MovieNEWS

അന്ന് ചെയ്തത് തെറ്റ്;  ‘യാത്ര’യിലെ തുളസിയെ ഓർമ്മിച്ച് ശോഭന

തിരുവനന്തപുരം: രണ്ടര പതിറ്റാണ്ടു മുൻപ് താൻ അഭിനയിച്ച ‘യാത്ര’ എന്ന സിനിമയിലെ തുളസിയെ ഓർമ്മിച്ച് നടി ശോഭന.കേരളീയം ആഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു താരം.

ചുമലുകള്‍ കാണുന്ന തരത്തില്‍ ചേല ധരിക്കണമെന്നായിരുന്നു സിനിമയിൽ സംവിധായകന്റെ ആവശ്യം. എന്നാൽ തനിക്കതിനോട് താല്‍പര്യമില്ലായിരുന്നു, ഒടുവില്‍ അഭിനയിച്ചത് ബ്ലൗസ് ധരിച്ച്‌ ! ഇന്ന് പുതുതലമുറയുടെ വേഷം കാണുമ്പോൾ കൊതിയാകുന്നുവെന്ന് ശോഭന പറഞ്ഞു.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ യിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്‍. ജോണ്‍ പോളിന്റേതാണ്  തിരക്കഥ. ‘യാത്ര’യിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര് തുളസി എന്നാണ്.

ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നുപറഞ്ഞിരുന്നു. ഇതേകുറിച്ച്‌ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

‘അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്ബോള്‍ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന്‍ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.

വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്.

ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവള്‍ കാടിന്റെ പരിസരത്തെ പെണ്‍കുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സില്‍ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു.

പക്ഷേ പില്‍ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച്‌ മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്‌ പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. ‘ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച്‌ വലിയ വിവരവുമില്ലായിരുന്നു,’ ജോണ്‍ പോള്‍ പറഞ്ഞു.

1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ യാത്രബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്.മമ്മൂട്ടിശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള  കഥയാണിത്.

കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴിതന്നെ തുറന്നുകാട്ടി.

 ‘യാത്ര’യിലെ അഭിനയത്തിന്‌ 1985 ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാർഡും മമ്മൂട്ടിയെ തേടിയെത്തി.

Back to top button
error: