Movie

  • കാത്തിരിക്കുക: മോഹൻ ലാലിന്റെ ‘എമ്പുരാൻ,’ പൃഥ്വിരാജ് നിറഞ്ഞാടുന്ന ‘കാളിയന്‍’ ജയസൂര്യയുടെ ‘കത്തനാർ,’ നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം  ഭാഗം

        മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാ’ന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കും. മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിത്. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാ’ന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്‍.’ മുരളീഗോപിയുടേതാണ് തിരക്കഥ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ദില്ലി, സിംല എന്നിവിടങ്ങളോടൊപ്പം ലഡാക്കും ‘എമ്പുരാ’ന്റെ ഒരു പ്രധാന ലൊക്കേഷന്‍ ആണ്. ◾പൃഥ്വിരാജ് ചരിത്ര പുരുഷനാകുന്ന സിനിമയാണ് ‘കാളിയന്‍.’ വേണാടിന്റെ ചരിത്ര നായകൻ കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് താരം ചിത്രത്തില്‍ എത്തുക. സംവിധാനം നവാഗതനായ എസ് മഹേഷ് ആണ്. തിരക്കഥ ബി.ടി അനില്‍ കുമാര്‍. ചിത്രത്തിന്റെ…

    Read More »
  • പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച ആ കോംബോ വീണ്ടും! ഫഹദും വടിവേലുവും ഇക്കുറി എത്തുക ചിരിപ്പിക്കുവാൻ

    മലയാളത്തിനൊപ്പം ഇതരഭാഷകളിലും തിരക്കുള്ള താരമാണ് ഇപ്പോൾ ഫഹദ് ഫാസിൽ. തമിഴിൽ വിക്രം, മാമന്നൻ, തെലുങ്കിൽ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിൻറെ താരമൂല്യം വലിയ രീതിയിലാണ് ഉയർത്തിയത്. മികച്ച അഭിനയശേഷിയും താരമൂല്യവുമുള്ള നടനെന്ന് ഇന്ത്യയൊട്ടാകെയുള്ള പ്രശസ്തിയും ഫഹദിന് ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. മാരി സെൽവരാജിൻറെ സംവിധാനത്തിൽ ഈ വർഷമെത്തിയ മാമന്നനിൽ ഇരുവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ജാതി രാഷ്ട്രീയം സംസാരിച്ച ഗൌരവമുള്ള പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം പക്ഷേ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും! ഒരു ഫൺ റോഡ് മൂവി ആയിരിക്കും ഇതെന്നും ഒരു…

    Read More »
  • നയൻസിന് ആരാധകരുടെ വിമർശനം; മറുപടി നൽകാതെ നയൻതാര

    രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന നടിയാണ് നയൻതാര. ജവാന്റെ വമ്പൻ ജയം നയൻതാരയ്‍ക്ക് ബോളിവുഡിലും ആരാധകരെ നേടിക്കൊടുത്തു. അടുത്തിടെ നയൻതാര ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുകയാണ്. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‍കിന്നിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നു മാത്രവുമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നയൻതാര മറുപടി പറഞ്ഞിട്ടില്ല. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. നയൻതാര നായികയായി ഇരൈവൻ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇരവൈനില്‍ നായകൻ ജയം രവിയാണ്.…

    Read More »
  • മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളും; ‘ബിഹൈൻഡ്ഡ്’ ഹൊറർ സസ്പെൻസ് ത്രില്ലർ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിൽ നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി…

    Read More »
  • ഒരച്ഛന്റെ കണ്ണീരും രണ്ടു മക്കളുടെ കഠിനാദ്ധ്വാനവും സഫലമായി, അപൂർവതകൾ സമന്വയിച്ച മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ വൻ വിജയത്തിലേയ്ക്ക്

       പഴയ കഥയാണ്. 34 വർഷം മുമ്പ്, 1989 ലാണ് ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മഹായാനം’  റിലീസ് ചെയ്തത്. സി.ടി രാജനാണ് ചിത്രത്തിന്റെ നിർമാതാവ്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസ് വിജയം നേടാൻ സാധിച്ചില്ല. നിർമാതാവിന് സാമ്പത്തികമായി വൻ നഷ്ട സംഭവിച്ചു. കടക്കെണിയിൽ പെട്ട് ചലച്ചിത്ര നിർമാണം തന്നെ അദ്ദേഹം ഉപേക്ഷിച്ചു. സിനിമ തിക്താനുഭവം സമ്മാനിച്ച സി.ടി രാജന്റെ മക്കളാണ് ഇന്ന് വിജയ കിരീടം ചൂടിനിൽക്കുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ ശില്പികളായ റോബിയും റോണിയും.   തീയേറ്ററുകളെ ഇളക്കി മറിച്ച് മുന്നോട്ടു കുതിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. റോബി വർ​ഗീസ് രാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ‘കണ്ണൂർ സ്ക്വാഡി’ന് തിരക്കഥയൊരുക്കിയത് റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജാണ്. ചിത്രം ഒരു അപൂർവതയ്ക്കും കാരണമായിരിക്കുകയാണ്.   മമ്മൂട്ടിയുടെ ‘മഹായാന’ത്തിന്റെ നിർമാതാവ് സി.ടി രാജന്റെ മക്കളാണ് റോബിയും റോണിയും എന്ന ഹൃദയാവർജ്ജകമായ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്…

    Read More »
  • ”ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ്; ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലം”

    കൊച്ചി: ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍. ”കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ എല്ലവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം”- മമ്മൂട്ടി കുറിച്ചു. കാസര്‍കോട് നടക്കുന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി എ.എസ്.ഐ ജോര്‍ജ്, ജയന്‍, ജോസ്, മുഹമ്മദ് ഷാഫി എന്നിവര്‍ നടത്തുന്ന ഇന്ത്യന്‍ യാത്രയാണ് ചിത്രത്തിന്റെ ആകെത്തുക. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.…

    Read More »
  • ‘ചിന്താവിഷ്ടയായ ശ്യാമള’ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്… ‘ചാവേറി’ലെ ദേവിയായി തിരിച്ചുവരവ്

    കൊച്ചി: മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ തീരാനഷ്ടമായിരുന്നു. ഇപ്പോഴിതാ നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് ‘ചാവേർ’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻറെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലർ. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകർച്ചയും ട്രെയിലറിൽ കാണാനാവും. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ…

    Read More »
  • അർജുൻ സർജയെ നായകനായെത്തുന്ന ബിഗ് ബജറ്റ് മലയാളം ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിരുന്നി​ന്റെ ടീസര്‍ പുറത്ത്

    അർജുൻ സർജയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻറെ ടീസർ പുറത്തെത്തി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാർത്തയായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്,…

    Read More »
  • ‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമാകുന്നു, ചിത്രം 160 തിയേറ്ററിൽ നിന്നും 250 ലേറെ തിയേറ്ററുകളിലേക്ക്; മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍ പുതുമയും വ്യത്യസ്തയും നിറഞ്ഞ പൊലീസ് വേഷം

    മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമായി മുന്നോട്ടു കുതിക്കുകയാണ്. ആദ്യ ദിനം ലഭിച്ച ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ പരിഗണിച്ച് ഇന്ന് മുതൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. ‘റോഷാക്ക്’ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങൾക്കു കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ ആണ്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തന്റെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു…

    Read More »
  • അനൂപ് മേനോൻ നായകനാകുന്ന ഒരു ശ്രീലങ്കൻ സുന്ദരി ടീസര്‍ പുറത്തു; ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും

    അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി. സംവിധാനം കൃഷ്‍ണ പ്രിയദർശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദർശനാണ് എഴുതുന്നത്. ‘ഒരു ശ്രീലങ്കൻ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്ടോബർ അവസാനം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്. അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യിൽ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്. ചിത്രം മൻഹർ സിനിമാസിന്റെ ബാനറിലാണ്. ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ…

    Read More »
Back to top button
error: