Movie

  • ചിരിച്ചെപ്പിലെ അലകള്‍ ബാക്കിയാക്കി കലാഭവൻ ഹനീഫ് 

    ‘ഈ പറക്കും തളിക’ എന്ന സിനിമയില്‍ അണിഞ്ഞൊരുങ്ങിയെത്തുന്ന ‘സുന്ദര’നായ പുതുമണവാളനെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ആ രംഗത്തില്‍ പുതുമണവാളനെ അതിഗംഭീരമാക്കിയ കലാഭവൻ ഹനീഫ് തുറന്ന ചിരിയുടെ ചെപ്പും അത്ര പെട്ടെന്നൊന്നും അടയ്ക്കാൻ കഴിയുമായിരുന്നില്ല. ചെടികളും വള്ളികളുംകൊണ്ട് അലങ്കരിച്ച ‘താമരാക്ഷൻ പിള്ള’ ബസില്‍ കല്യാണത്തിന് പോകുന്ന പുതുമണവാളനെ കാണുമ്ബോള്‍ത്തന്നെ ചിരിയുടെ പൂത്തിരികള്‍ കത്തിത്തുടങ്ങും.. ‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ ഹനീഫ് അപ്രതീക്ഷിതമായ നേരത്ത് ഈ ലോകത്തു നിന്ന് വിടപറയുമ്ബോഴും പ്രേക്ഷകരുടെ കാതില്‍ ആ ചിരിച്ചെപ്പിലെ അലകള്‍ ബാക്കിയുണ്ടാകും. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ മലയാളത്തില്‍ ചിരിച്ചെപ്പ് തുറന്നിട്ട കലാകാരനായിരുന്നു ഹനീഫ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കയറ്റങ്ങള്‍ കുറവും ഇറക്കങ്ങള്‍ കൂടുതലുമായ ഒരാള്‍. ‘സന്ദേശ’ത്തിലെ ഐ.എൻ.എസ്.പി. പ്രവര്‍ത്തകനും ‘പറക്കും തളിക’യിലെ മണവാളനും ‘പാണ്ടിപ്പട’യിലെ ചിമ്ബുവും ‘ഛോട്ടാമുംബൈ’യിലെ ബ്രോക്കറുമൊക്കെയായി തിളങ്ങിയ ആ കലാജീവിതത്തിലെ മറ്റൊരു പ്രധാനവേഷമായിരുന്നു ‘2018’ എന്ന സിനിമയിലെ ഡാം ഓപ്പറേറ്ററായ കരുണൻ. അടുത്തിടെ ഇറങ്ങിയ ‘ഗരുഡനി’ലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.…

    Read More »
  • ദൈവം എനിക്കു തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങള്‍: കാവ്യ മാധവന്‍

    ദൈവം എനിക്കു തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളെന്ന് നടി കാവ്യ മാധവന്‍.നടി ആയില്ലായിരുന്നുവെങ്കില്‍ നീലേശ്വരത്ത് ആരെയെങ്കിലും വിവാഹം കഴിച്ച്‌ രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കാമെന്നും കാവ്യ പറഞ്ഞു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍  എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ വേറെ ആരാകുമായിരുന്നു എന്ന ചോദ്യത്തിന്,  നീലേശ്വരത്ത് ഏതെങ്കിലും പ്രാന്ത പ്രദേശത്ത് ആരെയെങ്കിലും വിവാഹം കഴിച്ച്‌ രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും എന്നാണ് കാവ്യ…

    Read More »
  • ‘ഫീനിക്സ്:’ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറിന്റെ ട്രെയിലർ വൻ ഹിറ്റ്, ചിത്രം നവംബർ 17ന് തിയേറ്ററുകളിൽ

    ‘ഗരുഡന്റെ‘ വൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന  ചിത്രമാണ് ‘ഫീനിക്സ്.’ ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മിഥുന്റെ പ്രധാന സഹായി വിഷ്ണു ഭരതനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അർത്ഥസമ്പുഷ്ടമായ ബൈബിൾ വചനങ്ങളിലൂടെ എത്തുന്ന ട്രയിലർ ആകാംക്ഷയും, കൗതുകവും പ്രദാനം  ചെയ്യുന്നു. പലരംഗങ്ങളുടെയും പിന്നിൽ നിരവധി ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നതിന്റെ സൂചനയും നൽകുന്നു. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’. മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസിന്റേതാണ് ഈ ചിത്രത്തിന്റ തിരക്കഥ…

    Read More »
  • ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ ത്രില്ലർ ചിത്രം ‘കുടുക്ക്’ ഒടിടിയിലേക്ക്

    ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം ആകുന്നു. ദുർ​ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 10ന് ചിത്രം ഓൺലൈനിൽ എത്തും. സൈന പ്ലെയിൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് നേരത്ത് അറിയിച്ചിരുന്നു. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ട്രെയിലറും സൈന് പ്ലെ റിലീസ് ചെയതിട്ടുണ്ട്. പ്രഖ്യാപനം മുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലാഹരിയാണ്. ത്രില്ലർ ​ഗണത്തിൽപ്പെട്ട കുടുക്കിൽ കൃഷ്ണ ശങ്കറിലും ദുർ​ഗയ്ക്കും ഒപ്പം അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2022 ഓ​ഗസ്റ്റ് 25ന് ആയിരുന്നു കുടുക്ക് തിയറ്ററിൽ എത്തിയത്. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗവുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങളും ചർച്ചകളും…

    Read More »
  • വളര്‍ത്തുനായകള്‍ പ്രധാന കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രം ‘വാലാട്ടി’ ഒടിടിയില്‍ റിലീസായി; വിവരങ്ങള്‍ ഇങ്ങനെ

    കൊച്ചി: വളര്‍ത്തുനായകള്‍ പ്രധാന കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമായിരുന്നു വാലാട്ടി. നവാ​ഗതനായ ദേവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു. ജൂലൈ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൊത്തത്തില്‍ പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. ഇപ്പോഴിതാ മൂന്നര മാസത്തിന് ഇപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബര്‍ 7 ആണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളായ ഓപ്പണ്ഹെയ്മറും ബാര്‍ബിയും മിഷന്‍ ഇംപോസിബിളും ഒക്കെ തിയറ്ററുകളിലുള്ള സമയത്താണ് വാലാട്ടിയും എത്തിയത്. ഒപ്പം പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നു. എന്നിട്ടും തിയറ്ററുകളില്‍ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയിരുന്നു. ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്തയില്‍ നിന്നാണ് ചിത്രം പിറക്കുന്നത്. റോയിയുടെ വീട്ടിൽ വളരുന്ന ടോമി എന്ന…

    Read More »
  • സുസ്മിത സെന്നും മുൻ കാമുകൻ റോഹ്മാൻ ഷ്വാളും വീണ്ടും ഡേറ്റിംഗിൽ! ഇരുവരും തമ്മിൽ 15 വയസ് വ്യത്യാസം, ഒരു കാലത്ത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു

    മുംബൈ: നടി സുസ്മിത സെന്നും മുൻ കാമുകൻ റോഹ്മാൻ ഷ്വാളും വീണ്ടും ഡേറ്റിംഗിലാണെന്ന് വിവരം. ഇരുവരും ഒരു ദീപാവലി പാർട്ടിയിൽ ഒന്നിച്ച് എത്തിയതോടെയാണ് ഈ റൂമർ ശക്തമായത്. 2021 ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. തങ്ങൾ സുഹൃത്തുക്കളായി തുടർന്നു എന്നാണ് പിന്നീട് സുസ്മിത ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. അടുത്തിടെ മുംബൈയിൽ വച്ച് പലതവണ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് പുതിയ അഭ്യൂഹം ഉടലെടുത്തത്. ഒരു ദീപാവലി പാർട്ടിയിൽ നിന്നുള്ള ഒരു പാപ്പരാസി വീഡിയോയിൽ സുസ്മിതയും റോഹ്മാനും സന്തോഷത്തോടെ ക്യാമറകൾക്ക് പോസ് ചെയ്യുന്നത് കാണാം. കുറഞ്ഞ ആഭരണങ്ങൾ മാത്രം ധരിച്ച് കറുത്ത സാരിയിലാണ് സുസ്മിത. പച്ച ബ്ലേസറുള്ള വെള്ള കുർത്ത പൈജാമയാണ് റോഹ്മാൻ ധരിച്ചിരുന്നത്. റോഹ്മാൻ സുസ്മിതയുടെ കൈകളിൽ പിടിച്ച് സാരിയിൽ നടക്കാൻ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. പുഞ്ചിരിയുമായി പാപ്പരാസികൾക്ക് മുന്നിൽ എത്തിയ സുസ്മിത റോഹ്മാനൊപ്പം പോസ് ചെയ്തു. ഫോട്ടോ സെഷനിൽ ഇരുവരും തമ്മിൽ തമ്മിൽ ചേർത്തുപിടിച്ച് നിൽക്കുന്നത് കാണാം. പിന്നീട് സുസ്മിതയും മാധ്യമങ്ങൾക്ക് വേണ്ടി സോളോ…

    Read More »
  • ബോളിവുഡിൽനിന്ന് ഒരു ഇടവേളയ്ക്ക് ശേഷം ഐഷു-സൽമാൻ ​ഗോസിപ്പ്, ‘സല്‍മാന്‍ ഐശ്വര്യ ഹഗ്ഗ്’! പതിറ്റാണ്ടുകള്‍ക്ക് ശേഷം ഐശ്വര്യ റായിയും സല്‍മാനും കെട്ടിപ്പിടിച്ചോ? വൈറലായി ചിത്രങ്ങള്‍, സത്യം ഇതാണ്.!

