ്യാൻ ശ്രീനിവാസൻ നായകനായ സ്വര്‍ഗത്തിലെ കട്ടുറുമ്ബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം.ഷൂട്ടിംഗിനിടെ താരങ്ങള്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നടൻ ചെമ്ബില്‍ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.വാഹനത്തിന് വേഗത കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.ആര്‍ക്കും സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്. ജസ്പാല്‍ ഷണ്‍മുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്ബ്. എ.ടി,എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെൻസില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാല്‍. മൈന ക്രിയേഷൻസ് ആണ് നിര്‍മ്മാണം. ഗായത്രി അശോക് ആണി ചിത്രത്തിലെ നായിക
Read More » -
ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചഐ.വി ശശിയുടെ ‘അനുഭവം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശിയുടെ ‘അനുഭവ’ത്തിന് 47 വർഷപ്പഴക്കം. ഭർത്താവിന്റെ ചിത്രത്തിനരികെയിരുന്ന് മദ്യപിക്കുന്ന ഷീലയെ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ആംഗ്ലോ ഇന്ത്യൻസ് ജീവിത പശ്ചാത്തലത്തിലാണ് കഥ. പോലീസുകാരനായിരുന്ന ഭർത്താവ് (ഉമ്മർ) പരിചയിപ്പിച്ച മദ്യപാന ശീലം പിന്നീട് ഭർത്താവിനെ മറക്കാനുള്ള വിധവയുടെ മാർഗമായിത്തീരുന്നു. ഷീലയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിലാണ് ‘വാകപ്പൂമരം ചൂടും’ എന്ന എവർഗ്രീൻ ഹിറ്റ് ഗാനമുള്ളത്. ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചു. രചന ആലപ്പി ഷെറീഫ്. 1976 ജൂൺ 10 റിലീസ്. വീട്ടുസാധനങ്ങൾ വിറ്റ് വരെ കുടിക്കുന്ന നിലയിലേയ്ക്ക് മാറുന്ന ഷീലയുടെ കഥാപാത്രം ശവപ്പെട്ടി വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. മരിക്കുമ്പോൾ കടബാധ്യതയില്ലാതിരിക്കാനും ഏക മകൾ ആ പേരിൽ അലയാതിരിക്കാനും. ബാർ നടത്തുന്ന സായിപ്പ് (സോമൻ) ഷീലയുടെ മകൾ മേരിയുടെ (ജയഭാരതി) പിന്നാലെയാണ്. അയൽക്കാരായി താമസത്തിനെത്തുന്ന ജോണി (വിൻസെന്റ്) ‘വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കൻ തെന്നലി’ന്റെ പാട്ടുമായി മേരിയുടെ ഹൃദയത്തിൽ…
Read More » -
‘പാപ്പച്ചൻ ഒളിവിലാണ്’ സിനിമയിൽ എം.ജി ശ്രീകുമാറും സുജാതയും പാടിയ ആദ്യ വീഡിയോ ഗാനമെത്തി
സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു റിലീസ് ചെയ്തു. ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ ‘മുത്തുക്കുട മാനം പന്തലൊരുക്കീല്ലേ…? മോഹപ്പെരുന്നാളായി ആരും കാണാന്നിൻ്റെ നെഞ്ചിൽ …’ എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും ഒരിടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ. സൈജുക്കുറുപ്പും ദർശനയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജുക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്. ‘പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്.’ ദരശനമുടെ മറുപടി: ‘ഹാ… ഓർക്കാനൊക്കെ രസമുണ്ട്.’ ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്. ഇവിടെ അത് ഒരു ഓർമ്മയിലേക്കു കടക്കുകയാണ്. ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലുns സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ബാല്യകാല സ്മരണകളുടെ…
Read More » -
അക്ഷയ് കുമാര്‍ ഇനി ശിവന്‍; ‘ഒഎംജി 2’ തിയറ്ററില്‍ തന്നെ, റിലീസ് തീയതി പ്രഖ്യാപിച്ചു
അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ‘ഒഎംജി 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനാണ്…
Read More » -
മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം എത്തിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവുമെന്ന് റിലീസ് സമയത്ത് അണിയറക്കാര്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ സമീപകാല കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിച്ച മലയാള സിനിമയുമാണ് ഇത്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു…
Read More » -
വിജയശാന്തി കേന്ദ്ര കഥാപാത്രമായ, ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണ്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 25 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണിന്’ 25 വയസ്സായി. എസ് എൽ പുരം സദാനന്ദന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. കുറച്ച് ഭാഗം കുവൈറ്റിൽ ചിത്രീകരിച്ച ഈ സിനിമ ഗൾഫ് യുദ്ധ പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയ ഒരു നഴ്‌സിന്റെ കഥയാണ് പറഞ്ഞത്. കറവപ്പശുവായി, സ്വയം ജീവിക്കാതെ മറ്റുള്ളവരെ ജീവിപ്പിച്ച്, ഒടുവിൽ നന്ദിക്ക് പകരം നിന്ദ കിട്ടുന്ന പ്രവാസികളുടെ പ്രതീകമാണ് സീത എന്ന ആ നഴ്‌സ്. ആക്ഷൻ ഹീറോ വിജയശാന്തിയാണ് ആ ക്യാരക്റ്റർ റോളിന് ജീവൻ നൽകിയത്. കുവൈറ്റിലെ മുബാറക് അൽ-കബീർ ആശുപത്രിയായിരുന്നു കുവൈറ്റിലെ പ്രധാന ലൊക്കേഷൻ. ചിത്രം നിർമ്മിച്ച ഭാവചിത്ര ജയകുമാറാണ് തിരക്കഥ രചിച്ചത്. സംഭാഷണം ടി.എ റസാഖും ശശിധരൻ ആറാട്ടുവഴിയും ചേർന്ന് എഴുതി. ഒ.എൻ.വി- ഇളയരാജ ടീമിന്റെ ഗാനങ്ങൾ. 1998 ജൂൺ 9ന് റിലീസ്. ഗൾഫുകാരിയുടെ കുടുംബം സുഖമായി ജീവിക്കുന്നത് അയച്ചുകിട്ടുന്ന പണത്തിന്മേലാണ്. തിരിച്ചു കൊടുക്കേണ്ടാത്ത, കണക്കില്ലാത്ത പണമാണല്ലോ അത്. അവിവാഹിതയായ…
Read More » -
തെന്നിന്ത്യയുടെ ‘തക്കുടുമുത്ത്’ തമന്നയ്ക്ക് സ്റ്റൈൽ മന്നന്റെ സമ്മാനം! ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരനിമിഷമെന്ന് തമന്ന
രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ജയിലർ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് ‘ജയിലറി’ൽ നായികയായി എത്തുന്നത്. ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്‍പിരിച്വൽ ജേർണി സംബന്ധിച്ച പുസ്‍തകം തനിക്ക് നടൻ രജനികാന്ത് സമ്മാനമായി നൽകിയെന്നും തമന്ന വെളിപ്പെടുത്തി. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പ്രവർത്തിക്കുക എന്നത് തനിക്ക് സ്വപ്‍നം യാഥാർഥ്യമാകുന്നതുപോലെ ആണെന്ന് ‘ജയിലറി’ലെ നായിക തമന്ന വ്യക്തമാക്കുന്നു. ബുക്കിൽ ഓട്ടോഗ്രാഫുമായാണ് സമ്മാനം നൽകിയത്. മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രമ്യാ കൃഷ്‍ണനും നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ചിത്രത്തിൻറെ തിരക്കഥയും നെൽസൺ…
Read More » -
അഞ്ചു കുട്ടികളുടെ ജീവിത കഥ പറയുന്ന അശ്വിൻ പി.എസിന്റെ ‘അഞ്ചു വിത്തുകൾ’ (5 സീഡ്സ് ) പ്രദർശനത്തിനെത്തുന്നു
വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ (5 സീഡ്സ് ). അശ്വിൻ പി.എസ് ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം. ഓരോ കുട്ടിയും അനുഭവിക്കുന്ന മനസ്സിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്. മാതാപിതാക്കളുടെ വേർപിരിയലിന്റെ സങ്കടവും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷവും അനുഭവിക്കുന്ന കുട്ടിയുടേയും കഥയാണ് ഒരു ചിത്രത്തിലെ പ്രമേയം. ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസ്സിന് സമാധാനം നൽകുമെന്നതാണ് മറ്റൊരു കഥയിൽ പറയുന്നത്. മുത്തച്ഛൻ്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർത്ഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും. എങ്ങനെ മോചിതനാകുന്നു എന്നതുമാണ് ഒരു ചിത്രം പറയുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഒരു ദുരന്തവും തുടർന്ന് സമാധാനത്തിലേക്കുള്ള അവൻ്റെ യാത്രയുമാണ്…
Read More »