LIFE
-
പുനസംഘടനയിലും തഴഞ്ഞു; നേതൃയോഗവും സമരവും ബഹിഷ്‌കരിച്ച് വി.ഡി. സതീശന്‍; രണ്ടു ദിവസത്തെ പരിപാടികളും റദ്ദാക്കി; മുണ്ടക്കൈ വീട് എന്തായെന്ന ചോദ്യത്തോടെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സണ്ണി ജോസഫ്; വയനാട് ഫണ്ടിനെപ്പറ്റി സണ്ണി പറയുമെന്ന് മുരളീധരന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ ഉള്‍പ്പോരും കനക്കുന്നെന്നു സൂചന. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ രണ്ടുദിവസത്തെ പരിപാടികള്‍ റദ്ദാക്കിയെന്ന് അറിയിപ്പു നല്‍കിയശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരവും ഭാരവാഹി യോഗവും ബഹിഷ്‌കരിച്ചെന്നു റിപ്പോര്‍ട്ട്. പുനസംഘടനാ പരാതികള്‍ പരിഹരിക്കാന്‍ നടത്തിയ പുതിയ നിയമനങ്ങളിലും തഴഞ്ഞതോടെയാണു കെപിസിസി ഭാരവാഹി യോഗം സതീശന്‍ ബഹിഷ്‌കരിച്ചത്. കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്ന അദ്ദേഹം രക്തസമ്മര്‍ദം കൂടിയതിനാല്‍ വിശ്രമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. കെ സി വേണുഗോപാലിന്റെമാത്രം തീരുമാനം നടപ്പാക്കുന്നതിലാണ് സതീശന്റെ പ്രതിഷേധം. ഏറ്റവും ഒടുവില്‍ സതീശന്‍ നിര്‍ദേശം തള്ളി മൂന്ന് ജനറല്‍ സെക്രട്ടറിമാരെക്കൂടി എഐസിസി അംഗീകരിച്ചു. 20 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ് നല്‍കിയതിനാല്‍ കെപിസിസി സെക്രട്ടറി നിയമനം തല്‍ക്കാലം വേണ്ടെന്നും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിമാരുടെ ആദ്യപട്ടിക പരിഗണിക്കുന്‌പോള്‍ കൂടുതല്‍പേരെ വേണമെന്ന നിലപാടിലായിരുന്നു സതീശന്‍. അതും നടക്കാതായതോടെ സംഘടനാതലത്തില്‍ കനത്ത തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന ഒരാളും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല. മര്യാപുരം ശ്രീകുമാര്‍, അബ്ദുറഹ്‌മാന്‍കുട്ടി, സൂരജ് രവി എന്നിവരാണ് പുതിയ ജനറല്‍…
Read More » -
ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണം; ആംസ്റ്റര്‍ഡാമിലെ ബുക്കിംഗ് ഡോട്ട് കോമില്‍ തരംഗമായി അറബിക്കടലിന്റെ റാണി; യാത്രാ സൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കാണാതെ പോകരുതെന്നും നിര്‍ദേശം
കൊച്ചി: ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണമെന്ന് ബുക്കിങ് ഡോട്ട് കോം. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഡോട്ട് കോം. 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍നിന്നുള്ള ഏക ഇടമായി ബുക്കിങ് ഡോട്ട് കോം കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സവിശേഷമായ കാഴ്ചകള്‍കൊണ്ട് സഞ്ചാരികളുടെ മനം നിറയ്ക്കുന്ന തുറമുഖ നഗരത്തെ കൂടുതല്‍ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് ബുക്കിങ് ഡോട്ട് കോമിന്റെ ലിസ്റ്റിങ്. ‘അറബിക്കടലിന്റെ റാണി’യായ കൊച്ചിയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും കായല്‍കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും കൊച്ചിയെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിങ് ഡോട്ട് കോം പറയുന്നു. വിനോദസഞ്ചാരപ്രധാനമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ കൊച്ചിക്കും ഇടം ലഭിച്ചതിനെ അഭിനന്ദിച്ച് സംസ്ഥാന ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. പൈതൃകമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജൂത…
Read More » -
‘ഡോ. ഷഹീന്‍ ഒരിക്കലും മതജീവിതം നയിച്ചിരുന്നില്ല, പിരിഞ്ഞത് ഓസ്‌ട്രേലിയയില്‍ താമസിക്കണമെന്ന നിര്‍ബന്ധത്തില്‍’; വെളിപ്പെടുത്തലുമായി ഡല്‍ഹി സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ മുന്‍ ഭര്‍ത്താവ്; ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിച്ചു
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദുമായി ബന്ധമില്ലെന്നു മുന്‍ ഭര്‍ത്താവ് ഡോ. ഹയാത് സഫര്‍. തങ്ങള്‍ 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും അതുവരെ അവര്‍ക്കു ലിബറല്‍ കാഴ്ചപ്പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ ദാലിഗഞ്ചില്‍നിന്നുള്ള ഷഹീന്‍, ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിംഗിന്റെ നേതാവാണ്. ജെയ്‌ഷെയുടെ വനിതാ സംഘടനയായ ജമാത്ത് ഉള്‍ മൊമിനാത്തിന്റെ നേതാവുമാണ്. എന്നാല്‍, തനിക്ക് അവരുമായി ബന്ധമില്ലെന്നും 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും ഡോ. ഹയാത്ത് പറഞ്ഞു. ഞങ്ങള്‍ക്കു രണ്ടു കുട്ടികളുണ്ടായി. ഇരുവരും തനിക്കൊപ്പമുണ്ട്. ഞങ്ങളുടേത് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതിനുമുമ്പ് മതജീവിതം നയിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ ജീവിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ ബന്ധം പിരിഞ്ഞതെന്നും ഡോ. ഹയാത്ത് പറഞ്ഞു. ‘എനിക്കും ഷഹീനും തമ്മില്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി. എന്റെ മക്കളും അവരോടു സംസാരിക്കാറില്ല. ഷഹീന്‍ പള്‍മണോളജിയില്‍ പ്രഫസറാണ്. 2006ല്‍ ആണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്’- ഡോ. ഹയാത്ത്…
Read More » -
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ബംഗളുരു: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. കാലുകൾക്ക് ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷിനെയാണ് നാട്ടുകാര്‍ പൊതിരെ തല്ലിയത്. വീട്ടിൽ ആളില്ലാത്ത നേരത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. പ്രതിയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബെംഗളൂരു ആടുഗോഡി എം ആർ നഗറിലാണ് സംഭവം. യുവതിയുടെ രണ്ട് കാലുകൾക്കും ചലന ശേഷിയില്ല. സംസാര ശേഷിയും ഇല്ല. ഈ യുവതിയെയാണ് അസം സ്വദേശിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. നവംബർ ഒമ്പതിന് ഈ യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്‍റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്ത് നിന്ന്…
Read More » -
കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരേ കേസ്; സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചു
കുടുംബ ഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More » -
ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ്…
Read More » -
ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി
ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.
Read More » -
ഡല്‍ഹി സ്‌ഫോടനം ; ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി; രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നു
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു അദ്ദേഹം പറഞ്ഞു.
Read More » -
ധര്‍മേന്ദ്ര മരിച്ചെന്നത് തെറ്റായ വാര്‍ത്ത ; കുപ്രചരണം തള്ളി ധര്‍മേന്ദ്രയുടെ കുടുംബം ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകള്‍ ഇഷ ഡിയോള്‍
മുംബൈ : നടന്‍ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത തള്ളി കുടുംബം. ധര്‍മേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മകള്‍ ഇഷ ഡിയോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read More »