    മുംബൈ: ഞായറാഴ്ച മുതല്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പാര്‍ട്ടി ആയിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയേറിയ ഡിസൈനര്‍ നടത്തിയ പാര്‍ട്ടിയില്‍ ബോളിവുഡ് താര നക്ഷത്രങ്ങള്‍ ഒട്ടുമുക്കാലും ഒഴുകിയെത്തി. അതിനാല്‍ തന്നെ അപൂര്‍വ്വമായി അനവധി ചിത്രങ്ങളാണ് ബോളിവുഡ് പപ്പരാസികള്‍ പുറത്തുവിടുന്നത്. ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു ചിത്രമാണ് ആരാധകരെ കുഴക്കിയത്. സല്‍മാന്‍ ഖാന്‍ ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രമാണ് വൈറലായത്. അത് ഐശ്വര്യ റായി ആണെന്ന് അഭ്യൂഹം പരന്നു കാരണമായത് ഐശ്വര്യ പാര്‍ട്ടിക്കെത്തിയ വസ്ത്രത്തിന്‍റെ നിറമായിരുന്നു. ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായിരുന്നു സല്‍മാന്‍ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്. മറ്റൊരു യൂണിവേഴ്സില്‍ സംഭവിക്കും പോലെ എന്നാണ് ഒരാള്‍ കമന്‍റ് ഇട്ടത്. ഹം ദില്‍ ചുപ്കെ സനം 2 നിര്‍മ്മിക്കാന്‍ പറ്റിയ ടൈം എന്ന് സഞ്ജയ് ലീല ബന്‍സാലിയെ ടാഗ് ചെയ്ത് കമന്‍റിട്ടവര്‍ വരെ ഉണ്ടായിരുന്നു. ഒരു കാലത്ത്…

    Read More »
  • ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ കട്ടപ്പനയിൽ പുരോഗമിക്കുന്നു

    സമീപകാലത്ത് വൻ വിജയം നേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാതങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.. സാന്ദ്രാ തോമസും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്.. ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഹിമയെ ആയിരുന്നില്ല. തമിഴിലെ മറ്റൊരു നടിയായിരുന്നു. ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു എന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ആർ.ഡി. എക്സിനു ശേഷം വീണ്ടും ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് ഞാനും കരുതിയില്ലായിരുന്നുവെന്ന് മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. എല്ലാം ഒരു നിമിത്തം. ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഏലത്തോട്ടങ്ങളുടെ…

    Read More »
  • ‘എമ്പുരാന്‍’: പൃഥ്വിയും സംഘവും യുകെയില്‍

    കൊവിഡ് കാലത്ത് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്ന എമ്പുരാൻ. 2019 ൽ ലൂസിഫർ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാർക്ക് ആരംഭിക്കാൻ കഴിഞ്ഞത് ഒക്ടോബർ 5 ന് ആണ്. ദില്ലി- ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ തുടങ്ങിയ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടിൽ എത്തിയതിന് ശേഷം ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. #Empuraan @PrithviOfficial & team in UK on recce ….. pic.twitter.com/tlgjcByNi6 — Sreedhar Pillai (@sri50) November 7, 2023 അതേസമയം കൊച്ചിയിൽ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വർക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ലൊക്കേഷൻ തിരയുന്നതിൻറെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻറെ അടുത്ത ഷെഡ്യൂൾ ജനുവരിയിലാണ് ആരംഭിക്കുക. യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാൻറെ യുഎസ്…

    Read More »
  • മലൈകോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി; ലോകത്തെ പ്രഥമ ഡിഎന്‍എഫ്ടി മോഹന്‍ലാല്‍ മിന്റ് ചെയ്തു

    കൊച്ചി: ലോകത്ത്   ആദ്യമായി  ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ – ലിജോ ജോസ് പല്ലിശേരി ചിത്രമാണ് മ ലൈകോട്ടൈ വാലിബന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സവിശേഷ നിശ്ചലദൃശ്യം മിന്റ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍  ഉദ്ഘാടനം നിര്‍വഹിച്ചു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.എന്‍എഫ്ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാന്‍ അവസരമുണ്ടാകും. ഇതിന് പുറമേ ക്രിപ്റ്റോ കറന്‍സി ഉപയോക്താക്കള്‍ വര്‍ധിച്ചുവരുന്ന  സാധ്യത പ്രയോജനപ്പെടുത്തി ഡിഎന്‍എഫ്ടികള്‍ക്ക് സിനിമ പ്രൊമോഷനിലും…

    Read More »
Back to top button
error: