Movie

  • കാളിദാസ്- താരിണി കല്യാണ നിശ്ചയ വേദിയിൽ താരമായത് ചക്കിയും കാമുകനും

    മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ പുത്രൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ താരിണി കലിംഗരായരുമായി  പ്രണയത്തിലാണെന്ന് കാളിദാസ് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയ വേദിയിൽ ഏറ്റവും തിളങ്ങിയത് ജയറാമിന്റെ ഇളയ മകൾ ചക്കി എന്ന മാളവികയും കാമുകനുമാണ്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മാളവിക തന്നെയാണ്. കാളിദാസിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ചക്കി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവ‌ച്ചത്. കാളിദാസിനും താരിണിക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്. ചേട്ടനു പിന്നാലെ അനിയത്തിയുടേയും വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. താൻ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു അത്. വാലന്റൈന്‍ ഡേയിലാണ് കാളിദാസ് തന്റെ പ്രണയം തുറന്നു പറഞ്ഞത്.  ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസിനെയും അവതാരക ക്ഷണിച്ചു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നു.…

    Read More »
  • പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’യിലെ മീനയായി ജലജയുടെ മകൾ ദേവി വരുന്നു

         പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായ ജലജയുടെ മകളാണ് ദേവി. അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണം എന്ന മോഹവുമായി കഴിയുകയായിരുന്നു ദേവിയും. വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവ് പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. ‘ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ.’ എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്. ‘മാലിക്’എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ദേവി അഭിനയരംഗത്ത് ഹരിശീ കുറിച്ചു, വലിയൊരു ഇടവേളക്കുശേഷം അതേ ചിത്രത്തിൽ ജലജയും അഭിനയിച്ചിരുന്നു. മികച്ചൊയൊരു ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു അതിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നു. മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ…

    Read More »
  • ‘കാതലി’ന്റെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി, വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന കാതൽഹൃദയം കവരുന്ന മമ്മൂട്ടി ചിത്രമെന്ന് പ്രേക്ഷകർ

           മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിലെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു കുടുംബ ചിത്രമായിരിക്കും കാതൽ എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ പരാമർശിക്കുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്. നവംബർ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നാലാമതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘കാതൽ.’ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക്…

    Read More »
  • സിരുത്തൈ ശിവയുടെ ‘കങ്കുവ’യുടെ റിലീസ് തീയതി തീരുമാനിച്ചു; ‘റോളെക്സി’നേക്കാള്‍ കൈയടി വാങ്ങുമോ സൂര്യയുടെ ഈ കഥാപാത്രം?

    സൂര്യയ്ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള പ്രീതി എന്തെന്ന് അറിയണമെങ്കില്‍ വിക്രത്തിലെ അതിഥിവേഷത്തിന് ലഭിച്ച കൈയടി മാത്രം നോക്കിയാല്‍ മതി. കരിയറിലെ ഒരു മോശം കാലത്തിന് ശേഷമാണ് സൂര്യയ്ക്ക് സൂരറൈ പോട്രും ജയ് ഭീമും ഒക്കെ ലഭിച്ചത്. വിക്രത്തിലെ മിനിറ്റുകള്‍ മാത്രമുള്ള ഗസ്റ്റ് അപ്പിയറന്‍സിലൂടെ വലിയ കൈയടിയും ലഭിച്ചു. സമീപകാല കരിയറില്‍ അദ്ദേഹം വലിയ പ്രാധാന്യത്തോടെ കാണുന്ന സിനിമയാണ് അടുത്തതായി പുറത്തെത്താനിരിക്കുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന കങ്കുവ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നാണ് ചിത്രം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റേഞ്ചിലുള്ള ഒന്നല്ലെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്. ഫസ്റ്റ് ലുക്കിനും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്കുമൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇനിയും ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റംസാനും തമിഴ് പുതുവര്‍ഷവും വിഷുവും ഒക്കെ ചേര്‍ന്നുവരുന്ന…

    Read More »
  • ഫാമിലി സറ്റയർ ‘കുരുവിപാപ്പ’ ടീസര്‍ എത്തി; ചിത്രം ഡിസംബർ ആദ്യ വാരം റിലീസിന്

    സീറോ പ്ലസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ഖാലിദ് കെ, ബഷീർ കെ കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുരുവിപാപ്പ. ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. ഡിസംബർ ആദ്യ വാരം ചിത്രം റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അബ്ദുൾ റഹിം യു കെ, ജാസിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂര്‍, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്. വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ദീന്‍, സീനത്ത്, ജീജ സുരേന്ദ്രൻ, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്, സിദ്ധാർഥ് സത്യൻ,…

    Read More »
  • ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോം! ഫാമിലി ഫൺ എന്റർടെയ്നർ ചിത്രം ‘ഡാൻസ് പാർട്ടി’യുടെ ട്രെയ്‍ലര്‍ പുറത്ത്

    ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്ന് ട്രെയ്‍ലര്‍ പ്രതീക്ഷ നല്‍കുന്നു. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയ്‍ലറിലെ ഹൈലൈറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. രാഹുൽ രാജ്, ബിജിബാൽ, വി3കെ…

    Read More »
  • ‘എനിക്ക് കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ട്, പക്ഷേ എന്റെ  ചേച്ചി ഈ അടുത്തൊന്നും കെട്ടത്തില്ല:’ പ്രണയവും വിവാഹവും അനുഭവ കഥകളുമായി നടി ദിയ കൃഷ്ണ

        നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ എപ്പോഴും സോഷ്യൽ മീഡിയയിൽ താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളോവേഴ്സുള്ള ദിയ സ്വന്തം അനുഭവ കഥകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിയയുടെ പ്രണയം തകർന്ന കാര്യം വലിയ വാർത്തയും ചർച്ചയുമായത്. ഏറെക്കാലമായി പരിചയമുള്ള വൈഷ്ണവ് ഹരിചന്ദ്രനെയാണ്  ദിയ പ്രണയിച്ചിരുന്നത്. ദിയയുടെ മിക്ക യാത്രകളിലും ഒപ്പം ഉണ്ടായിരുന്നത് വൈഷ്ണവായിരുന്നു. കുറച്ച് മാസം മുമ്പ് ദിയ പ്രണയം തകർന്നുവെന്ന്  സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തി. സ്വന്തം കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു അന്ന്  ദിയ പറഞ്ഞത്. ഇപ്പോൾ ഇതാ വിവാഹത്തേക്കുറിച്ചുള്ള ദിയയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ  ചർച്ചയാവാന്നു. വിവാഹം കഴിക്കാൻ ഏറെ താൽപ്പര്യമുള്ള ആളാണ് താൻ എന്നാണ് ദിയ പറഞ്ഞത്. എന്നാൽ ചേച്ചി ഇപ്പോഴൊന്നും കെട്ടില്ലെന്നും അതുകൊണ്ട് താൻ എപ്പോൾ വിവാ​ഹം കഴിക്കുമെന്ന് പറയാനാവില്ല എന്നുമാണ് ദിയ പറഞ്ഞത്. ‘വിവാഹം എന്നൊക്കെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും…

    Read More »
  • ധനുഷിന്റെ 47-ാമത് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ അടുത്ത പൊങ്കൽ റിലീസ്

    ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ‘ക്യാപ്റ്റൻ മില്ലറി’ന്റെറിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നത്. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി.ഒ.പി…

    Read More »
  • ‘ഈ പറക്കും തളിക’യിലെ ആ രംഗം കട്ട് ചെയ്തതില്‍ ഹനീഫിന് സങ്കടമുണ്ടായിരുന്നു

    സിനിമ ഈ പറക്കുംതളിക. വെടക്കുപിടിച്ച ശകടമായ താമരാക്ഷന്‍പിള്ളയെയും കൂട്ടി കല്യാണച്ചെറുക്കന്റെ വീടിന് മുന്നിലെത്തിയിരിക്കുകയാണ് ദിലീപും ഹരിശ്രീ അശോകനും. അകത്ത് മര്യാദയ്ക്ക് ഒരുങ്ങിക്കൊണ്ടിരുന്ന മണവാളനെ രണ്ടുപേരും കൂടെ ഒരു വഴിക്കാക്കുന്നതാണ് തുടര്‍ന്നുള്ള രംഗങ്ങള്‍. പാതിമുറിഞ്ഞ മീശയുമായി നില്‍ക്കുന്ന ആ മണവാളന്റെ ധര്‍മസങ്കടം അന്ന് തീയേറ്ററില്‍ തീര്‍ത്തത് വലിയ ചിരി അലകളാണ്. അപ്പോള്‍ ക്യാമറയ്ക്കുമുന്നില്‍നിന്ന അതേ നില്‍പ് ഓര്‍ത്ത് അന്നത്തെ മണവാളന്‍ കലാഭവന്‍ ഹനീഫ് ഇപ്പോഴും ചിരിക്കുന്നുണ്ട്. ”ആ കല്യാണച്ചെറുക്കന്റെ കഥാപാത്രം നന്നാക്കുന്നതില്‍ ദിലീപിന് നല്ല പങ്കുണ്ട്. എന്റെ തലയുടെ മുന്നില്‍നിന്ന് ഇത്തിരി മുടി എടുത്തോട്ടെ എന്ന് ദിലീപാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു അതിനെന്താ, എടുത്തോന്ന്. കഥാപാത്രത്തിനുവേണ്ടി എന്തുചെയ്യാനും നമ്മള് തയ്യാറാണല്ലോ” മുടിപോയ മണവാളന്റെ ഓര്‍മയില്‍ ഹനീഫ് ഉഷാറായി. ചിത്രത്തില്‍ ഹനീഫിന് ഒരു രംഗം കൂടിയുണ്ടായിരുന്നു. അതും കൂടി ഉണ്ടായിരുന്നെങ്കില്‍ കഥാപാത്രത്തിന് പൂര്‍ണത വരുമായിരുന്നുവെന്ന് ഹനീഫ് വിശ്വസിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന് വലിയ സങ്കടവുമുണ്ടായിരുന്നു. സിനിമയില്‍ ഒരു രംഗം കൂടിയുണ്ടായിരുന്നു. ഇയാളുടെ കല്യാണം മുടങ്ങുന്നു.ജാതകത്തില്‍ രണ്ടാമതൊരു…

    Read More »
  • അന്ന് ചെയ്തത് തെറ്റ്;  ‘യാത്ര’യിലെ തുളസിയെ ഓർമ്മിച്ച് ശോഭന

    തിരുവനന്തപുരം: രണ്ടര പതിറ്റാണ്ടു മുൻപ് താൻ അഭിനയിച്ച ‘യാത്ര’ എന്ന സിനിമയിലെ തുളസിയെ ഓർമ്മിച്ച് നടി ശോഭന.കേരളീയം ആഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു താരം. ചുമലുകള്‍ കാണുന്ന തരത്തില്‍ ചേല ധരിക്കണമെന്നായിരുന്നു സിനിമയിൽ സംവിധായകന്റെ ആവശ്യം. എന്നാൽ തനിക്കതിനോട് താല്‍പര്യമില്ലായിരുന്നു, ഒടുവില്‍ അഭിനയിച്ചത് ബ്ലൗസ് ധരിച്ച്‌ ! ഇന്ന് പുതുതലമുറയുടെ വേഷം കാണുമ്പോൾ കൊതിയാകുന്നുവെന്ന് ശോഭന പറഞ്ഞു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ യിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്‍. ജോണ്‍ പോളിന്റേതാണ്  തിരക്കഥ. ‘യാത്ര’യിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര് തുളസി എന്നാണ്. ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നുപറഞ്ഞിരുന്നു. ഇതേകുറിച്ച്‌ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.…

    Read More »
Back to top button
error: