Movie
-
കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടൻ; വിനോദ് തോമസിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി
നടൻ വിനോദ് തോമസിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയിലെ വിനോദിന്റെ വേഷം അവസാനനിമിഷം കട്ട് ചെത് പോയതിനെ പറ്റി സംവിധായകൻ പറയുന്നു. കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടനാണ് വിനോദ് എന്നും തരുൺ കുറിക്കുന്നു. “ചേട്ടാ… ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത് പോയി…പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി…കടം വെച്ച് പോയ… ഒരു കൊതിപ്പിച്ച നടൻ”, എന്നാണ് തരുൺ മൂർത്തി കുറിച്ചത്. വിനോദിനെ ഇന്നലെ വൈകുന്നേരത്തോടൊണ് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം ആയിരുന്നു വിനോദിനെ കണ്ടത്. വിളിച്ചിട്ടും കാര്‍ തുറക്കാതെ വന്നതോടെ ചില്ല് പൊട്ടിക്കുക ആയിരുന്നു. മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ അറിയാനാകൂ. നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി…
Read More » -
മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധം, ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്ന് ലോകേഷ് കനകരാജ്; തൃഷയ്ക്ക് പിന്തുണ
നടി തൃഷ്ക്ക് എതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷ്യ്ക്ക് പിന്തുണ അറിയിച്ച സംവിധായകൻ മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറയുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. “ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ അപലപിക്കുന്നു”, എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്. ലിയോ എന്ന വിജയ് ചിത്രവുമായി ബന്ധപ്പെട്ട് ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ തൃഷ്യ്ക്ക് നേരെ മോശം പരാമര്‍ശം നടത്തിയത്. നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് താനെന്നും അവയിലുണ്ടായിരുന്ന പോലെ റേപ് സീനുകള്‍ ലിയോയില്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയുമായി ഒരു ബെഡ്റൂം സീന്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും…
Read More » -
സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്നു, മനുഷ്യരാശിക്ക് തന്നെ അപമാനം; തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ നടൻ മന്‍സൂര്‍ അലിഖാനെതിരേ ആഞ്ഞടിച്ച് തൃഷ
നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്. A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I…
Read More » -
ദിലീപിന്‍റെ ബാന്ദ്ര എത്ര നേടി; കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ…
കൊച്ചി: ദിലീപ് നായകനായ ബാന്ദ്ര തീയറ്ററില്‍ കഴിഞ്ഞ വ്യാഴാഴ്ച ഒരു വാരം പൂര്‍ത്തിയാക്കിയപ്പോള്‍ ആഭ്യന്തര ബോക്സോഫീസിലെ കളക്ഷന്റെ കണക്കുകള്‍ പുറത്ത്. ബാന്ദ്രയ്‍ക്ക് ആകെ നേടാനായത് 4.15 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഏഴ് ദിവസത്തില്‍ ബാന്ദ്ര ഇന്ത്യന്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് നല്‍കുന്നത്. സാക്നില്‍കിന്റെ കണക്കു പ്രകാരം വ്യാഴാഴ്ച ബാന്ദ്രയുടെ കളക്ഷൻ ഇന്ത്യയില്‍ നിന്ന് ആകെ 23 ലക്ഷമാണ്. ഏഴു ദിവസത്തില്‍ ചിത്രം റിലീസ് ദിനത്തില് 1.15 കോടി, രണ്ടാം ദിനത്തില്‍ 0.89 കോടി, മൂന്നാം ദിനത്തില്‍ 0.94 കോടി, നാലാം ദിനത്തില്‍ 0.33 കോടി, അഞ്ചാം ദിനം 0.33 കോടി, ആറാം ദിനം 28 ലക്ഷം, ഏഴാം ദിനം 23 ലക്ഷം എന്നിങ്ങനെയാണ് ബാന്ദ്രയുടെ കളക്ഷന്‍. ഏഴാം ദിനത്തില്‍ ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 11.64% ആയിരുന്നു. അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായാണ്…
Read More » -
‘എന്നെക്കുറിച്ചുള്ള ആ വീഡിയോ കണ്ടതോടെ സിനിമാഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചു, ഈ രംഗം ഇത്ര മോശമായിരുന്നോ?’ നടി സ്വാതി
സിനിമാ ലോകത്ത് നായികമാർ അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി സ്വാതി റെഡ്ഢി. “ഞാന്‍ ആദ്യമായി അഭിനയിച്ച ‘ഡേഞ്ചര’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നു. നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചത്. ഇല്ലെന്ന് ഞാൻ പറഞ്ഞതിന് ശേഷം എന്നെ കുറിച്ചുള്ള ഒരു മോശം വീഡിയോ കാണിച്ചു തന്നു. അതു കണ്ടതോടെ എനിക്ക് സിനിമാ രംഗത്തോട്ട തന്നെ വെറുപ്പ് തോന്നി” പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതിയുടെ പ്രതികരണം. ‘അത് കണ്ടതോട് കൂടി തന്നെ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ഇതിവിടം കൊണ്ട് തന്നെ നിര്‍ത്താമെന്നും കരുതി. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പക്ഷേ എന്റെ സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. വലിയ താരങ്ങളേ മാത്രമേ…
Read More » -
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന് അർദ്ധരാത്രി മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച…
Read More » -
സീന്‍ റിഹേഴ്‌സലിന്റെ ഭാഗമെന്ന് കരുതി ചെയ്തത്; ആരാധകനെ തല്ലിയതില്‍ മാപ്പുപറഞ്ഞ് നാനാ പടേക്കര്‍
മുംബൈ: നടന്‍ നാനാ പടേക്കറായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വൈറലായതാണ് ഇതിനുകാരണം. ഈ വിഷയത്തില്‍ വിശദീകരണവുമായി രം?ഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. സംഭവിച്ചതിനെല്ലാം ക്ഷമയും ചോദിച്ചു നടന്‍. വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പുചോദിച്ചത്. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്‌സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സെല്‍ഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു. ”സിനിമയുടെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അയാള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത്” നാനാ പടേക്കര്‍ വ്യക്തമാക്കി. താനൊരിക്കലും ഒപ്പം നിന്ന്…
Read More » -
നായകന്‍ ആരെന്ന് തീരുമാനിച്ചിട്ടില്ല; അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമെന്ന വാര്‍ത്തകളില്‍ ബി ഉണ്ണികൃഷ്ണന്‍
‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമുള്ള സിനിമയിലെ നായകന്‍ ആരെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്‍, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍. ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവന്‍, കെ ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ അമല്‍ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
കാക്കിയിൽ കീര്‍ത്തി സുരേഷ്, നായകനായി ജയം രവി; ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം സൈറണിന്റെ ടീസര്‍ പുറത്തു
ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെയാണ്. ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയൻതാരയാണ് വേഷിട്ടത്. ഇരൈവൻ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഗോഡ് എന്ന പേരില്‍ നയൻതാരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വയലൻസിന്റെ പേരിലും ഇരൈവൻ വാര്‍ത്തയായിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി…
Read More » -
യാഷ് രാജ് ഫിലിംസിന്‍റെ ടൈഗര്‍ 3 ആദ്യ ദിനം ഉച്ചയ്ക്കുള്ളില്‍ നേടിയത്, അമ്പരപ്പിക്കുന്ന കണക്കുകള്‍! തരംഗമടിക്കുമോ ?
സൽമാൻ ഖാൻ നായകനായി വേഷമിട്ട ചിത്രമാണ് ടൈഗർ 3. സംവിധാനം നിർവഹിച്ചത് മനീഷ് ശർമയാണ്. കത്രീന കൈഫ് നായികയുമായിരിക്കുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷന്റെ സൂചനകളും പുറത്തെത്തിയിരിക്കുകയാണ്. ടൈഗർ പ്രധാന നാഷണൽ തിയറ്ററുകളിൽ കളക്ഷൻ എത്രയാണ് നേടിയിരിക്കുന്നത് എന്നതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റായ ഹിമേഷ് പുറത്തുവിട്ടിരിക്കുന്നത്. പിവിആർ ഐനോക്സിൽ നിന്ന് 8.75 കോടി രൂപയാണ് നേടിയത് എന്നാണ് 12.30 വരെയുള്ള കണക്കുകൾ പ്രകാരം ഹിമേഷ് റിപ്പോർട്ട് ചെയ്യുന്നത്. സിനിപൊളിസിൽ നിന്ന് ആകെ 2.10 കോടി രൂപയും നേടിയിരിക്കുന്നു. ടൈഗർ 3 ആകെ 10.85 കോടി രൂപയാണ് ഇന്ന് പ്രധാന നാഷണൽ തിയറ്റർ ശൃംഖലയിൽ നിന്ന് 12.30 വരെ നേടിയത് എന്നാണ് ഹിമേഷിന്റെ റിപ്പോർട്ട്. TIGER 3 – 10.85 CR DONE @ NATIONAL CHAINS ON SUNDAY @ 12.30!#Tiger3 collects over 10.75 crore already in PVRInox & Cinepolis. Headed for an EXCELLENT…
Read More »