നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ എപ്പോഴും സോഷ്യൽ മീഡിയയിൽ താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളോവേഴ്സുള്ള ദിയ സ്വന്തം അനുഭവ കഥകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിയയുടെ പ്രണയം തകർന്ന കാര്യം വലിയ വാർത്തയും ചർച്ചയുമായത്. ഏറെക്കാലമായി പരിചയമുള്ള വൈഷ്ണവ് ഹരിചന്ദ്രനെയാണ് ദിയ പ്രണയിച്ചിരുന്നത്.
ദിയയുടെ മിക്ക യാത്രകളിലും ഒപ്പം ഉണ്ടായിരുന്നത് വൈഷ്ണവായിരുന്നു. കുറച്ച് മാസം മുമ്പ് ദിയ പ്രണയം തകർന്നുവെന്ന് സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തി. സ്വന്തം കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു അന്ന് ദിയ പറഞ്ഞത്.
ഇപ്പോൾ ഇതാ വിവാഹത്തേക്കുറിച്ചുള്ള ദിയയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാന്നു. വിവാഹം കഴിക്കാൻ ഏറെ താൽപ്പര്യമുള്ള ആളാണ് താൻ എന്നാണ് ദിയ പറഞ്ഞത്. എന്നാൽ ചേച്ചി ഇപ്പോഴൊന്നും കെട്ടില്ലെന്നും അതുകൊണ്ട് താൻ എപ്പോൾ വിവാഹം കഴിക്കുമെന്ന് പറയാനാവില്ല എന്നുമാണ് ദിയ പറഞ്ഞത്.
‘വിവാഹം എന്നൊക്കെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ …? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സ് കണ്ടും റൊമാന്റിക് വിവാഹമൊക്കെ കണ്ടും അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്.’ ദിയ പറഞ്ഞു.
സുഹൃത്ത് അശ്വിനുമായി ദിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം അതിലും മറുപടി നൽകി. താൻ രഹസ്യമായി വിവാഹനിശ്ചയം നടത്തില്ല എന്നാണ് ദിയ പറഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വിഡിയോ എടുത്ത് യൂട്യൂബില്‍ ഇടില്ലേ എന്നും ദിയ പറഞ്ഞു.
കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷന്‍ഷിപ്പുണ്ടാകാനുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവരെ അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോള്‍ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കാണും. പക്ഷെ ഒന്നും നടക്കില്ലന്നും താരം കൂട്ടിച്ചേർത്തു.