ബോക്സ് ഓഫീസ് കളക്ഷൻറെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ മുൻപ് സ്ഥിരമായി വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് ആയിരുന്നു. എന്നാൽ ബാഹുബലിയോടെ സ്ഥിതി മാറി. കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വൻ തകർച്ച നേരിട്ടപ്പോൾ ഒന്നാം നമ്പർ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി തെലുങ്ക് സിനിമയ്ക്ക് ലഭിച്ചു. ഇപ്പോൾ തമിഴ്, കന്നഡ സിനിമകളും അപൂർവ്വമായി മലയാളം സിനിമകളും ബോക്സ് ഓഫീസ് കളക്ഷൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇവ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമകൾ കളക്ഷൻറെ പേരിൽ വാർത്തകളിൽ വരാറില്ല. ഇപ്പോഴിതാ ഒരു പഞ്ചാബി ചിത്രം അത്തരത്തിൽ വാർത്ത സൃഷ്ടിക്കുകയാണ്.
സ്മീപ് കാംഗ് സംവിധാനം ചെയ്ത കാരി ഓൺ ജട്ട 3 എന്ന ചിത്രമാണ് പഞ്ചാബി സിനിമയിൽ അത്ഭുതം കാട്ടുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ജൂൺ 29 നാണ് തിയറ്ററുകളിൽ എത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷനിൽ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. പഞ്ചാബി സിനിമാ മേഖലയിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്. ചിത്രത്തിൻറെ ബജറ്റ് 10 കോടി ആണെന്ന് കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിൻറെ വലിപ്പം മനസിലാവുക.
‘CARRY ON JATTA 3’ CREATES HISTORY… #Punjabi film #CarryOnJatta3 sets a NEW BENCHMARK at the *Worldwide #Boxoffice*… Besides, #CarryOnJatta3 is #GippyGrewal’s HIGHEST GROSSING FILM, overtaking his previous best #CarryOnJatta2 by a big margin.#GippyGrewal #SonamBajwa… pic.twitter.com/hkiWVgVRwU
— taran adarsh (@taran_adarsh) July 21, 2023
2012 ൽ പുറത്തിറങ്ങിയ ക്യാരി ഓൺ ജട്ട 2 ൻറെ സീക്വൽ ആണ് ഈ ചിത്രം. ജിപ്പി ഗ്രൂവൽ നായകനാവുന്ന ചിത്രത്തിൽ സോനം ബജ്വയാണ് നായിക. ബിന്നു ധില്ലൻ, കവിത കൌശിക്, ജാസ്വീന്തർ ഭല്ല, ഗുർപ്രീത് ഘുഗ്ഗി, ബി എൻ ശർമ്മ, കരംജിത് ആൻമോൾ, നാസിർ ഛിന്യോഗി, ഹെർബി ഷംഘ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.