LIFENEWS

കെ ഫോണിനെ തൊട്ട് കളിക്കുന്നതിന്റെ ലക്ഷ്യമെന്ത് ?


പിണറായി സർക്കാരിന്റെ ഫ്കാഗ്ഷിപ് പദ്ധതികളിൽ ഒന്നാണ് കെ ഫോൺ .സംസ്ഥാനത്ത് എല്ലാവര്ക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്‌ഷ്യം .1500 കോടി രൂപയാണ് പദ്ധതി ചെലവ് .

ഇന്റർനെറ്റിനുള്ള അവകാശം പൗരന്റെ അടിസ്ഥാന ആവശ്യമായി പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം . പാവപ്പെട്ടവർക്ക് സൗജന്യം ആയും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്ന കെ ഫോൺ പദ്ധതിയുടെ ലക്‌ഷ്യം .

Signature-ad

ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ് ഇത്തരമൊരു പദ്ധതി .ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ,റെയിൽടെൽ എന്നീ രണ്ടു പൊതുമേഖല കമ്പനികളടക്കമുള്ള കൺസോർഷ്യം ആണ് ഈ പദ്ധതി നടപ്പാക്കുന്നത് .

വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ കുതിപ്പിന് നിദാനം ആകേണ്ടുന്ന പദ്ധതി ആണിത് .ആശുപത്രികൾ ,സ്‌കൂളുകൾ ,വിദ്യാലയങ്ങൾ ,സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് പദ്ധതിയിലൂടെ ലഭ്യമാവും .

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖല ആകും കെ ഫോൺ നിലവിൽ വന്നാൽ .കോവിഡനന്തര കാലത്ത് ഇന്റർനെറ്റ് പരമപ്രധാനം ആകുകയാണ് .ഈ സമയത്ത് കെ ഫോൺ പദ്ധതിയ്ക്ക് നിർണായക പ്രാധാന്യം ഉണ്ട് .കേരളത്തെ വ്യവസായ ,വിദ്യാഭ്യാസ ,ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള മുന്നേറ്റങ്ങൾക്ക് കെ ഫോൺ നിദാനം ആകും .

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രെക്ച്ചർ കമ്പനിയും കെ എസ് ഇ ബിയും ചേർന്നാണ് പദ്ധതി നടപ്പാക്കുക .ഒപ്റ്റിക്കൽ ഫൈബർ വഴിയാണ് ഇന്റർനെറ്റ് വിതരണം ചെയ്യുന്നത് .

2020 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കാൻ ആണ് നിശ്ചയിച്ചിരുന്നത് .എന്നാൽ കോവിഡ് വന്നതോടെ തടസപ്പെട്ടു . 28,000 കിലോമീറ്റർ കോർ നെറ്റ്‌വർക്ക് ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട് .24 ,000 കിലോമീറ്റർ കൂടി അത് പൂർത്തീകരിക്കേണ്ടതുണ്ട് .

കെ ഫോൺ വന്നാൽ എന്ത് സംഭവിക്കും എന്നത് നോക്കുമ്പോൾ ആണ് ശിവശങ്കറിലൂടെ അന്വേഷണ ഏജൻസികൾ ഈ പദ്ധതി ഉന്നം വെക്കുന്നുണ്ട് എന്ന വാർത്തകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് വ്യക്തമാവുക .

നിലവിൽ ഇന്റർനെറ്റ് വിതരണത്തിലെ കുത്തക സ്വകാര്യ മേഖലയ്ക്കാണ് .കെ ഫോൺ വന്നാൽ ഈ മേഖലയിൽ ഉള്ളവർക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഒരു കണക്ക് പറയാം .മുപ്പതിനായിരം സർക്കാർ ഓഫീസുകൾ ആണ് ഇന്ന് ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് .കെഎസ്ഇബിയുടെ ഓഫീസുകൾക്ക് ഒരു വർഷത്തെ ഇന്റർനെറ്റ് കണക്ടിവിറ്റി ചിലവ് ഒരു വർഷത്തേയ്ക്ക് 15 കോടി രൂപയാണ് .പഞ്ചായത്ത് -വില്ലേജ് ഓഫീസുകൾക്ക് ചെലവ് 40 കോടി ,

കലക്ടറേറ്റ് അടക്കമുള്ള സിവിൽ സ്റ്റേഷൻ ഓഫീസുകൾക്ക് ചിലവ് 20 കോടിയാണ് .മറ്റ് ഓഫീസുകൾക്കായി ചെലവ് 75 കോടി .ആകെ 150 കോടി .110 ലക്ഷം വീടുകൾക്ക് സൗജന്യമായും മിതമായ നിരക്കിലും ഇന്റർനെറ്റ് നൽകാനുള്ള ചെലവ് 1707 കോടിയാണ് .ഇപ്പോൾ 600 മുതൽ ആണ് സ്വകാര്യ ഏജൻസികൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് .

ഇനിയാണ് ട്വിസ്റ്റ്. ഇപ്പോൾ അന്വേഷണ ഏജൻസികൾ കെ ഫോണിലേയ്ക്കും എന്നാണ് മാധ്യമങ്ങൾ പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷനിൽ വീട് നഷ്ടമായ നിർധന കുടുംബങ്ങൾക്കുണ്ടായ നഷ്ടമല്ല കെ ഫോൺ വിവാദങ്ങളിൽ കുടുങ്ങി നഷ്ടമാകുമ്പോൾ ഉണ്ടാകുക.കെ ഫോൺ പദ്ധതി നടപ്പായില്ലെങ്കിൽ സ്വകാര്യ മേഖലക്കുള്ള ഒരു വർഷത്തേയ്ക്കുള്ള ലാഭം 1707 കോടിയാണ്.കോർപ്പറേറ്റ് -രാഷ്ട്രീയ കൂട്ടുകെട്ട് ദേശീയ തലത്തിൽ വലിയ ചർച്ചയാണ്. ഈ പശ്ചാത്തലം കൂടി കണ്ടുവേണം കെ ഫോണിനെതിരെ കേന്ദ്ര ഏജൻസികൾ തിരിയുമ്പോൾ ഉള്ള പ്രത്യാഘാതങ്ങൾ വിലയിരുത്താൻ.

Back to top button
error: