തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണം. ഇക്കാര്യത്തിൽ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു.
ഇതുപോലെ നേരത്തെയും സ്വാതി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാർത്തയും വന്നു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനൊപ്പമുളള ഫോട്ടോകൾ ആർക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.
‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തിൽ ‘ശോശന്ന’ എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ‘സോളമന്റെ’ ജോഡിയായിരുന്നു ചിത്രത്തിൽ ‘ശോശന്ന’. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തിൽ വിജയം നേടാനായിരുന്നു. പ്രേക്ഷകർ എന്നും ഇഷ്‍ടപ്പെടുന്ന ഒരു കഥാപാത്രം ആണ് സ്വാതിയുടേത്.
‘നോർത്ത് 24 കാത’ത്തിലും മികച്ച കഥാപാത്രമായി സ്വാതി വേഷമിട്ടു. അനിൽ രാധാകൃഷ്‍ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ‘നാരായണി’ എന്ന വേഷത്തിലായിരുന്നു സ്വാതിഎത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിൾ ബാരലി’ലും സ്വാതി ഒരു പ്രധാന വേഷത്തിൽ എത്തി. ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം ‘തൃശൂർ പൂര’ത്തിലും നായിക സ്വാതിയായിരുന്നു. ‘ആട് ഒരു ഭീകര ജീവിയാണെ’ന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകർഷിച്ചിരുന്നു. ‘പഞ്ചതന്ത്രം’ എന്ന ചിത്രമാണ് സ്വാതിയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയത്.